ആത്മഹത്യാക്കുറിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നതിനോ, അതിനായി ശ്രമിക്കുകയോ ചെയ്യുന്നതിന് മുൻപായി നൽകുന്ന സന്ദേശമാണ് ആത്മഹത്യാക്കുറിപ്പ് അല്ലെങ്കിൽ മരണ കുറിപ്പ് .

25-30% ആത്മഹത്യകളിലും ആത്മഹത്യാക്കുറിപ്പ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നിരക്ക് വംശീയ-സാംസ്കാരിക വ്യത്യാസങ്ങളെയും ആശ്രയിച്ചിരിക്കും, മാത്രമല്ല ചില പ്രദേശങ്ങളിൽ ആത്മഹത്യാക്കുറിപ്പ് 50% ആത്മഹത്യകളിലും കാണപ്പെടുന്നു. [1] സാധാരണയായി രേഖാമൂലമുള്ള കുറിപ്പ്, ഓഡിയോ സന്ദേശം, വീഡിയോ സന്ദേശം, ഡിജിറ്റൽ സന്ദേശങ്ങൾ എന്നീ രൂപങ്ങളിലാണ് ഇത് ലഭിക്കാറുള്ളത്.

കാരണങ്ങൾ[തിരുത്തുക]

സാമൂഹ്യശാസ്ത്രജ്ഞർ, മാനസികവിദഗ്ദ്ധർ, കൈയക്ഷരവിദഗ്ദ്ധർ എന്നിവർ ആത്മഹത്യാക്കുറിപ്പുകളെപ്പറ്റി പഠനങ്ങൾ നടത്തിവരാറുണ്ട്.

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പറയപ്പെടുന്ന കാരണങ്ങളിൽ ചിലത് താഴെക്കൊടുക്കുന്നു:[2]

  • തന്നെ അറിയുന്നവരുടെ കുറ്റബോധം ഇല്ലാതാക്കാൻ ശ്രമിക്കുക.
  • തന്നെ അറിയുന്നവരുടെ വേദന ലഘൂകരിക്കുക.
  • മറ്റുള്ളവരിൽ കുറ്റബോധം സൃഷ്ടിക്കാൻ ശ്രമിച്ച് അവരുടെ വേദന വർദ്ധിപ്പിക്കുക.
  • ആത്മഹത്യയ്ക്കുള്ള കാരണം (ങ്ങൾ) വ്യക്തമാക്കുക.
  • ജീവിച്ചിരിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് തോന്നിയ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുക.
  • സംസ്കാരചടങ്ങുകളുടെ നടത്തിപ്പിന് നിർദ്ദേശം നൽകാൻ.
  • താൻ നടത്തിയ കൊലപാതകമോ മറ്റേതെങ്കിലും കുറ്റങ്ങളോ ഏറ്റുപറയാൻ[3][4][5].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. SHIOIRI, TOSHIKI; NISHIMURA, AKIYOSHI; AKAZAWA, KOHEI; ABE, RYO; NUSHIDA, HIDEYUKI; UENO, YASUHIRO; KOJIKA-MARUYAMA, MAKI; SOMEYA, TOSHIYUKI (April 2005). "Incidence of note-leaving remains constant despite increasing suicide rates". Psychiatry and Clinical Neurosciences. 59 (2): 226–228. doi:10.1111/j.1440-1819.2005.01364.x. PMID 15823174.
  2. Olsen, Lenora (2005). The Use of Suicide Notes as an Aid for Understanding Motive in Completed Suicides (Thesis). University of Utah.
  3. "Suicide note reveals murder confession". London: bbc.co.uk. 1971-07-14. Retrieved 2008-10-28.
  4. "Man jailed for murder in lay-by". London: bbc.co.uk. 2008-03-01. Retrieved 2008-10-28.
  5. "Suicide note found in murder-suicide case". cbc.ca. 2000-06-23. Retrieved 2008-10-28.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആത്മഹത്യാക്കുറിപ്പ്&oldid=3256654" എന്ന താളിൽനിന്ന് ശേഖരിച്ചത്