ആദാമിന്റെ ആപ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദമിന്റെ ആപ്പിൾ
മുൻവശത്തു നിന്നുള്ള കാഴ്ച
ലാറ്റിൻ Prominentia laryngea
ഭ്രൂണശാസ്ത്രം 4th and 6th branchial arch
Dorlands/Elsevier p_36/12669875

കഴുത്തിൽ കാണുന്ന, ശബ്ദനാളത്തിന്റെ ഉയർന്ന ഭാഗത്തെയാണ് ആദമിന്റെ ആപ്പിൾ എന്ന് ഉദ്ദേശിക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ഇതുണ്ട്. എന്നാൽ പുരുഷന്മാരിൽ ഈ ഭാഗം വ്യക്തമായി കാണാം. ശ്വാസനാളത്തിന്റെ മുകളിലായി കഴുത്തിനു മുൻവശത്തായി ഇവ കാണുന്നു.

രണ്ടു കൃകപിണ്ഡ(thyroid)തരുണാസ്ഥികൾ കൂടിചേർന്നു് 90 ഡിഗ്രി ആയാണ് പുരുഷന്മാരിൽ ഇതു കാണുന്നത്. എന്നാൽ സ്ത്രീകളിൽ ഈ കോണ് ഏകദേശം 120 ഡിഗ്രി ആണ്. അത് ഒരു ആർച്ച് പോലെ ആകുന്നു. ആണുങ്ങളിൽ പ്രായപൂർത്തി ആവുമ്പോൾ ഇത് വികാസം പ്രാപിക്കുന്നു. ഇതിന് ഹോർമോൺ പ്രവർത്തനങ്ങൾ കാരണമാവുന്നു.

അവലംബം[തിരുത്തുക]

സ്രോതസ്സുകൾ[തിരുത്തുക]

  1. page 177, All about human body, Addone Publishing Group
"https://ml.wikipedia.org/w/index.php?title=ആദാമിന്റെ_ആപ്പിൾ&oldid=3602923" എന്ന താളിൽനിന്ന് ശേഖരിച്ചത്