ആതിര കൃഷ്ണ
ആതിര കൃഷ്ണ | |
---|---|
പുറമേ അറിയപ്പെടുന്ന | ആതിര/ എൽ. ആതിര/ആതിര കോടമ്പള്ളി |
ഉത്ഭവം | കേരളം, തിരുവനന്തപുരം, ഇന്ത്യ |
വിഭാഗങ്ങൾ | കർണാടക സംഗീതം, ഭാരതീയ ശാസ്ത്രീയ സംഗീതം, വയലിൻ, ജാസ്, ഫ്യൂഷൻ |
തൊഴിൽ(കൾ) | വയലിനിസ്റ്റ്, ഗായിക, കമ്പോസർ |
ഉപകരണ(ങ്ങൾ) | വയലിൻ, വയോള |
വെബ്സൈറ്റ് | athira.in |
രാജ്യന്തര ശ്രദ്ധ നേടിയ ഒരു വയലിൻ കലാകാരിയാണ് ആതിര കൃഷ്ണ. 32 മണിക്കൂർ നീണ്ട വയലിൻ യജ്ഞത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്[1]. പ്രശസ്ത സംഗീതജ്ഞൻ ശ്രീ. കോടമ്പള്ളി ഗോപാലപിള്ളയുടെ ചെറുമകളാണ്. കോടമ്പള്ളി കൃഷ്ണപിള്ളയുടെയും എസ്. ലീലയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ഒൻപതാം വയസ്സു മുതൽ കച്ചേരികൾ നടത്തിപ്പോരുന്ന ആതിര രണ്ടു തവണ രാഷ്ട്രപതിഭവനിലും വയലിൻ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. യഹൂദി മെനൂഹിൻ, ഉസ്താദ് ബിസ്മില്ലാ ഖാൻ, ബാലമുരളീകൃഷ്ണ, പണ്ഡിറ്റ് ജസ്‌രാജ് തുടങ്ങിയവരോടൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്[അവലംബം ആവശ്യമാണ്].
അവാർഡുകൾ
[തിരുത്തുക]- നാഷണൽ ബാലശ്രീ, ഇന്ത്യാ ഗവൺമെന്റ്, 2001[2]
- ഗിന്നസ് വേൾഡ് റെക്കോഡ് 2004[2]
- ലിംകാ ബുക്ക് 2004[2]
- ഐ.ബി.എൻ. യംഗ് ഇന്ത്യൻ ലീഡർ അവാർഡ് 2012,[3] [4]
ജീവിതം
[തിരുത്തുക]ബാല്യം
[തിരുത്തുക]കെ സി കൃഷ്ണപിള്ളയുടെയും ലീല കുറുപ്പിന്റെയും മകളായി ജനിച്ചു. മുത്തച്ഛൻ ഗോപാല പിള്ളയായിരുന്നു ആദ്യ ഗുരു. വീണ വിദ്വാനും വായ്പ്പാട്ടുകാരനുമായ അച്ഛൻ കൃഷ്ണനും ആതിരയുടെ സംഗീതവാസന പ്രോത്സാഹിപ്പിച്ചു.
സംഗീതത്തിലേക്ക്
[തിരുത്തുക]8ആം വയസ്സിൽ വായ്പ്പാട്ടിൽ നിന്ന് വയലിൻ വാദനത്തിലേക്ക് ദിശമാറ്റം നടത്തിയ ആതിര പെട്ടെന്നു തന്നെ പ്രശസ്തയായി. 9 വയസ്സു മുതൽ തന്നെ വേദികളിൽ കർണ്ണാട്ടിക് വയലിൻ കച്ചേരികൾ അവതരിപ്പിക്കുന്നു.[5] ഇന്ത്യൻ വയലിന്റെ രാജകുമാരി എന്ന വിശേഷണവും ആതിരക്കുണ്ട്.[5]
അവലംബം
[തിരുത്തുക]- ↑ ഇന്ത്യടുടെ
- ↑ 2.0 2.1 2.2 "പ്ലാനറ്റ്റേഡിയോസിറ്റി.കോം". Archived from the original on 2009-12-31. Retrieved 2012-08-09.
- ↑ "ബെസ്റ്റ് മീഡിയ ഇൻഫോ". Retrieved 5 സെപ്റ്റംബർ 2012.
- ↑ "ഐബിഎൻ അവാർഡ്സ്". Retrieved 5 സെപ്റ്റംബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-24. Retrieved 2012-09-05.