ആത്മശതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


എ.ഡി ഏഴാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ രചിച്ച ആറു ഖണ്ഡികയുള്ള ഒരു ശ്ലോകമാണ് ആത്മശതകം. [1]ഇതിൽ ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തത്തിന്റെ ഒരു സംക്ഷിപ്ത രൂപത്തെ അവതരിപ്പിക്കുന്നു. നിർവാണശതകം എന്നുമറിയപ്പെടുന്ന ഈ കൃതിക്ക് സ്വാമി വിവേകാനന്ദൻ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.


1️⃣ मनोबुद्ध्यहङ्कार चित्तानि नाहं न च श्रोत्रजिह्वे न च घ्राणनेत्रे । न च व्योम भूमिर्न तेजो न वायुः चिदानन्दरूपः शिवोऽहम् शिवोऽहम् ॥१॥

🧘‍♂️ മനോബുദ്ധ്യഹംകാരചിത്താനി നാഹം ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ ന ച വ്യോമ ഭൂമിർ ന തേജോ ന വായുഃ ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

📖 ഞാൻ മനസ്സോ ബുദ്ധിയോ അഹങ്കാരമോ ഓർമ്മയോ അല്ല. ഞാൻ ചെവിയോ തൊലിയോ മൂക്കോ കണ്ണോ അല്ല ഞാൻ ആകാശമല്ല, ഭൂമിയല്ല, തീയോ വെള്ളമോ കാറ്റോ അല്ല. ഞാൻ ബോധത്തിന്റെയും ആനന്ദത്തിന്റെയും രൂപമാണ്, ഞാൻ നിത്യ ശിവനാണ്...

2️⃣ न च प्राणसंज्ञो न वै पञ्चवायुः न वा सप्तधातुः न वा पञ्चकोशः । न वाक्पाणिपादं न चोपस्थपायु चिदानन्दरूपः शिवोऽहम् शिवोऽहम् ॥२॥

🧘‍♂️ ന ച പ്രാണ സംജ്ഞോ ന വൈ പംചവായുഃ ന വാ സപ്തധാതുർന വാ പംചകോശാഃ ന വാക് പാണി പാദം ന ചോപസ്ഥ പായു ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

📖 ഞാൻ പ്രാണശക്തിയല്ല; ഞാൻ പ്രാണനുമല്ല; ഞാൻ സപ്തധാതുക്കളല്ല; ഞാൻ സപ്തകോശങ്ങളല്ല; ഞാൻ പഞ്ചകർമ്മേന്ദ്രിയങ്ങളും അല്ല.; ഞാൻ ബോധത്തിന്റെയും ആനന്ദത്തിന്റെയും രൂപമാണ്, ഞാൻ നിത്യ ശിവനാണ്...

3️⃣ न मे द्वेषरागौ न मे लोभमोहौ मदो नैव मे नैव मात्सर्यभावः । न धर्मो न चार्थो न कामो न मोक्षः चिदानन्दरूपः शिवोऽहम् शिवोऽहम् ॥३॥

🧘‍♂️ ന മേ ദ്വേഷ രാഗൗ ന മേ ലോഭമോ ഹൗ ന മേ വൈ മദോ നൈവ മാത്സര്യഭാവഃ ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

📖 എന്നിൽ ഇഷ്ടമോ അനിഷ്ടമോ ഇല്ല, ആഗ്രഹമോ ഭ്രമമോ ഇല്ല, അഹങ്കാരമോ അസൂയയോ എനിക്കറിയില്ല, എനിക്ക് ഒരു കടമയും ഇല്ല, സമ്പത്തും മോഹവും മോക്ഷവും ഇല്ല, ഞാൻ ബോധത്തിന്റെയും ആനന്ദത്തിന്റെയും രൂപമാണ്, ഞാൻ നിത്യ ശിവനാണ്...

4️⃣ न पुण्यं न पापं न सौख्यं न दुःखं न मन्त्रो न तीर्थं न वेदा न यज्ञाः । अहं भोजनं नैव भोज्यं न भोक्ता चिदानन्दरूपः शिवोऽहम् शिवोऽहम् ॥४॥

🧘‍♂️ ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞഃ അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

📖 എനിക്ക് പുണ്യമോ തിന്മയോ ഇല്ല, സുഖമോ വേദനയോ ഇല്ല, എനിക്ക് മന്ത്രങ്ങളോ, തീർത്ഥാടനമോ, ഗ്രന്ഥങ്ങളോ ആചാരങ്ങളോ ആവശ്യമില്ല, ഞാൻ അനുഭവിച്ചിട്ടുള്ള ആളല്ല, അനുഭവം തന്നെയാണ്. ഞാൻ ബോധത്തിന്റെയും ആനന്ദത്തിന്റെയും രൂപമാണ്, ഞാൻ നിത്യ ശിവനാണ്...

5️⃣ न मे मृत्युर्न शङ्का न मे जातिभेदः पिता नैव मे नैव माता न जन्मः । न बन्धुर्न मित्रं गुरुर्नैव शिष्यं चिदानन्दरूपः शिवोऽहम् शिवोऽहम् ॥५॥

🧘‍♂️ ന മേ മൃത്യുശംകാ ന മേ ജാതി ഭേദഃ പിതാ നൈവ മേ നൈവ മാതാ ന ജന്മ ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യഃ ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

📖 എനിക്ക് മരണഭയമില്ല, ജാതിയും മതവുമില്ല. എനിക്ക് അച്ഛനില്ല, അമ്മയുമില്ല, കാരണം ഞാൻ ജനിച്ചിട്ടില്ല. ഞാൻ ഒരു ബന്ധുവോ സുഹൃത്തോ അദ്ധ്യാപകനോ വിദ്യാർത്ഥിയോ അല്ല. ഞാൻ ബോധത്തിന്റെയും ആനന്ദത്തിന്റെയും രൂപമാണ്, ഞാൻ നിത്യ ശിവനാണ്...

6️⃣ अहं निर्विकल्पो निराकाररूपो विभुत्वाच्च सर्वत्र सर्वेन्द्रियाणाम् । न चासङ्गतं नैव मुक्तिर्न मेयः चिदानन्दरूपः शिवोऽहम् शिवोऽहम् ॥६॥

🧘‍♂️ അഹം നിർവികല്പോ നിരാകാര രൂപോ വിഭുത്വാ ച സർവത്ര സർവേന്ദ്രിയാണാം ന ചാ സംഗതം നൈവ മുക്തിർന മേയഃ ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

📖 ഞാൻ ദ്വൈതത്വ മില്ലാത്തവനാണ്, എന്റെ രൂപം അരൂപമാണ്, ഞാൻ എല്ലായിടത്തും ഉണ്ട്, എല്ലാ ഇന്ദ്രിയങ്ങളിലും വ്യാപിക്കുന്നു, ഞാൻ ബന്ധിതനല്ല, സ്വതന്ത്രനോ ബന്ദിയോ അല്ല, ഞാൻ ബോധത്തിന്റെയും ആനന്ദത്തിന്റെയും രൂപമാണ്, ഞാൻ നിത്യ ശിവനാണ്...

അവലംബം[തിരുത്തുക]

  1. "Nirvana Shatkam - Works of Sankaracharya, Advaita Vedānta and Hindu Sacred Scriptures". Sankaracharya.org. 2007-09-22. Retrieved 2015-03-12.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആത്മശതകം&oldid=3923119" എന്ന താളിൽനിന്ന് ശേഖരിച്ചത്