ആത്മീയ രാജൻ
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു നടിയാണ് ആത്മീയ രാജൻ. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ആത്മീയ തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഏഴിൽ സംവിധാനം ചെയത മനംകൊത്തി പറവൈ എന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനായിരുന്നു നായകൻ. ഇത് സൂപ്പർഹിറ്റായിരുന്നു. രണ്ടാമതൊരു തമിഴ്ചിത്രത്തിൽ കൂടി അഭിനയിച്ചു. പോങ്കടി നീങ്കളും ഉങ്ക കാതലും എന്ന ചിത്രം (സംവിധാനം- എം എ രാമകൃഷ്ണൻ) പിന്നീട് മലയാളത്തിൽ രഞ്ജൻപ്രമോദ് സംവിധാനം ചെയ്ത റോസ്ഗിറ്റാറിനാൽ എന്ന ചിത്രത്തിൽ നായികയായി. മനോജ് കാന സംവിധാനം ചെയ്ത അമീബയിലാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഈ ചിത്രം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരവും നേടിയിരുന്നു. എൻഡോസൾഫാൻ ഇരയായി മാറുന്ന നിമിഷ എന്ന യുവതിയുടെ വേഷം ഹൃദയസ്പർശിയാം വണ്ണം അവതരിപ്പിച്ച് പ്രേക്ഷകപ്രശംസ നേടിയ നടി ഇപ്പോൾ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.[1] Archived 2016-04-06 at the Wayback Machine. ഐ വി പാർഥസാരഥി സംവിധാനം ചെയ്യുന്ന കാ-വിയൻ എന്ന ഈ ചിത്രത്തിൽ ഷാമിന്റെ നായികയാണ്.
സിനിമകൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]- മനം കൊത്തി പറവൈ
- പോങ്കടി നീങ്കളും ഉങ്ക കാതലും
- കാ-വിയൻ (ഷൂട്ടിങ്ങിൽ)
മലയാള
[തിരുത്തുക]- റോസ് ഗിറ്റാറിനാൽ
- മക്രോണി മത്തായി
- അമീബ