ആച്ചുക്കാവ് ദേവീമഹേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആച്ചൂക്കാവ് ദേവീമഹേശ്വര ക്ഷേത്രം, തീക്കോയി
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
കെട്ടിടം ഹിന്ദു ആരാധനാലയം
പഞ്ചായത്ത് തീക്കോയി ഗ്രാമപഞ്ചായത്ത്
ആൽബം ആച്ചുക്കാവിൽ വാഴുമമ്മേ.. നീ.. കാത്തുരക്ഷിക്കേണമെന്നും
വെബ്സൈറ്റ് http://aachukkavutemple.blogspot.in/
ഉടമസ്ഥൻ എസ്എൻഡിപി യോഗം ബ്രാഞ്ച് നം. 2148, തീക്കോയി

കോട്ടയം ജില്ലയിലുള്ള തീക്കോയി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഹിന്ദു ക്ഷേത്രമാണ് ആച്ചുക്കാവ് ദേവീമഹേശ്വര ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം ഇപ്പോൾ എസ്എൻഡിപി യോഗത്തിന്റെ കീഴിലാണ്. ഭദ്രകാളിയും പിതാവായ ശിവനുമാണ് ഇവിടുത്തെ പ്രതിഷ്ഠ. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ക്ഷേത്രത്തിൽ ആദ്യം ദേവീ പ്രതിഷ്ഠ മാത്രമായിരുന്നു ഉണ്ടായിരുന്നത്, പിൽക്കാലത്ത് ഉപദേവത പ്രതിഷ്ടകളും തുടർന്ന് ക്ഷേത്രത്തോടു ചേർന്ന് ശിവപ്രതിഷ്ടയും നടത്തിയതോടുകൂടി ആച്ചുക്കാവ് ദേവീമഹേശ്വര ക്ഷേത്രമെന്ന് അറിയപ്പെട്ടു തുടങ്ങി. നിരവധി ചിത്രങ്ങളും ശിൽപങ്ങളുമൊക്കെകൊണ്ട് വളരെ മനോഹരമായാണ് ക്ഷേത്രം പുതുക്കി നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, മാർമല അരുവി, എന്നിവ ഇതിനടുത്താണ്‌.