ആണവശൈത്യം
Jump to navigation
Jump to search
ഒരു പ്രദേശത്തുണ്ടായ ആണവസ്ഫോടനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ആണവശൈത്യം. ആണവസ്ഫോടനം മൂലം ഉണ്ടാകുന്ന ദശലക്ഷക്കണത്തിന് ടൺ പൊടിപടലങ്ങളും, പുകയും, അവശിഷ്ടങ്ങളും അന്തരീക്ഷത്തിലേക്ക് ഉയരുകയും. അത് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്തുന്നതിൽനിന്ന് തടയുകയും ചെയ്യും. അത് മൂലം ദിവസങ്ങളോളമോ, മാസങ്ങളോളമോ പ്രസ്തുത പ്രദേശത്ത് രാത്രിയുടെ പ്രതീതിയും, അന്തരീക്ഷ താപനിലയുടെ വൻ താഴ്ചയും ഉണ്ടാകാം. ഈ പ്രതിഭാസത്തെയാണ് ആണവശൈത്യം എന്ന് പറയുന്നത്. ഇങ്ങനെ അന്തരീക്ഷ താപനില 1 ഡിഗ്രി സെൽഷ്യസ് വരെയായി കുറയാൻ സാധ്യതയുണ്ട്.[1]