ആണ്ടാൾ (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആണ്ടാൾ - മലയാളം സിനിമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷരീഫ് ഈസ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് 'ആണ്ടാൾ'. ഇർഷാദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമ തമിഴ് ശ്രീലങ്കൻ അഭയാർഥികളുടെ ജീവിതം തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നു.

ഈ ചിത്രത്തിൽ അഭിജ എസ് കല നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ധന്യ അനന്യ, സാദിക്ക് , ശിവലിങ്കം, രാമചന്ദ്രൻ, ജേക്കബ്ബ് പാപ്പാളി എന്നിവരും തദ്ദേശീയരും വേഷമിടുന്നു.

പ്രമോദ് കൂവേരിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത്.

സംവിധായകൻറെ മുൻ പ്രോജക്റ്റിൽ ഭാഗമായവരുടെ കൂട്ടായ്മ തന്നെയാണ് ഈ ചലച്ചിത്രത്തിൻറെ അണിയറയിലും പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം : പ്രിയൻ, എഡിറ്റിംഗ് : പ്രശോഭ്, ബാക്ക് ഗ്രൗണ്ട് സ്കോർ : രഞ്ചിൻ രാജ്, കല : ഷെബി ഫിലിപ്പ്, ശബ്ദ ലേഖനവും റെക്കോർഡിംങ്ങും നിർവ്വഹിച്ചിരിക്കുന്നത് എം. ഷിജു എന്നിവർ ആണ്