ആദിത്യപുരം സൂര്യക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Adithyapuram Surya Deva Temple
ആദിത്യപുരം സൂര്യദേവ ക്ഷേത്രം
Shri Surya Bhagvan bazaar art, c.1940's.jpg
An artistic representation of Suryanarayana along with his charioteer Aruna
ആദിത്യപുരം സൂര്യക്ഷേത്രം is located in Kerala
ആദിത്യപുരം സൂര്യക്ഷേത്രം
Location in Kerala
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKaduthuruthy
നിർദ്ദേശാങ്കം9°40′55″N 76°29′59″E / 9.68194°N 76.49972°E / 9.68194; 76.49972Coordinates: 9°40′55″N 76°29′59″E / 9.68194°N 76.49972°E / 9.68194; 76.49972
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിSurya
ആഘോഷങ്ങൾThiruvutsavam in Medam
DistrictKottayam
സംസ്ഥാനംKerala
രാജ്യംIndia
Governing bodyhttp://www.adithyapuramtemple.org
വാസ്തുവിദ്യാ തരംTraditional Kerala style
ക്ഷേത്രത്തിലെ സൂര്യദേവൻ

കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം. കേരളത്തിലെ ഏക 'ആദിത്യ' ക്ഷേത്രമാണിത്. [1] [2] വൈക്കത്തേക്കുള്ള ഹൈവേയിൽ നിന്ന് 200 മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്ററും ഏറ്റുമാനൂരുനിന്ന് 17 കിലോമീറ്ററും വൈക്കത്തുനിന്ന് 16 കിലോമീറ്ററും അകലെയാണ് ആദിത്യപുരം ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

' ത്രേതായുഗ'ത്തിൽ സൂര്യദേവന്റെ വിഗ്രഹം സമർപ്പിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം. എന്നാൽ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു പിന്നിൽ വസ്തുതാപരമായ തെളിവുകളൊന്നുമില്ല. ഒരിക്കൽ കപിക്കാടു മരങ്ങാട്ടുമനയിലെ ഒരു നമ്പൂതിരി സൂര്യ ദേവനെ പ്രസാദിപ്പിക്കാനുള്ള ധ്യാനം നടത്തി. അദ്ദേഹത്തിന്റെ ഭക്തിയിൽ സംതൃപ്തനായ സൂര്യദേവൻ പ്രത്യക്ഷപ്പെടുകയും ആ സ്ഥലത്ത് ഒരു വിഗ്രഹം പ്രതിഷ്ഠിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്നുമുതൽ പതിവ് പൂജകളും അനുഷ്ഠാനങ്ങളും ആരംഭിച്ചു. നിലവിൽ, ആ നമ്പൂതിരിയുടെ പിൻഗാമികൾക്ക് ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുണ്ട്.

ക്ഷേത്രആകൃതി[തിരുത്തുക]

ക്ഷേത്രത്തിലെ 'ശ്രീകോവിൽ' വൃത്താകൃതിയിലാണ്. വിഗ്രഹം പടിഞ്ഞാറോട്ട് അഭിമുഖീകരിക്കുന്നു. എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവുള്ള ഒരു പ്രത്യേക തരം കല്ലുപയോഗിച്ചാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 'അഭിഷേകം' നടത്തുകയും ചെയ്യുന്നു. വിഗ്രഹത്തിൽ വെള്ളം തളിച്ചതിന് ശേഷം എണ്ണയുടെ സാന്നിധ്യം ഉണ്ടാകില്ല എന്നത് ശരിക്കും അത്ഭുതമാണ്. മുകളിൽ വലതുകയ്യിൽ ' ചക്രം ', മുകളിൽ ഇടത് കയ്യിൽ ' ശംഖ് ', താഴെ വലത്, ഇടത് കൈകൾ 'ടാപോ മുദ്ര' ഭാവത്തിലാണ്. [3] [4] ഇവിടെ 'നവഗ്രഹ' പ്രതിഷ്ഠകളില്ല. [5]

പൂജകൾ[തിരുത്തുക]

ആദിത്യപൂജ, ഉദയസ്ഥമന പൂജ, എണ്ണ അഭിഷേകം, ഭാഗവതി പൂജ, നവഗ്രഹ പൂജകൾ എന്നിവ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂജകളാണ് .

വഴിപാടുകൾ[തിരുത്തുക]

അടനിവേദ്യം രക്തചന്ദന സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ

ഉത്സവങ്ങൾ[തിരുത്തുക]

മലയാള മാസങ്ങളിലെ അവസാന ഞായറാഴ്ചകളായ വൃശ്ചികം (ഒക്ടോബർ, നവംബർ), 'മേടം' (മെയ്, ജൂൺ) എന്നിവയാണ് ഏറ്റവും നല്ല ദിവസമായി കണക്കാക്കുന്നത്.

ആചാരങ്ങൾ[തിരുത്തുക]

ഉത്സവ അവസരങ്ങളിൽ 'അഭിഷേകം', ' രക്തചന്ദന കാവടി ' തുടങ്ങിയ പ്രത്യേക ആചാരങ്ങൾ നടത്തുന്നു. മറങ്ങാട്ട് ഇല്ലത്തിൽ നിന്നുള്ള ഒരു അംഗം കാവടിയിൽ പങ്കെടുക്കേണ്ട ഒരു ആചാരമുണ്ട്.

ദേവതകൾ[തിരുത്തുക]

സൂര്യദേവനു പുറമേ, ദേവി (കിഴക്ക് അഭിമുഖമായി), ശാസ്ത, യക്ഷി എന്നിവയാണ് ഉപദേവന്മാർ. [6] [7] [8]

അവലംബങ്ങൾ[തിരുത്തുക]

  1. "Surya Temple - only temple in Kerala dedicated to Aditya, the sun god at Adityapuram, Kottayam | Kerala Tourism". www.keralatourism.org. ശേഖരിച്ചത് 2016-12-08.
  2. "Adityapuram Surya Temple". english.mathrubhumi.com. ശേഖരിച്ചത് 2016-12-08.
  3. "Adithyapuram Sooryadeva Temple Kottayam kerala | Adithyapuram sooryadeva kshethram kottayam kerala | soorya deva temple kerala | soorya deva kshethram kerala | temples in kaduthuruthy kottayam | temples in kerala | Sun temple in kerala | Sun temple in India". www.adithyapuramtemple.org. ശേഖരിച്ചത് 2016-12-08.
  4. "Adityapuram Surya Deva Temple,Kottayam City Guide Tourist attractions Kerala". www.webindia123.com. ശേഖരിച്ചത് 2016-12-08.
  5. "Adithyapuram Surya Temple - Pilgrimaide.com". www.pilgrimaide.com. ശേഖരിച്ചത് 2016-12-08.
  6. "Surya Temples in Kerala". www.vaikhari.org. ശേഖരിച്ചത് 2016-12-08.
  7. "KERALA TEMPLES - ADITHIYAPURAM SURYA TEMPLE". www.thekeralatemples.com. ശേഖരിച്ചത് 2016-12-08.
  8. "Adithyapuram Sooryadeva Temple Kottayam kerala | Adithyapuram sooryadeva kshethram kottayam kerala | soorya deva temple kerala | soorya deva kshethram kerala | temples in kaduthuruthy kottayam | temples in kerala | Sun temple in kerala | Sun temple in India". www.adithyapuramtemple.org. മൂലതാളിൽ നിന്നും 20 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-08.