ആത്മവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ ഉപനിഷത്തുകളിലായി പ്രഖ്യാപിതമായ ഒരു മൂല തത്ത്വമാണ് ആത്മവിദ്യ. വിദ്യകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ വിദ്യയാണിതെന്ന് ഉപനിഷത്തുകളിൽ പറഞ്ഞിരിക്കുന്നു. നാസ്തികനിലും ആസ്തികനിലും ഒരുപോലെ ജീവിതസന്തുലനം കാത്തു സൂക്ഷിക്കുന്നത് ആത്മവിദ്യയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രഭാവമാണെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതിന്റെ ഫലം മുങ്കൂട്ടി കാണാനും അതിനനുസരിച്ച് ജീവിതസാഹചര്യങ്ങളെ ക്രമപ്പെടുത്താനും ആത്മവിദ്യ പഠിച്ചെടുത്ത ഒരാൾക്ക് കഴിയുമെന്ന് ഉപനിഷത്ത് പറയുന്നു. ഇത് മനുഷ്യവിദ്യ എന്നും "ശുദ്ധവിദ്യ"എന്നും അറിയപ്പെടുന്നു.

ആത്മവിദ്യയാർജ്ജിച്ച ഒരുവ്യക്തിക്കുമാത്രമേ പ്രകൃതിയെ - തത്ജ്ജന്ന്യമായ ഗുണങ്ങളെ (സ്വഭാവങ്ങളെ) - സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ഫലം മുൻകൂട്ടി നിശ്ചയിക്കാനും കഴിയുകയുള്ളു.[അവലംബം ആവശ്യമാണ്] നിരീക്ഷണപാടവമുള്ളവരും, സ്വന്തം അനുഭവങ്ങളിൽ നിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളുന്നവരും ആയ വ്യക്തികൾ നാസ്തികരായിരുന്നാലും അവരിൽ ആത്മവിദ്യ പരോക്ഷമായി കുടികൊള്ളും. എന്നാൽ ആസ്തികരിൽ ഈശ്വരവിശ്വാസവും, ഈശ്വരകൃപയും ഉണ്ടെങ്കിൽ ഈവിദ്യ വളരെ വേഗം കൈവരും! നസ്തികരെ അപേക്ഷിച്ച് ആസ്തികരിൽ ആത്മവിദ്യ സുവ്യക്തവും ദൃഢവുമാണ്.[അവലംബം ആവശ്യമാണ്] ആത്മീയതയെക്കുറിച്ചും, വിവിധ മതങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനോളം വ്യക്തമായിപ്പറഞ്ഞവർ ഒരുപക്ഷെ ആരും തന്നെയുണ്ടാവില്ല![അവലംബം ആവശ്യമാണ്] മഹാസത്യാരാധകനായ ഗാന്ധിജി വിവക്ഷിച്ച ’സത്യവും’ ഇതായിരുന്നു![അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ആത്മവിദ്യ&oldid=1739982" എന്ന താളിൽനിന്ന് ശേഖരിച്ചത്