ആഞ്ഞു കൊത്തുന്ന അനുഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആഞ്ഞു കൊത്തുന്ന അനുഭവങ്ങൾ
ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ.jpg
കർത്താവ്കമൽറാം സജീവ്
പുറംചട്ട സൃഷ്ടാവ്നൌഷാദ്
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകൻപാപ്പിയോൺ
പ്രസിദ്ധീകരിച്ച തിയതി
ജൂൺ 2003
മാധ്യമംലേഖന സമാഹാരം

ഗ്രന്ഥകാരൻ[തിരുത്തുക]

കമൽറാം സജീവ് 1967 ൽ ജനിച്ചു. 1988 മുതൽ കേരള മാധ്യമരംഗത്ത് സജീവം.

പുസ്തകങ്ങൾ[തിരുത്തുക]

നവാബ് രാജേന്ദ്രൻ ഒരു ചരിത്രം (പെൻ ബുക്സ്)
ഇറാഖ്, സദ്ദാം, നവലോകക്രമത്തിൻറെ ഇരകൾ, ആഞ്ഞുകോത്തുന്ന അനുഭവങ്ങൾ, നാലാം എസ്റ്റേറ്റിലെ ചോദ്യങ്ങൾ വില- 90രൂപ അവതാരികരവീന്ദ്രൻ

പൊൻകുന്നം വർക്കി, ഫാദർവടക്കൻ,കെ.പി.ആർ. ഗോപാലൻ,പി.വി. കുഞ്ഞിക്കണ്ണൻ,കെ.ഗോപാലൻ,ബാലൻ കെ. നായർ,പി.ആർ. കുറുപ്പ്,പ്രേംജി,ഡോ.സാംബശിവൻ ഡോ.അച്യുതൻ നായർ,ഡോ.ഡി.കെ രാമചന്ദ്രൻ,സൂര്യകാലടി സൂര്യൻ സൂബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്,കാട്ടുമാടം നാരായണൻ, കല്ലൂർ നമ്പൂതിരിപ്പാട്,ശ്രീദേവി ചങ്ങമ്പുഴ, പാർവതി.സി.എച്ച്. കണാരൻ,മറിയാമ്മ പി.ടി. ചാക്കോ, ശ്രീദേവി അന്തർജനം, ആമിനയുമ്മ സി.എച്ച്. മുഹമ്മദ്കോയ, സൂഭദ്ര ശങ്കരക്കുറുപ്പ്,മാധവിക്കുട്ടി,കാനായി കുഞ്ഞിരാമൻ,ബാലചന്ദ്രൻ ചുള്ളിക്കാട്, സി.വി. ബാലകൃഷ്ണൻ,ടി.വി. കൊച്ചുബാവ,കെ.ജി. ജോർജ്ജ് എന്നിവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ ഒരുയാത്ര. പ്രതീക്ഷ,ജീവിതാസക്തി,അവഗണന,തള്ളിപ്പറയൽ,വേർപിരിയൽ,കാത്തിരിപ്പ്,നിഗൂഢത,മരണം...... യാഥാർത്ഥ്യത്തിൻറെ വ്യത്യസ്തമുഖങ്ങൾ

ഉള്ളടക്കം[തിരുത്തുക]

മയക്കത്തിലാണ്ട അഗ്നിപർവകതം
ഏകാന്തതയുടെ തടവുകാരൻ
വേണ്ടിവന്നാൽ വടക്കനച്ചൻ വീണ്ടും വരും
കാലത്തിൻറെ വഴിയിൽ കാണാതാ താക്കോൽ
സഹനടന്മാരില്ലാതെ അഭിനയിക്കാൻ
കരിന്തിരികത്താതെ കെ.പി.ആർ
കുറുപ്പ് ഇന്നും കരുത്തൻ
ഓരോ അണുവിലൂം ലാളിത്യം
കണ്ണീർപാടത്തെ തോരാമഴ.
കാരായിത്തറവാട്ടിൽ ഒരു റിബൽ
ഭാഗം കഴിഞ്ഞപ്പോൾ ഉടുമുണ്ട്മാത്രം
പുതിയാപ്പളയെ കണ്ടത് ഒരു കൊല്ലം കഴിഞ്ഞ്
പീഡനങ്ങളുടെ രാഷ്ടീയ വേനൽ
ജാതകം ചേരാത്ത മനപ്പൊരുത്തം
മലയാളിയുടെ മസ്തിഷ്ക രക്ഷകൻ
നെഞ്ചുപൊരിയുന്ന രോഗി നെഞ്ചുപ്പെുമായി ഢോക്ടർ
ആയുസ്സു നീട്ടാൻ ആയുർവേദവും
സൌരസിദ്ധികളുടെ സൂര്യകാലടിമന
അശാന്തർക്ക് അനുകൂലമായി
മന്ത്രവാദം മനഃശക്തി
കപ്പൽച്ഛേതം വന്ന അഴിമുഖങ്ങൾ
വേർപ്പാടിൻറെ പുസ്കം
കാത്തിരിപ്പിൻറെ സൌന്ദര്യം
മരണത്തിലേക്ക് നരച്ചകാത്തിരിപ്പ്
മരണത്തിന് പക്ഷിയുടെ മണം
കാഴ്ചയുടെ നെട്ടലായി മരണംം.

ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾക്ക് ഒരാമുഖം[തിരുത്തുക]

ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത് മലയാളമനോരമയിൽ വിവിധ പരമ്പരകളിലായി എഡിറ്റ് പേജിലും ഞായറാഴ്ചപ്പതിപ്പിലും ചെയ്ത തെരഞ്ഞെടുത്ത ഫീച്ചറുകളാണ് പ്രതിപാദ്യങ്ങളുടെ ലേഖനങ്ങളാണിവ.

കെ.പി.ആർ ഗോപാലൻ,പി.വി. കുഞ്ഞിക്കണ്ണൻ,പി.ആർ. കുറുപ്പ്, ഫാദർ വടക്കൻ,കെ.ഗോപാലൻ എന്നീ പഴയകാല രാഷ്ടീയ നേതാക്കളുടേയും പൊൻകുന്നം വർക്കി,പ്രേംജി,ബാലൻ.കെ നായർ എന്നിവപുടേയും അന്ത്യവർഷങ്ങളിലെ ജീവിതചര്യകളും മനോഭാവങ്ങളും അനുഭവ സ്മരണകളുമാണ് ഒന്നാം ഭാഗത്തിൽ, സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ഏതാനും പ്രശസ്തവ്യക്തികളുടെ വിധവകൾ തങ്ങളുടെ പുരുഷന്മാരെക്കുറിച്ചും നഷ്ടപ്പെടുപോയ ദാമ്പത്യത്തെക്കുറിച്ചും ഓർത്തെടുക്കുന്നതാണ് രണ്ടാംഭാഗം. വൈദ്യശാസ്ത്രത്തിലും ആതുരശുശ്രൂഷയിലും അർപ്പണമനസ്കരായ മൂന്നു പ്രശസ്ത ഭിഷഗ്വരന്മാരെ സംബന്ധിക്കുന്നതാണ് മൂന്നാംഭാഗം. പുസ്തകത്തിൻറെ നാലാംഭാഗം മന്ത്രവാദസിദ്ധിക്ക് പ്രസിദ്ധങ്ങളും പരശുരാമ നിയുക്തങ്ങളെന്ന് വിശ്വസിക്കപ്പെടുന്നവയുമായ കാട്ടുമാടംമന, കല്ലൂർമന, സൂര്യകാലടിമന എന്നീ മൂന്ന് നമ്പൂതിരിഭലനങ്ങളുടേയും അവരുടെ മന്ത്രവാദശൈലികളുടേയും കുറിച്ചുള്ള കുറിപ്പുകളാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ചിലകവിതകൾ, സി.വി ബാലകൃഷ്ണൻറെ ആയുസ്സിൻറെ പുസ്തകം,ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം,മാധവിക്കുട്ടിയുടെ ചിലകഥകൾ,കാനായി കുഞ്ഞിരാമൻറെ മലമ്പുഴയിലെ യക്ഷിശില്പം, കെ.ജി.ജോർജിൻറെ ചലച്ചിത്രങ്ങളിലെ മൃത്യുസങ്കല്പനങ്ങൾ എന്നിവയെ മുൻനിർത്തി സർഗാത്മക രചനകളിലേക്ക് നയിക്കുന്ന രചയിതാവിൻറെ പ്രാഗ്ബോധങ്ങളെയും പ്രതീതികളെയും അന്വേഷിക്കുവാനുള്ള ശ്രമങ്ങളാണ് അഞ്ചാം ഭാഗത്തിലെ ലേഖനങ്ങളിൽ.

ഭാഗം 1[തിരുത്തുക]

1 മയക്കത്തിലാണ്ട അഗ്നിപർവതം കാണാനൊരു ലാറ്റിനമേരിക്കൻ ജീനിയസ്സിൻറെ ലുക്കുള്ള മനോഹരനായ കഥാകൃത്ത് പൊൻകുന്നം വർക്കിയുടെ ഏകാന്തജീവിതത്തിലൂടെയുള്ള ഒരു യാത്ര. കഥാകാരനായി അറിയപ്പെട്ട വർക്കിലെ പച്ചമനുഷ്യനെ ലേഖനത്തിൽ കാണാം.
2 ഏകാന്തതയിലെ തടവുകാരൻ സഖാവ് പി.വി കുഞ്ഞിക്കണ്ണൻ എന്ന രക്തത്തിൽ ഹീമോഗ്ലോബിനും മാർക്സിസവും ഒരുപോലെ അലിഞ്ഞുചേർന്ന മാർക്സിസ്റ്റ്നേതാവിൻറെ കനൽവഴിയിലൂടെയുള്ള ജീവിതയാത്രയുടെ ഒരന്വേഷണം.
3 വേണ്ടിവന്നാൽ വടക്കനച്ചൻ വീണ്ടും വരും-1960കളിൽ കേരള കർഷകൻ വിമോചകനെന്നു കണ്ടെത്തിയ ഫാദർ വടക്കനച്ചനുമായുള്ള അഭിമുഖം.
4 കാലത്തിൻറെ വഴിയിൽകാണാതായ താക്കോൽ-നാല്പതുകളിലുംഅൻപതുകളിലുംകോഴിക്കോട്ടെ അറിയപ്പെടുന്നനിരൂപകനും കഴിയും പ്രസംഗകനും ആയിരുന്ന കെ.ഗോപാലൻ എന്ന രാഷ്ടീയക്കാരൻറെ ജീവിതത്തിലെ ചിലനിമിഷങ്ങൾ.
5 സഹനടരില്ലാതെ അഭിനയിക്കാൻ ആൾക്കൂട്ടത്തിൽ തനിയെ എന്ന ചലത്രിത്തിലെ മുത്തച്ഛനെ അവതരിപ്പിച്ച ബാലൻ കെ.നായരുടെ അവസാന നിമിഷങ്ങൾ പകർത്തുന്നു. കഥാപാത്രത്തിന് അറംപറ്റിയതുപോലുള്ള നിസ്സഹായാവസ്ഥ അവതരിപ്പിക്കുന്നു.
6 കരിന്തിരികാത്താതെ കെ.പി.ആർ മൊറാഴയിലെ ബോൾഷെവിക് നായകനായിരുന്ന കെ.പി.ആർ ഇന്ത്യയൊട്ടുക്ക് നടന്ന മഹാപ്രക്ഷോഭത്തിൻറെ സമ്മർദ്ദത്തിലാണ് ബ്രിട്ടീഷ്രാജാവിൻറെ കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടത്. അക്കാലത്ത് സാമ്രാജ്യത്തെ ആളുന്ന പ്രതീകമായിരുന്നു ഈ കല്യാശ്ശേരിക്കാരൻ ഒടുവിൽ തൻറെ കൂടി അഭിനിവേശങ്ങളുടേയും പ്രയത്നങ്ങളുടേയും ഫലമായി വളർന്നു വന്ന പ്രസ്ഥാനത്തിൽ നിന്ന് ബഹിഷ്കൃതനായി നാട്ടിലെ വിനീതമായ പാർപ്പിടത്തിൽ അന്തിമവും അനിവാര്യവുമായ വിയോഗത്തിൻറെ ദിനങ്ങളെ സമീപിച്ചുകൊണ്ടിരിക്കെ തൻറെ വിപ്ലവസ്ഥൈര്യവും രാഷ്ട്രീയാവേശവും അണഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ഐതിഹാസികമായആ ജീവിതത്തിൻറെ അന്ത്യപരിണതിയെ സംബന്ധിച്ച സംയമിതവും അന്തർലീനവുമായ ഒരുവ്യാകുലത കമൽറാമിൻറെ ലേഖനത്തിൽവായിച്ചെടുക്കാം.
7 കുറുപ്പ് ഇന്നും കരുത്തൻ- രാഷ്ട്രീയം ജീവവായുവായി കരുതിയ പി.ആർ കുറുപ്പ് എന്ന രാഷ്ട്രീയ അതികായൻറെ രാഷ്ട്രീയ ചിന്തകൾ കോർത്തിണക്കിയ ലേഖനം
8 ഓരോ അണുവിലും ലാളിത്യം സാഹിത്യകാരനും നാടകസിനിമാനടനുമായിരുന്ന ഭരത് പ്രേംജിയെ മകൻ പ്രേമചന്ദ്യൻ പരിചയപ്പെടുത്തുന്നു.

ഭാഗം 2[തിരുത്തുക]

1 കണ്ണീർപാടത്തെ തോരാമഴ മലയാളിയുടെ മനംകർന്ന കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഭാര്യ ശ്രീദേവി ചങ്ങമ്പുഴയുടെ കണ്ണീരിൽ കുതിർന്ന ഓർമ്മകൾ.
| 2 കാരായിത്തറവാട്ടിൽ ഒരു റിബൽ-കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തനായ നേതാവായ സി.എച്ച്കണാരൻറെ ഭാര്യയായ പാർവ്വതി ടീച്ചറുടെ അനുഭവങ്ങൾ
3 ഭാഗം കഴിഞ്ഞപ്പോൾ ഉടുമുണ്ട് മാത്രം. നമ്പൂതിരിയെ മനുഷ്യനാക്കാൻ യത്നിച്ച വി.ടി ഭട്ടതിരിപ്പാടിൻറെ ഭാര്യ ശ്രീദേവി അന്തർജ്ജനം വി ടി യുമായി ബന്ധപ്പെട്ട ഓർമകൾ അയവിറക്കുന്നു.
4 പുതിയാപ്ലയെ കണ്ടത് ഒരു കൊല്ലം കഴിഞ്ഞ് കേരള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്തിയും സ്പീക്കറും ഒക്കെ ആയിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സഹധർമ്മിണി ആമിനയുടെ അനുഭവങ്ങൾ
5 പീഡനങ്ങളുടെ രാഷ്ട്രീയവേനൽ -കേരളത്തിലെ ആഭ്യന്തരമന്ത്രിയും പ്രഗല്ഭപ്രതിപക്ഷ നേതാവുമായിരുന്ന പി ടി ചാക്കോയുടെ ഭാര്യ മറിയാമ്മ പി ടി ചാക്കോ പങ്കുവെക്കുന്ന അനുഭവങ്ങൾ
6 ജാതകം ചേരാത്ത മനപ്പൊരുത്തം-മഹാകവി ജി.ശങ്കരക്കുറുപ്പുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഭാര്യ സുഭദ്രയുടെ വാക്കുകളിൽ.

ഭാഗം-3[തിരുത്തുക]

മലയാളിയുടെ മസ്തിഷ്കരക്ഷകൻ, നെഞ്ചുപൊരിയുന്ന രോഗി നെഞ്ചുറപ്പുമായി ഡോക്ടർ, ആയുസ്സു നീട്ടാൻ ആയുർവേദവും എന്നീ ലേഖനങ്ങളിൽ ന്യൂറോസർജനായ ഡോ.സാംബശിവൻ,തൊറാസിക് സർജനായ ഡോ അച്യുതൻ നായർ, അലോപ്പതിയിലെന്നതുപോലെ ആയുർവേദത്തിലും വിശാരദനായ ഡോ സി.കെ രാമചന്ദ്രൻ, രോദത്തിൻറെയും ചികിത്സയുടേയും പരിഭ്രമജനമായ പ്രഹേളികകളെ സ്ഥിരപ്രജഞരായി നേരിടുന്ന ഈ ഡോക്ടർമാരുടെ പ്രവർത്തനങ്ങളെ ഹൃദയംഗമമാക്കുന്നത് അവരുടെ മനോഭാവങ്ങളിലും പ്രവൃത്തികളിലും പ്രകടമാകുന്ന കരുണയും ഭ്രതദയയുമാണ് കമൽറാമിൻറെ സൂക്ഷ്മമായ അന്വേഷണങ്ങളും ഒട്ടും വാചാലമല്ലാത്ത വിവരണങ്ങളും വെളിപ്പെടുത്തുന്ന ഡോ.സാംബശിവൻറേയും ഡോ അച്യുതൻ നായരുടേയും ദൃഡപ്രത്യയശീലങ്ങൾക്ക് ആധ്യാത്മികമായ ഒരു ഉന്മുഖത്വം ഉള്ളതുപോലെ അനുഭവപ്പെടും.

ഭാഗം 4[തിരുത്തുക]

സൌരസിദ്ധികളുടെ സൂര്യകാലടിമനഃ കാലടിമനയ്ക്കലെ കാരണവർ സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻറെ ഓർമകൾ. അശാന്തകർക്കു നങ്കൂരമായ് മന്ത്രവാദികളിലെ യുക്തിവാദി എന്നറിയപ്പെടുന്ന കാട്ടുമാടം നാരായണൻ മന്ത്രവാദവുമായി ബന്ധപ്പട്ട അനനുഭവങ്ങൾ അവതരിപ്പിക്കുന്നു. മന്ത്രവാദം മനഃശക്തി- കല്ലൂർ നമ്പൂതിരിമാരുടെ മന്ത്രവാദ ചരിത്രം കല്ലൂർ നാരായണൻ നമ്പൂതിരിയിലൂടെ അറിയിക്കുന്നു.