ആക്ഷൻസ്ക്രിപ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആക്ഷൻസ്ക്രിപ്റ്റ്
ശൈലി:Multi-paradigm: object-oriented (prototype-based), functional, imperative, scripting
പുറത്തുവന്ന വർഷം:1998
രൂപകൽപ്പന ചെയ്തത്:Gary Grossman
വികസിപ്പിച്ചത്:Macromedia (now dissolved into Adobe Systems)
ഏറ്റവും പുതിയ പതിപ്പ്:3.0/ ജൂൺ 27, 2006 (2006-06-27)
ഡാറ്റാടൈപ്പ് ചിട്ട:strong, static
പ്രധാന രൂപങ്ങൾ:Adobe Flash Player, Adobe AIR, Apache Flex, Scaleform GFx
സ്വാധീനിക്കപ്പെട്ടത്:JavaScript, Java
സ്വാധീനിച്ചത്:Haxe
വെബ് വിലാസം:adobe.com/devnet/actionscript/
ActionScript
എക്സ്റ്റൻഷൻ.as
ഇന്റർനെറ്റ് മീഡിയ തരംapplication/ecmascript[1]

മാക്രോമീഡിയ ഇങ്ക്. (പിന്നീട് അഡോബി ഏറ്റെടുത്തു) വികസിപ്പിച്ചെടുത്ത ഒരു ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ഭാഷയാണ് ആക്ഷൻസ്ക്രിപ്റ്റ്. ഹൈപ്പർകാർഡിന്റെ സ്ക്രിപ്റ്റിംഗ് ഭാഷയായ ഹൈപ്പർ ടോക്കിന്റെ സ്വാധീനത്തിലാണ് ഇത്.[2]ഇത് ഇപ്പോൾ ഇഗ്മാസ്ക്രിപ്റ്റിന്റെ ഒരു നിർവ്വഹണമാണ് (അതായത്, ജാവാസ്ക്രിപ്റ്റ് എന്നറിയപ്പെടുന്ന ഭാഷയുടെ വാക്യഘടനയുടെയും സിമാന്റിക്സിന്റെയും സൂപ്പർസെറ്റാണ് ഇത്), യഥാർത്ഥത്തിൽ ഇതിന്റെ ഒരു സിബ്ലിംഗാണെങ്കിലും, ഇരുഭാഷകളും ഹൈപ്പർ ടോക്കിന്റെ സ്വാധീനത്തിലാണ്. ആക്ഷൻസ്ക്രിപ്റ്റ് കോഡ് സാധാരണയായി കംപൈലർ ബൈറ്റ്-കോഡ് ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്യുന്നു.

അഡോബി ഫ്ലാഷ് പ്ലാറ്റ്‌ഫോമിനെ ലക്ഷ്യമാക്കിയുള്ള വെബ്‌സൈറ്റുകളുടെയും സോഫ്‌റ്റ്‌വെയറുകളുടെയും വികസനത്തിനാണ് ആക്ഷൻസ്‌ക്രിപ്റ്റ് പ്രാഥമികമായി ഉപയോഗിക്കുന്നത്, യഥാർത്ഥത്തിൽ എംബഡഡ് എസ്ഡബ്ല്യുഎഫ്(SWF) ഫയലുകളുടെ രൂപത്തിൽ വെബ് പേജുകളിൽ ഉപയോഗിക്കുന്നു.

ഡെസ്‌ക്‌ടോപ്പിന്റെയും മൊബൈൽ ആപ്ലിക്കേഷനുകളുടെയും വികസനത്തിനായി അഡോബ് എയർ(Adobe AIR) സിസ്റ്റത്തിനൊപ്പം ആക്ഷൻസ്‌ക്രിപ്റ്റ് 3 ഉപയോഗിക്കുന്നു. ഈ ഭാഷ തന്നെ ഓപ്പൺ സോഴ്‌സ് ആണ്, കാരണം അതിന്റെ സ്പെസിഫിക്കേഷൻ സൗജന്യമായി നൽകുന്നു[3]കൂടാതെ ഒരു ഓപ്പൺ സോഴ്‌സ് കംപൈലറും (അപ്പാച്ചെ ഫ്ലെക്‌സിന്റെ ഭാഗമായി) ഓപ്പൺ സോഴ്‌സ് വെർച്വൽ മെഷീനും (ടമറിൻ) ലഭ്യമാണ്.

ത്രിമാന വീഡിയോ-ഗെയിം ഉപയോക്തൃ ഇന്റർഫേസുകളുടെയും ഹെഡ്‌സ് അപ്പ് ഡിസ്പ്ലേകളുടെയും വികസനത്തിന് സ്കെയിൽഫോം ജിഎഫ്എക്സി(GFx)-നൊപ്പം ആക്ഷൻസ്ക്രിപ്റ്റും ഉപയോഗിച്ചു.

അവലോകനം[തിരുത്തുക]

അഡോബ് ഫ്ലാഷിൽ (മുമ്പ് മാക്രോമീഡിയ ഫ്ലാഷ്) നിർമ്മിച്ച ലളിതമായ ദ്വിമാന വെക്റ്റർ ആനിമേഷനുകൾ നിയന്ത്രിക്കുന്നതിനാണ് ആക്ഷൻസ്ക്രിപ്റ്റ് ആദ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കത്തിൽ ആനിമേഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഫ്ലാഷ് ഉള്ളടക്കത്തിന്റെ ആദ്യകാല പതിപ്പുകൾ കുറച്ച് ഇന്ററാക്റ്റിവിറ്റി സവിശേഷതകൾ മാത്രമെ ലഭ്യമായിരുന്നുള്ളു, അതിനാൽ വളരെ പരിമിതമായ സ്ക്രിപ്റ്റിംഗ് ശേഷി ഉണ്ടായിരുന്നുള്ളു. പിന്നീടുള്ള പതിപ്പുകൾ, സ്ട്രീമിംഗ് മീഡിയ (വീഡിയോ, ഓഡിയോ പോലുള്ളവ) ഉപയോഗിച്ച് വെബ് അധിഷ്ഠിത ഗെയിമുകളും റിച്ച് വെബ് ആപ്ലിക്കേഷനുകളും സൃഷ്ടിക്കാൻ സാധിച്ചു. ഇന്ന്, അഡോബ് എയർ(Adobe AIR) വഴി ഡെസ്‌ക്‌ടോപ്പിനും മൊബൈൽ വികസനത്തിനും ആക്ഷൻസ്‌ക്രിപ്റ്റ് അനുയോജ്യമാണ്; ഇത് ചില ഡാറ്റാബേസ് ആപ്ലിക്കേഷനുകളിലും മറ്റും മേക്ക് കൺട്രോളർ കിറ്റിലെ പോലെ ബേസിക് റോബോട്ടിക്സിലും ഉപയോഗിക്കുന്നു.[4]

ഫ്ലാഷ് എംഎക്സ് 2004 ആക്ഷൻസ്ക്രിപ്റ്റ് 2.0 അവതരിപ്പിച്ചു, ഫ്ലാഷ് ആപ്ലിക്കേഷനുകളുടെ വികസനത്തിന് കൂടുതൽ അനുയോജ്യമായ ഒരു സ്ക്രിപ്റ്റിംഗ് ഭാഷയാണിത്. എന്തെങ്കിലും ആനിമേറ്റ് ചെയ്യുന്നതിനുപകരം സ്ക്രിപ്റ്റ് ചെയ്യുന്നതിലൂടെ സമയം ലാഭിക്കുന്നതിന് സാധിക്കുന്നു, ഇത് സാധാരണയായി എഡിറ്റ് ചെയ്യുമ്പോൾ ഉയർന്ന തലത്തിലുള്ള ഫ്ലെക്സിബിലിറ്റി പ്രാപ്തമാക്കുന്നു.

ഫ്ലാഷ് പ്ലെയർ 9 ആൽഫ (2006 ൽ) വന്നതിനുശേഷം, ആക്ഷൻസ്ക്രിപ്റ്റിന്റെ പുതിയ പതിപ്പ്, ആക്ഷൻസ്ക്രിപ്റ്റ് 3.0 പുറത്തിറങ്ങി. ഭാഷയുടെ ഈ പതിപ്പ് ആക്ഷൻസ്ക്രിപ്റ്റ് വെർച്വൽ മെഷീന്റെ ഒരു പതിപ്പിൽ കംപൈൽ ചെയ്യാനും പ്രവർത്തിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്, ഈ പതിപ്പിൽ താഴെത്തട്ടുമുതൽ പൂർണ്ണമായും മാറ്റിയെഴുതിയതാണ് (AVM2 എന്ന് വിളിക്കപ്പെടുന്നു).[5]ഇക്കാരണത്താൽ, ആക്ഷൻസ്ക്രിപ്റ്റ് 3.0-ൽ എഴുതിയിരിക്കുന്ന കോഡ് സാധാരണയായി ഫ്ലാഷ് പ്ലെയർ 9-ഉം അതിന് മുകളിലുള്ള പതിപ്പിനെയും ലക്ഷ്യം വെയ്ക്കുന്നു, മുൻ പതിപ്പുകളിൽ ഇത് പ്രവർത്തിക്കില്ല. അതേ സമയം, ആക്ഷൻസ്ക്രിപ്റ്റ് 3.0, ജസ്റ്റ്-ഇൻ-ടൈം കംപൈലർ മെച്ചപ്പെടുത്തലുകൾ കാരണം ലെഗസി ആക്ഷൻസ്ക്രിപ്റ്റ് കോഡിനേക്കാൾ 10 മടങ്ങ് വേഗത്തിൽ എക്സിക്യൂട്ട് ചെയ്യുന്നു.[6]

ബ്രൗസറിൽ സമ്പന്നമായ ഉള്ളടക്കം റെൻഡർ ചെയ്യുന്നതിന് ബ്രൗസറിന്റെ എക്സ്എംഎൽ കഴിവുകൾക്കൊപ്പം ഫ്ലാഷ് ലൈബ്രറികൾ ഉപയോഗിക്കാനാകും. ഈ സാങ്കേതികവിദ്യ അജാക്സ് പോലെ അസിങ്ക്രണസ് ഫ്ലാഷ് എന്നും എക്സ്എംഎൽ എന്നും അറിയപ്പെടുന്നു. അഡോബ് അതിന്റെ ഫ്ലക്സ് പ്രോടക്ട് ലൈൻ വാഗ്ദാനം ചെയ്യുന്നു, ഫ്ലാഷ് റൺടൈമിൽ നിർമ്മിച്ച സമ്പന്നമായ വെബ് ആപ്ലിക്കേഷനുകളുടെ ആവശ്യം നിറവേറ്റുന്നതിനായി, ബിഹേവിയറുകളും പ്രോഗ്രാമിംഗും ആക്ഷൻസ്ക്രിപ്റ്റിൽ ചെയ്യുന്നു. ഫ്ലെക്സ് 2 എപിഐയുടെ അടിസ്ഥാനം ആക്ഷൻസ്ക്രിപ്റ്റ് 3.0-ലൂടെ രൂപപ്പെടുത്തുന്നു.

ചരിത്രം[തിരുത്തുക]

മാക്രോമീഡിയയുടെ ഫ്ലാഷ് ഓട്ടറിംഗ് ടൂളിനായുള്ള ഒബ്ജക്റ്റ്-ഓറിയന്റഡ് പ്രോഗ്രാമിംഗ് ഭാഷയായാണ് ആക്ഷൻസ്ക്രിപ്റ്റ് ആരംഭിച്ചത്, പിന്നീട് അഡോബ് സിസ്റ്റംസ് അഡോബ് ഫ്ലാഷ് ആയി വികസിപ്പിച്ചെടുത്തു. ഫ്ലാഷ് ഓതറിംഗ് ടൂളിന്റെ ആദ്യ മൂന്ന് പതിപ്പുകൾക്ക് പരിമിതമായ ഇന്ററാക്റ്റിവിറ്റി സവിശേഷതകൾ നൽകി. ആദ്യകാല ഫ്ലാഷ് ഡെവലപ്പർമാർക്ക് ഒരു ബട്ടണിലേക്കോ ഫ്രെയിമിലേക്കോ "ആക്ഷൻ" എന്ന് വിളിക്കുന്ന ഒരു ലളിതമായ കമാൻഡ് അറ്റാച്ചുചെയ്യാനാകും. "play", "stop", "getURL", "gotoAndPlay" തുടങ്ങിയ കമാൻഡുകൾ ഉള്ള അടിസ്ഥാന നാവിഗേഷൻ കൺട്രോളുകളായിരുന്നു ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1999-ൽ ഫ്ലാഷ് 4 പുറത്തിറങ്ങിയതോടെ, ഈ ലളിതമായ പ്രവർത്തനങ്ങൾ മൂലം ഒരു ചെറിയ സ്ക്രിപ്റ്റിംഗ് ഭാഷയായി ഇത് മാറി. ഫ്ലാഷ് 4-നായി അവതരിപ്പിച്ച പുതിയ കഴിവുകളിൽ വേരിയബിളുകൾ, എക്സ്പ്രഷനുകൾ, ഓപ്പറേറ്റേഴ്സ്, ഇഫ് സ്റ്റേറ്റ്‌മെന്റുകൾ, ലൂപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ആന്തരികമായി "ആക്ഷൻസ്ക്രിപ്റ്റ്" എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും, ഫ്ലാഷ് 4 ഉപയോക്തൃ മാനുവലും മാർക്കറ്റിംഗ് ഡോക്യുമെന്റുകളും ഈ കമാൻഡുകളെ വിവരിക്കാൻ "ആക്ഷൻസ്" എന്ന പദം ഉപയോഗിക്കുന്നത് തുടർന്നു.

പ്ലേയർ പതിപ്പ് പ്രകാരമുള്ള ടൈംലൈൻ[തിരുത്തുക]

  • ഫ്ലാഷ് പ്ലേയർ 2:സ്ക്രിപ്റ്റിംഗ് പിന്തുണയുള്ള ആദ്യ പതിപ്പാണിത്, അതിന്റെ പ്രവർത്തനങ്ങളിൽ ടൈംലൈൻ നിയന്ത്രണത്തിനായി gotoAndPlay, gotoAndStop, nextFrame, nextScene എന്നിവ ഉപയോഗിക്കുന്നു.
  • ഫ്ലാഷ് പ്ലെയർ 3: അടിസ്ഥാന സ്ക്രിപ്റ്റിംഗിനുള്ള പിന്തുണ വിപുലീകരിച്ചു, ബാഹ്യ എസ്ഡബ്ല്യൂഎഫു(SWF)-കൾ (loadMovie) ലോഡ് ചെയ്യാനുള്ള കഴിവുണ്ട്.
  • ഫ്ലാഷ് പ്ലെയർ 4: പൂർണ്ണമായ സ്‌ക്രിപ്റ്റിംഗ് ഇംപ്ലിമെന്റേഷനുള്ള ആദ്യ പ്ലേയർ (ആക്ഷൻസ് എന്ന് വിളിക്കപ്പെടുന്നു), സ്‌ക്രിപ്റ്റിംഗ് ഒരു ഫ്ലാഷ് അധിഷ്‌ഠിത സിന്റാക്സായിരുന്നു ഉപയോഗിച്ചിരുന്നത്, കൂടാതെ ലൂപ്പുകൾ, കണ്ടീഷണൽസ്, വേരിയബിളുകൾ, മറ്റ് അടിസ്ഥാന ഭാഷയുടെ നിർമ്മാണങ്ങൾ എന്നിവയ്ക്കുള്ള പിന്തുണയും ഇതിൽ അടങ്ങിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. RFC 4329 (limit compatible with EcmaScript)
  2. "Apple's lost decade, HyperCard, and what might NOT have been if Apple then was like Apple is today". zdnet.com. 2011-04-17. Retrieved 2014-12-04.
  3. "ActionScript 3 Language Specification". Archived from the original on മാർച്ച് 27, 2017. Retrieved നവംബർ 12, 2016.
  4. "ActionScript 3.0".
  5. Brimelow, Lee (August 18, 2008). "Six reasons to use ActionScript 3.0". Adobe Systems Incorporated. Retrieved June 18, 2010.
  6. Grossman, Gary; Huang, Emmy (June 27, 2006). "ActionScript 3.0 overview". Adobe Systems Incorporated. Retrieved June 18, 2010.
"https://ml.wikipedia.org/w/index.php?title=ആക്ഷൻസ്ക്രിപ്റ്റ്&oldid=3912266" എന്ന താളിൽനിന്ന് ശേഖരിച്ചത്