ആംപിസില്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആംപിസില്ലിൻ
Ampicillin structure.svg
Ampicillin 3d structure pdb.gif
Systematic (IUPAC) name
(2S,5R,6R)-6-([(2R)-2-Amino-2-phenylacetyl]amino)-3,3-dimethyl-7-oxo-4-thia-1-azabicyclo[3.2.0]heptane-2-carboxylic acid
Clinical data
Trade namesPrincipen, others[1]
AHFS/Drugs.commonograph
MedlinePlusa685002
License data
Pregnancy
category
  • AU: A
  • US: B (No risk in non-human studies)
Routes of
administration
By mouth, intravenous, or intramuscular
Legal status
Legal status
  • AU: S4 (Prescription only)
  • UK: POM (Prescription only)
  • US: ℞-only
Pharmacokinetic data
Bioavailability62% ±17% (parenteral)
< 30–55% (oral)
Protein binding15 to 25%
Metabolism12 to 50%
MetabolitesPenicilloic acid
Biological half-lifeApprox. 1 hour
Excretion75 to 85% renal
Identifiers
CAS Number69-53-4 ☑Y
ATC codeJ01CA01 (WHO) S01AA19 QJ51CA01
PubChemCID 6249
DrugBankDB00415 ☑Y
ChemSpider6013 ☑Y
UNII7C782967RD ☑Y
KEGGD00204 ☑Y
ChEBICHEBI:28971 ☑Y
ChEMBLCHEMBL174 ☑Y
Chemical data
FormulaC16H19N3O4S
Molar mass349.41 g·mol−1
  (verify)

ഒരു ആൻറിബയോട്ടിക് ഔഷധമാണ് ആംപിസില്ലിൻ (Ampicillin). ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കുന്നതിന് ഇതുപയോഗിക്കുന്നു. ശ്വസനവ്യവസ്ഥാ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മെനിഞ്ചെറ്റിസ്, സാൽമണെല്ലോസിസ്, എന്റോകാർഡിറ്റിസ് തുടങ്ങിയ ബാക്ടീരിയൽ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു..[2] ഗ്രൂപ്പ് B സ്ട്രെെപ്റ്റോകോക്കൽ ബാധിച്ചുണ്ടാവുന്ന രോഗചികിത്സയിവും പ്രയോജനപ്പെടുത്തുന്നു[2] വായിലൂടെയോ, പേശികളിലേക്കു് കുത്തിവെച്ചോ ഔഷധം പ്രയോഗിക്കുന്നു[2]. വൈറൽ രോഗങ്ങൾക്ക് ഇത് പ്രയോജനപ്രദമല്ല.

മൃഗങ്ങളെ ബാധിക്കുന്ന ബാക്ടീരിയാരോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആംപിസില്ലിൻ ഉപയോഗിക്കുന്നു [3]

പാർശ്വഫലങ്ങൾ[തിരുത്തുക]

ആംപിസില്ലിൻ ഉപയോഗിച്ചാൽ ചിലരിൽ പാർശ്വഫലങ്ങൾ കാണാറുണ്ട്. തൊലിപ്പുറത്തെ തിണർപ്പ്, മനംപിരട്ടൽ, അതിസാരം എന്നിവയുണ്ടാകാം. പെനിസില്ലിൻ അലർജിയുള്ളവർ ആംപിസില്ലിൻ ഉപയോഗിക്കരുത്[2] ക്ലോസ്ട്രീഡിയം ഡിഫിസിൽ കോളിറ്റിസ്, അനാഫൈലാക്സിസ് എന്നിങ്ങനെയുള്ള അവസ്ഥയും ഉണ്ടാവാം[2] വൃക്കാരോഗ ചികിത്സയിൽ കുറഞ്ഞ ഡോസിൽ ഉപയോഗിക്കുന്നു. [2]. ഗർഭകാലത്തും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കാലത്തും ഉപയോഗിക്കുന്നത് ഹാനികരമല്ല[2][4].

ചരിത്രം[തിരുത്തുക]

1958 ലാണ് ആംപിസില്ലിൻ കണ്ടു പിടിച്ചത്. 1961 മുതൽ വ്യാവസായികമായി ഉപയോഗിക്കപ്പെട്ടുതുടങ്ങി[5] [6][7]. ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഇത് ഉൾപ്പെടുന്നു[8] വില താരതമ്യേന കുറഞ്ഞതായതിനാൽ ചികിത്സാച്ചിലവ് കൂടുതലല്ല[9].

അവലംബം[തിരുത്തുക]

  1. Drugs.com International trade names for Ampicillin Archived 16 February 2016 at the Wayback Machine. Retrieved 14 January 2015
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Ampicillin". The American Society of Health-System Pharmacists. മൂലതാളിൽ നിന്നും 12 ജൂലൈ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2015.
  3. Erskine, Ronald. "Mastitis in Sows". Merck Veterinary Manual. ശേഖരിച്ചത് 22 August 2017.
  4. "Ampicillin use while Breastfeeding". മാർച്ച് 2015. മൂലതാളിൽ നിന്നും 23 സെപ്റ്റംബർ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2015.
  5. Acred, P; Brown, D. M.; Turner, D. H.; Wilson, M. J. (April 1962). "Pharmacology and chemotherapy of ampicillin--a new broad-spectrum penicillin". Br J Pharmacol Chemother. 18 (2): 356–69. doi:10.1111/j.1476-5381.1962.tb01416.x. PMC 1482127. PMID 13859205.
  6. Fischer, Janos; Ganellin, C. Robin (2006). Analogue-based Drug Discovery (ഭാഷ: ഇംഗ്ലീഷ്). John Wiley & Sons. p. 490. ISBN 9783527607495. മൂലതാളിൽ നിന്നും 20 ഡിസംബർ 2016-ന് ആർക്കൈവ് ചെയ്തത്.
  7. Ravina, Enrique (2011). The evolution of drug discovery : from traditional medicines to modern drugs (1 ed.). Weinheim: Wiley-VCH. p. 262. ISBN 9783527326693. മൂലതാളിൽ നിന്നും 9 ഓഗസ്റ്റ് 2016-ന് ആർക്കൈവ് ചെയ്തത്.
  8. "WHO Model List of Essential Medicines (19th List)" (PDF). World Health Organization. ഏപ്രിൽ 2015. മൂലതാളിൽ നിന്നും 13 ഡിസംബർ 2016-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 8 ഡിസംബർ 2016.
  9. "Ampicillin". International Drug Price Indicator Guide. മൂലതാളിൽ നിന്നും 5 മാർച്ച് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആംപിസില്ലിൻ&oldid=3202346" എന്ന താളിൽനിന്ന് ശേഖരിച്ചത്