ആദിമ മെസൊപ്പൊട്ടേമിയൻ ഏകകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുമേറിയൻ മെട്രോളജി

സുമേറിയൻ രാജവംശത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലിരുന്ന അളവെടുപ്പ് രീതികളിൽ നിന്നാണ് പുരാതന മെസൊപ്പൊട്ടേമിയൻ അളവുകളുടെ ആവിർഭാവം.അക്കാഡിയൻ സാമ്രാജ്യത്തിലെ സാർഗൺ ചക്രവർത്തി ഒരു പൊതു മാനദണ്ഡം ഏർപ്പെടുത്തുന്നത് വരെ ഓരോ ഭാഗങ്ങളിലും വ്യത്യസ്തങ്ങളായ അളവെടുപ്പ് രീതികളും മാർഗ്ഗങ്ങളും നിലനിന്നിരുന്നു. പിന്നീട് വന്ന നരം-സിൻ ചക്രവർത്തി ഈ പൊതുമാനദണ്ഡങ്ങളെ മെച്ചപ്പെടുത്തിവന്നു[1], പക്ഷേ അക്കാഡിയൻ സാമ്രാജ്യത്തിന്റെ പതനത്തോടെ അത് പ്രവർത്തനരഹിതമായി. മൂന്നാം ഊർ ഭരണകാലത്ത് ഇതേ മാനദണ്ഡങ്ങൾ ചെറിയ പരിഷ്കരണങ്ങളോടെ പുനരുജ്ജീവിപ്പിക്കപ്പെട്ടു. ബാബിലോണിയ, അസീറിയ, പേർഷ്യ തുടങ്ങിയ സുമേറിയൻ നാഗരികതയുടെ പിന്മുറക്കാർ ഇവ പിന്തുടർന്നുവന്നു[2]. അക്കാലത്തെ വാസ്തുവിദ്യ, കെട്ടിട ഘടന എന്നിവയൊക്കെ അടിസ്ഥാനമാക്കി പഴയ സുമേറിയൻ-അക്കാഡിയൻ മാനകവ്യവസ്ഥ പുനസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

 

  1. Powell 1995, p.1955.
  2. Conder 1908, p. 87.

ഗ്രന്ഥസൂചിക[തിരുത്തുക]

  • Conder, Claude Reignier (1908). The Rise of Man. University of Michigan: J. Murray. pp. 368. hittite metrology.
  • Melville, Duncan J (2006-06-06). "Old Babylonian Weights and Measures". Archived from the original on 13 May 2008. Retrieved 2008-06-28.
  • Powell, Marvin A (1995). "Metrology and Mathematics in Ancient Mesopotamia". In Sasson, Jack M. (ed.). Civilizations of the Ancient Near East. Vol. III. New York, NY: Charles Scribner’s Sons. pp. 3024. ISBN 0-684-19279-9.
  • Ronan, Colin Alistair (2008). "Measurement of time and types of calendars » Standard units and cycles". Encyclopædia Britannica Online. Archived from the original on 25 June 2008. Retrieved 2008-06-28.
  • Whitrow, G.J. (1988). Time in History: Views of Time from Prehistory to the Present Day. New York: Oxford University Press. pp. 217. ISBN 0-19-285211-6.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]