Jump to content

ആഘൂർണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികശാസ്ത്രത്തിൽ ഒരു ബലത്തിന്റെ ആഘൂർണം (Moment) എന്നാൽ ആ ബലത്തിന് ഒരു വസ്തുവിനെ ഏതെങ്കിലും ഒരു അക്ഷത്തിനെയോ ബിന്ദുവിനെയോ ആധാരമാക്കി കറക്കാനുളള കഴിവാണ‌്.

ഭ്രമണാക്ഷവുമായുളള അകലമായ ആഘൂർണ അകലത്തിന് വളരെ പ്രാധാന്യമുണ്ട്. ആഘൂർണ അകലത്തിൽ വ്യത്യസം വരുത്തിയാണ് ഉത്തോലകം, കപ്പി, പൽച്ചക്രം തുടങ്ങിയ ലഘുയന്ത്രങ്ങൾ യാന്ത്രികലാഭം ഉണ്ടാക്കുന്നത്.

ആഘൂർണത്തിന്റെ സൂത്രവാക്യം:

ആഘൂർണതത്വം പ്രകാരം സന്തുലനാവസ്ഥയിലുളള ഒരു വ്യൂഹത്തിൽ ഘടികാരദിശയിലുളള ആഘൂർണങ്ങളുടെ ആകെ തുകയും എതിർഘടികാരദിശയിലുളള ആഘൂർണങ്ങളുടെ ആകെ തുകയും തുല്യമായിരിക്കും.

സീസാകൾ, തുറക്കാനും അടയ്ക്കാനും ഉളള വാതിലുകൾ, കമ്പിപ്പാര, കുപ്പി തുറക്കാനുളള കോൽ, പാക്ക്‌ വെട്ടി എന്നിവ പോലുളള ഉത്തോലകങ്ങൾ ആഘൂർണത്തിന്റെ പ്രായോഗിക ഉപകരണങ്ങളാണ്.

യത്നം എന്ന ബലം ഉപയോഗിച്ച് രോധം എന്ന മറ്റൊരു ബലത്തെ തരണം ചെയ്യുവാനുപയോഗിക്കുന്ന യഘുയന്ത്രമാണ‌് ഉത്തോലകം.

ഭൗതികശാസ്ത്രത്തിൽ, ആഘൂർണം എന്നാൽ ഒരു ഭൗതിക പരിമാണവും അകലവും തമ്മിലുളള ഗുണനഫലമാണ്.

ആഘൂർണത്തിന്റെ ചരിത്രം

[തിരുത്തുക]

ആർക്കിമിഡീസ് ഉത്തോലകത്തിന്റെ പ്രവർത്തനതത്വം കണ്ടെത്തിയതിൽ നിന്നുമാണ് ആഘൂർണ തത്വം ഉരിത്തിരിഞ്ഞത്. ഒരു ഉത്തോലകം ഉപയോഗിച്ച് ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ വസ്തുവിൻമേൽ അനുഭവപ്പെടുന്ന ആഘൂർണം, M = rF ആണെന്ന് അദ്ദേഹം കണ്ടെത്തി. ഇതിൽ F എന്നാൽ പ്രയോഗിച്ച ബലവും, r എന്നാൽ ബലവും വസ്തുവുമായുളള അകലവും ആകുന്നു.

"https://ml.wikipedia.org/w/index.php?title=ആഘൂർണം&oldid=3380787" എന്ന താളിൽനിന്ന് ശേഖരിച്ചത്