Jump to content

ആഗോള ഭക്ഷ്യ വില പ്രതിസന്ധി (2007-2008)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2007-2008 വർഷങ്ങളിൽ ലോകത്തിലെ ഭക്ഷ്യ വിളകൾക്ക് അതിരൂക്ഷമായ വില വർദ്ധനവ് ഉണ്ടായി. ലോകത്തിലെ പല രാജ്യങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും ഈ വില വർദ്ധനമുലം ഉളവായി.

ഈ പ്രതിസന്ധിയുടെ ഹ്രസ്വകാല കാരണങ്ങൾ ലോകത്തിലെ വിവിധഭാഗങ്ങളിലെ മോശം കാർഷിക വിളവ് തന്നെയാണ്. ഈ പ്രതിസന്ധിയുടെ മറ്റ് പ്രധാന കാരണങ്ങൾ വികസിത രാജ്യങ്ങളിലെ ജൈവ-ഇന്ധനത്തിന്റെ വർദ്ധിച്ചു വരുന്ന ഉപയോഗവും ഏഷ്യയിലെ വികസ്വര രാജ്യങ്ങളിലെ പരിവർത്തനം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളുമാണ്.[1] [2][3] ഇന്ധനത്തിന്റെ വിലവർദ്ധനവ് മൂലം വളങ്ങളുടെ വിലവർദ്ധനവും ഈ പ്രതിസന്ധിക്ക് കാരനമായി. ലോക ഭക്ഷ്യ ശേഖരത്തിൽ വന്ന കുറവും സ്റ്റോക്ക് മാർക്കറ്റിലെ പ്രശ്നങ്ങളും എല്ലാം കൂടി ചേർന്നപ്പോല ഈ പ്രതിസന്ധി വളരെ രൂക്ഷമായി.

കാരണങ്ങൾ

[തിരുത്തുക]

ഈ വിലവർദ്ധനക്ക് പല കാരണങ്ങൾ ഉണ്ട്. ഭക്ഷ്യ വിളാക്ഷാമം, ബയോ-ഇന്ധന ഉപഭോഗത്തിലെ വർദ്ധനവ്, ലോക ഭക്ഷ്യ ശേഖരത്തിൽ വന്ന കുറവ്, ഏഷ്യയിലെ ഉപഭോഗ വർദ്ധന, ഓയിൽ വില വർദ്ധന, ലോക സമ്പദ്‌വ്യവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവ അവയിൽ ചിലതാണ്‌.[4]

ബയോ-ഇന്ധന ഉല്പാദനം

[തിരുത്തുക]

വില വർദ്ധനയുടെ ഒരു കാരണം ബയോ-ഇന്ധനത്തിന്റെ ഉല്പാദനത്തിനായി ഭക്ഷ്യ വിളകൾ ഉപയോഗിക്കുന്നതാണ്. കർഷകർ അവരുടെ വിളയുടെ ഭുരിഭാഗവും ഇന്ധനോത്പാദനത്തിനായി നീക്കി വച്ചു. അങ്ങനെ ഭക്ഷ്യോത്പാദനത്തിനായി ഉപയുക്തമായിരുന്ന സ്ഥല സാമഗ്രികൾ ഇന്ധന ഉല്പാദനത്തിനായി ഉപയോഗിക്കപ്പെട്ടു. ഇത് വിളവ് കുറക്കുകയും മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷ്യ വിളയുടെ അളവ് കുറക്കുകയും ചെയുതു. ഇത് വികസിത രാജ്യങ്ങളിൽ ഇന്ധനക്ഷാമം കുറക്കുകയും അവികസിത രാജ്യങ്ങളിൽ ആഹാര ക്ഷാമം വർദ്ധിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന് ഒരു കാറിന്റെ ഇന്ധന ടാങ്ക് ഒരിക്കൽ നിറക്കുന്നതിൻ വേണ്ടി വരുന്ന മെയ്സ് ഒരു ആഫ്രിക്കക്കാരൻ ഒരു വർഷം ഭക്ഷിക്കുന്ന അളവിലും വലുതാണ്.

2007-ന്റെ അവസാനത്തോടെ ബയോ-ഇന്ധന ഉല്പാദനം മൂലം ഭക്ഷ്യ ധാന്യങ്ങൾ കുറയുകയും അത് നാണയപ്പെരുപ്പത്തിന്‌ കാരണമാവുകയും ചെയ്തു. ഇതുമൂലം കാർഷിക ഉല്പന്നങ്ങൾക്ക് വിലവർദ്ധനവ് ഉണ്ടാവുകയും ചെയ്തു.

ലോക ജനസംഖ്യാ വളർച്ച

[തിരുത്തുക]

ചിലർ ഗവേഷകർ ഭക്ഷ്യക്ഷാമം ജനസംഖ്യാ വളർച്ച മൂലമാണ്‌ എന്ന് അഭിപ്രായപ്പെടുന്നുണ്ട് എങ്കിലും ലോകത്തെ ജനസംഖ്യ വർദ്ധനവിനേക്കാൾ കൂടുതൽ ധാന്യങ്ങൾ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഭക്ഷ്യ ഉപഭോഗം 2006-ൻ്‌ ശേഷം ഒരു ശതമാനം വർദ്ധിച്ചു എങ്കിലും ഈ വർദ്ധനവ് ഉണ്ടായിരിക്കുന്നത് വികസിത രാജ്യങ്ങളിലാണ്‌. അതുപോലെ ലോകത്തെ ധാന്യ ഉത്പാദനം 3 ശതമാനം വർദ്ധിച്ചു എങ്കിലും അഅതിൽ കൂടുതലും ബയോ-ഇന്ധന ഉത്പാദനത്തിനാണ്‌ ഉപയോഗിക്കുന്നത്.

ഈ കണ്ടെത്തലുകളെല്ലാം ചൂണ്ടിക്കാട്ടുന്നത് ജനസംഖ്യാ വളർച്ചയും അതുമൂലമുണ്ടായ ഉപഭോഗവും അല്ല വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്‌ ഇപ്പൊഴത്തെ ക്ഷാമത്തിനും വില വർദ്ധനക്കും കാരണം എന്നാണ്‌.

ഏഷ്യയിലെ ഉപഭോഗ വർദ്ധനവ്

[തിരുത്തുക]

കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ ഏഷ്യയിലുടനീളം മദ്ധ്യവർഗ ജനസംഖ്യ വര്ദ്ധിച്ചു. ഏഷ്യയിലെ ഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ടവർ ആണെങ്കിലും മദ്ധ്യവർഗത്തിന്റെ സംഖ്യ വളരെപ്പെട്ടെന്ന് വർദ്ധിച്ചു. 2008-ൽ ഇന്ത്യയിൽ മദ്ധ്യവർഗം 30 ശതമാനവും ചൈനയിൽ അത് 70 ശതമാനവുമായി വർദ്ധിച്ചു. ഇതുമൂലം ഇവരുടെ ആഹാരരീതിയിലും ജീവിതരീതിയിലും മാറ്റങ്ങൾ സംഭവിച്ചു. മാംസത്തിന്റെ ഉപയോഗവും പലതരം ആഹാരത്തിന്റെ വർദ്ധനവും മൂലം ഈ രാജ്യങ്ങളിൽ കൂടുതൽ കാർഷിക ഉത്പന്നങ്ങൾ ആവശ്യമായി വന്നു.[5]

ഓയിൽ വില വർദ്ധനവ്

[തിരുത്തുക]

വളങ്ങളുടെ ഉല്പാദനത്തിന്‌ ഓയിൽ ആവശ്യമായതിനഅൽ ഓയിലിന്റെ വില വർദ്ധിച്ചത് വളങ്ങളുടെ വിലയെ ബാധിക്കുകയും അത് കുതിച്ചുയരുകയും ചെയ്തു. ചിലയിടങ്ങളിൽ വില ഇരട്ടിയാവുക വരെ ചെയ്തു. ഓയിൽ ഈ ഭക്ഷ്യ വിളകളുടെ സംസ്കരണത്തിനും അവയുടെ പോക്കുവരവിനും ആവശ്യമായതിനാൽ ഭക്ഷ്യ വില വർദ്ധനവിന്‌ ഓയിൽ വില വർദ്ധനവ് ആക്കം കൂട്ടി.[6]

അവലംബം

[തിരുത്തുക]
  1. "Biofuels major cause of global food riots" Archived 2009-01-26 at the Wayback Machine., Kazinform (Kazakhstan National Information Agency), April 11, 2008
  2. The cost of food: facts and figures
  3. "Fear of rice riots as surge in demand hits nations across the Far East". Archived from the original on 2011-06-12. Retrieved 2008-04-17.
  4. Corcoran, Katherine (2008-03-24). "Food Prices Soaring Worldwide". Associated Press. Archived from the original on 2008-03-31. Retrieved 2008-04-17.
  5. "The cost of food: facts and figures", BBC News Online, April 8, 2008
  6. "Fertilizer cost rising sharply: Result will be higher food prices" Archived 2008-04-21 at the Wayback Machine., Associated Press, April 16, 2008