അ. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അ. മാധവൻ
ജനനം(1934-12-00)ഡിസംബർ 0, 1934 invalid month invalid day
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് സാഹിത്യകാരൻ
പങ്കാളി(കൾ)ശാന്ത
കുട്ടികൾകല
മലർ
മോഹനൻ
കൃഷ്‌ണകുമാർ

തമിഴ് സാഹിത്യകാരനാണ് അ. മാധവൻ. ഇളക്കിയ ചുവടുകൾ എന്ന ലേഖന സമാഹാരത്തിന് 2015 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ തിരുവനന്തപുരത്തു ജനിച്ചു. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു.[2] ചാല സ്‌കൂളിൽ നിന്നും സിക്‌സ്‌ത്‌ ഫോറം പാസായി. ചിരുകതൈ എന്ന തമിഴ്‌ പ്രസിദ്ധീകരണത്തിൽ വിക്‌ടർ ഹ്യൂഗോയുടെ രചനകൾ മലയാളത്തിൽ നിന്ന്‌ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയാണ്‌ സാഹിത്യലോകത്തേക്ക്‌ പ്രവേശിച്ചത്‌. ഡി.എം.കെ. നേതാക്കളായ അണ്ണാദുരെയ്ക്കും എം. കരുണാനിധിക്കുമൊപ്പം പാർട്ടി പത്രമായ മുരശൊലിയിലാണ് എഴുതിയിരുന്നു. 2002- 07 കാലയളവിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്‌ധ സമിതി അംഗമായിരുന്നു. ട്രിവാൻഡ്രം തമിഴ്‌ സംഘത്തിന്റെ സ്‌ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്നു.[3]

കൃതികൾ[തിരുത്തുക]

തമിഴ്‌ പ്രസിദ്ധീകരണങ്ങളിൽ അഞ്ഞൂറോളം ചെറുകഥകളും 150 ൽപരം ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌. കാരൂർ നീലകണ്‌ഠപ്പിള്ളയുടെ സമ്മാനം, പി.കെ. ബാലകൃഷ്‌ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, മലയാറ്റൂർ രാമകൃഷ്‌ണന്റെ യക്ഷി എന്നിവയും കമല സുരയ്യയുടേയും തകഴി ശിവശങ്കരപ്പിള്ളയുടേയും പൊറ്റക്കാടിന്റേയും ഏതാനും കൃതികളും തമിഴിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. വിദേശ എഴുത്തുകാരുടെ കൃതികളും തമിഴിലേക്ക്‌ മൊഴി മാറ്റി.

നോവലുകൾ[തിരുത്തുക]

 • പുനലും മണലും
 • കൃഷ്‌ണപ്പരുന്ത്‌
 • തൂവാനം
 • സാത്താൻ തിരുവസനം

നോവലൈറ്റുകൾ[തിരുത്തുക]

 • എട്ടാവതുനാൾ
 • കാലൈ

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

 • കടൈന്തു കഥൈകൾ,
 • മോഹപല്ലവി,
 • കാമിനി മൂലം,
 • ആനൈ ചന്തം,
 • മാധവൻ കഥൈകൾ,
 • അറേബ്യ കുതിരൈ,
 • അ. മാധവൻ കഥൈകൾ,
 • മുത്തുകൾ പാത്ത്‌

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2015 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌
 • തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം നേടി.
 • കേരള സർവകലാശാല തമിഴ്‌ വിഭാഗത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം
 • തിരുവനന്തപുരം തമിഴ്‌ സംഘത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം
 • തമിഴ്‌ സംഘത്തിന്റെ മഹാകവി ഉള്ളൂർ പരമേശ്വരയ്യർ സ്‌മാരക പുരസ്‌കാരം

അവലംബം[തിരുത്തുക]

 1. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2015-e.pdf
 2. 'തമിഴിൽ എഴുതി മലയാളത്തിൽ ജീവിച്ച് ആ. മാധവൻ', മലയാള മനോരമ, 2015 ഡിസംബർ 18, പേജ്-7, കൊല്ലം എഡിഷൻ.
 3. http://www.mangalam.com/print-edition/keralam/388311
"https://ml.wikipedia.org/w/index.php?title=അ._മാധവൻ&oldid=2719303" എന്ന താളിൽനിന്ന് ശേഖരിച്ചത്