ആകാശവല്ലി
ദൃശ്യരൂപം
ആകാശവല്ലി Cuscuta reflexa Roxb | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. reflexa
|
Binomial name | |
Cuscuta reflexa Roxb |
കോൺവോൾവുലേസിയേ കുടുംബത്തിലെ ഭാഗികമായ ഒരു പരാദ സസ്യമാണ് ആകാശവല്ലി അഥവാ മൂടില്ലാത്താളി. ഇലകൾ ഇല്ലാത്ത ഇവയുടെ തണ്ടിനു് ഇളം പച്ച നിറമാണ്. മറ്റു ചെടികളിൽ പടർന്നു വളരുന്ന ഇവ ഇവയുടെ ശാസ്ത്രനാമം Cuscuta reflexa എന്നാണ്[1].
രൂപവിവരണം
[തിരുത്തുക]ഇളം മഞ്ഞനിറത്തിലുള്ള പരാദസസ്യമാണ്. നിറയെ ശാഖകളുണ്ടാവും. ആഥിതേയ സസ്യത്തിന്റെ മുകളിൽ പടർന്നുകിടക്കും. ഡിസംബർ മുതൽ മാർച്ചുവരെയാണ് ചെടി പുഷ്പിക്കുന്ന കാലം. വളരെ ചെരിയ പൂക്കളാണ്.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കഷായം, തിക്തം, മധുരം
ഗുണം :പിശ്ചിലം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വള്ളി [2]
ഔഷധ ഗുണം
[തിരുത്തുക]വായു നാശകം. രക്തശുദ്ധി, വേദന,പിത്തരോഗം, ത്വക്ക് രോഗം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
ആകാശവല്ലി അഥവാ മൂടില്ലാത്താളി മറ്റു വള്ളിച്ചെടികളിൽ പടർന്ന നിലയിൽ
-
ആകാശവല്ലി അഥവാ മൂടില്ലാത്താളിയുടെ പൂക്കൾ
-
മൂടില്ലാതാളി
അവലംബം
[തിരുത്തുക]- കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി
- ↑ Classification for Kingdom Plantae Down to Species Cuscuta reflexa Roxb
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്