ആകാശഗംഗ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആകാശഗംഗ
വി.സി.ഡി. പുറംചട്ട
സംവിധാനംവിനയൻ
നിർമ്മാണംസ്റ്റാൻലി
തിരക്കഥബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിവ്യ ഉണ്ണി
റിയാസ്
മുകേഷ്
മയൂരി
സംഗീതം
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംരാമചന്ദ്രബാബു
സ്റ്റുഡിയോആകാശ് ഫിലിംസ്
വിതരണംസ്റ്റാൻലി സി.സി.
സി.സി. സിനിവിഷൻ
റിലീസിങ് തീയതി1999
സമയദൈർഘ്യം142 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനയൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഭയാനക മലയാളചലച്ചിത്രമാണ് ആകാശഗംഗ. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായ് പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ബെന്നി പി. നായരമ്പലമാണ് തിരക്കഥ രചിച്ചത്. ബേണി ഇഗ്നേഷ്യസ് ഈണം പകർന്ന മനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലർത്തി അവതരിപ്പിച്ച ആകാശഗംഗ വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രമാണ്. ഈ ചിത്രം അവളാ ആവിയാ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു.

കഥാസാരം[തിരുത്തുക]

ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗർഭിണിയായ ഗംഗ (മയൂരി) യക്ഷിയായി പരിണമിച്ച് സംഹാരം ആരംഭിക്കുന്നു. മേൽപ്പാടൻ മന്ത്രവാദി (രാജൻ പി. ദേവ്) ഗംഗയെ കാഞ്ഞിരത്തിൽ ആണി തറച്ച് ബന്ധിച്ചുവെങ്കിലും, യക്ഷിയുടെ ശാപത്തിൽ നിന്നും രക്ഷപെടാനായി മാണിക്യശ്ശേരിയിലെ പുരുഷന്മാർ ബ്രഹ്മചാരികളായി തുടരുകയാണ്. വർഷങ്ങൾക്കു ശേഷം ഡെയ്സി (ദിവ്യ ഉണ്ണി) എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ യക്ഷിയെ സ്വതന്ത്രയാക്കുന്നു, തുടർന്ന് അവളിൽ യക്ഷി ആവേശിക്കപ്പെടുകയും ഡെയ്സി, മായ എന്ന പേരിൽ പുതുതലമുറയിലെ ഉണ്ണിയുടെ (റിയാസ്) ഭാര്യയായി എതിർപ്പുകളെ മറികടന്ന് മാണിക്യശ്ശേരി കുടുംബത്തിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾക്കൊടുവിൽ മായയിൽ നിന്നും യക്ഷി സ്വതന്ത്രയായി ആകാശഗംഗയിൽ വിലയം പ്രാപിക്കുന്നു. മാണിക്യശ്ശേരി യക്ഷിയിൽ നിന്നും മുക്തമാവുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസ്. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പുതുമഴയായ്" (രാഗം: പഹാഡി)കെ.എസ്. ചിത്ര 5:23
2. "ഒരു മഞ്ഞുതുള്ളിയിൽ" (രാഗം: ശുദ്ധ ധന്യാസി)കെ.ജെ. യേശുദാസ് 3:43
3. "വൈകാശിത്തിങ്കളിറങ്ങും" (രാഗം: മോഹനം)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 4:02
4. "കൈനിറയെ" (രാഗം: മോഹനം)കെ.ജെ. യേശുദാസ്, സുജാത മോഹൻ 4:43
5. "കോവാലനും" (രാഗം: ആരഭി)കെ.എസ്. ചിത്ര 3:01
6. "മണിമഞ്ചലേറി"  സുദീപ് കുമാർ 5:09
7. "പുതുമഴയായ്" (രാഗം: പഹാഡി)കെ.ജെ. യേശുദാസ് 4:20
8. "വൈകാശിത്തിങ്കളിറങ്ങും" (രാഗം: മോഹനം)കെ.ജെ. യേശുദാസ് 4:02

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആകാശഗംഗ_(ചലച്ചിത്രം)&oldid=3192724" എന്ന താളിൽനിന്ന് ശേഖരിച്ചത്