ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡനിലെ നടപ്പാത

കൽക്കത്തയിലെ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡന്റെ പുതുക്കിയ പേരാണ് ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ. 222 വർഷം പഴക്കമുള്ള ഈ ഗാർഡന്റെ പേര് പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസിന്റെ സ്മരണാർത്ഥം നൽകിയിട്ടുള്ളതാണ്. സസ്യങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ചും സസ്യ-ജന്തു കലകളുടെ പാരസ്പര്യത്തെക്കുറിച്ചും ആദ്യമായി വ്യക്തത നൽകിയത് ജെ.സി.ബോസാണ്. തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലുതും ഏറ്റവും പഴക്കമേറിയതുമായ ബൊട്ടാണിക്കൽ ഗാർഡനാണിത്. 330 മീറ്ററോളം പരിധിയുള്ള ദ ഗ്രേറ്റ് ബാന്യാൻ മരം ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ആകർഷണം.

ചിത്രശാല[തിരുത്തുക]

ഗാർഡൻന്റെ ഭാഗമായ തടാകം

Coordinates: 22°33′38.87″N 88°17′13.25″E / 22.5607972°N 88.2870139°E / 22.5607972; 88.2870139

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]