ആദിത്യ വർമ്മ മണികണ്ഠൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീ ആദിത്യ വർമ്മ മണികണ്ഠൻ തെക്കുംകൂർ രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്നു. (1717 - 1750) [1] ഇദ്ദേഹമാണ് 1750 വരെ തെക്കുംകൂറിനെ ഭരിച്ചതും, ചങ്ങനാശ്ശേരി യുദ്ധത്തിൽ നീരാഴി കൊട്ടാരത്തിൽ നിന്നും തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നിഷ്കാസനസ്തനാക്കിയതും.[2] തെക്കുംകൂർ രാജാക്കന്മാർ മണികണ്ഠന്മാർ എന്നാണ് അറിയപ്പെട്ടിരുന്നത്.[3] കുലദേവത ഇടത്തിൽ ഭഗവതിയായിരുന്നു. നീരാഴി കൊട്ടാരമായിരുന്നു ശ്രീ ആദിത്യ വർമ്മയുടെ ഔദ്യോഗിക വസതി. ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ, ചെങ്ങന്നൂർ താലൂക്കുകൾ ഭാഗീകമായും, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഭാഗങ്ങളും ചേരുന്നതായിരുന്നു തെക്കുംകൂർ രാജ്യം.[4]

വേമ്പനാട്ട് കായലിന്റെ കിഴക്കെ തീരത്തുള്ള പ്രദേശങ്ങൾ വെമ്പൊലിനാട് എന്നറിയപ്പെട്ടു. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളാൽ വെമ്പലിനാട് തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു ഭരണം നടത്തി. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ തമ്മിൽ വൈരം നിലനിന്നിരുന്നു.[5]

അവലംബം[തിരുത്തുക]

  1. A. Sreedhara Menon (1987). Political History of Modern Kerala. D C Books. pp. 140–. ISBN 978-81-264-2156-5. Retrieved 10 August 2012.
  2. http://archive.org/stream/ahistorytravanc00menogoog#page/n202/mode/2up
  3. N.E Kesavan Namboothiri, Thekkumkoor Charithravum Puravrithavum (Kottayam: National Book Stall, 2014), 8-9.
  4. Shungoonny Menon - A HISTORY OF TRAVANCORE - First edition: 1878 , New edition: 1983, Page 130, 131 - ISBN 978-8170200407, 978-8170200406
  5. The Travancore State Manual Vol 1 to 4; Publisher : Kerala Council for Historical Research; ISBN : 8185499268; Edition : 1996; Pages: 2500; Author:T.K. Velu Pillai; Editor:S.Raimon; Category:Manuals; Year of Publishing:1940
"https://ml.wikipedia.org/w/index.php?title=ആദിത്യ_വർമ്മ_മണികണ്ഠൻ&oldid=3246261" എന്ന താളിൽനിന്ന് ശേഖരിച്ചത്