അൾജീരിയൻ സിനിമ
അൾജീരിയൻ സിനിമ | |
---|---|
No. of screens | 19 (2009)[1] |
• Per capita | 0.1 per 100,000 (2009)[1] |
Number of admissions (2006)[2] | |
Total | 700,000 |
Gross box office (2007)[2] | |
Total | $100,000 |
വടക്കേ ആഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ സിനിമാ വ്യവസായത്തെ അൾജീരിയൻ സിനിമ സൂചിപ്പിക്കുന്നു.
കൊളോണിയൽ കാലഘട്ടം
[തിരുത്തുക]ഫ്രഞ്ച് കോളനിവൽക്കരണ കാലഘട്ടത്തിൽ, സിനിമകളെ ഫ്രഞ്ച് കൊളോണിയൽ ഭരണകൂടത്തിന്റെ പ്രചരണ ഉപകരണമായി ഉപയോഗിച്ചിരുന്നു. അൾജീരിയയിൽ ചിത്രീകരിക്കപ്പെടുകയും പ്രാദേശിക ജനങ്ങൾ വീക്ഷിക്കുകയും ചെയ്തെങ്കിലും ഈ കാലഘട്ടത്തിലെ ഭൂരിഭാഗം അൾജീരിയൻ സിനിമകളും യൂറോപ്യൻമാരാണ് സൃഷ്ടിച്ചത്. കൊളോണിയൽ പ്രചരണ ഫിലിമുകൾ പലപ്പോഴും കോളനിയൻ ജീവിതത്തിന്റെ ഒരു സ്ഥിരസങ്കല്പമായി മാറി. ബഹുഭാര്യത്വം പ്രാദേശിക സംസ്കാരവും ചിത്രങ്ങളിൽ കാണപ്പെടുന്നു. അത്തരം ഒരു സിനിമക്ക് ഉദാഹരണമാണ് 1928 ലെ ആൽബർട്ട് ഡ്യൂറകിന്റെ ലേ ഡിസയർ .
അൾജീരിയൻ സിനിമയുടെ ഉദയം
[തിരുത്തുക]1962-ൽ അൾജീരിയ ഒരു സ്വതന്ത്ര രാജ്യമായി മാറി. 1960 കളിലും 1970 കളിലും അൾജീരിയൻ സിനിമകളിൽ ശ്രദ്ധ നേടിയ ഒരു വിഷയം കൂടിയാണ് ഇത്.
മുഹമ്മദ് ലഖ്ദാർ-ഹമീനയുടെ സഭാവിശ്വാസ സിനിമയായ 1967-ലെ ദി വിൻഡ്സ് ഓഫ് ദ ഓറെസ് ഒരു ഗ്രാമീണ കർഷക കുടുംബത്തെ കൊളോണിയലിസവും യുദ്ധവും നശിപ്പിച്ച കഥ പറയുന്നു.[3] 1967-ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഫിലിം അവാർഡ് ഈ സിനിമ നേടി.[4] അൾജീരിയയ്ക്ക് പുറത്ത്, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധമായ സിനിമകളിൽ ഒന്നാണ് 1966-ലെ ദി ബാറ്റിൽ ഓഫ് അൽജിയേഴ്സ്, അൾജീരിയൻ-ഇറ്റാലിയൻ സിനിമ, മൂന്നു ഓസ്കാർ നോമിനേഷനുകൾ നേടി.
ഈ കാലഘട്ടത്തിലെ അൾജീരിയൻ സിനിമയുടെ മറ്റ് ഉദാഹരണങ്ങൾ
[തിരുത്തുക]1970-ൽ അഹമ്മദ് റച്ചെടി സംവിധാനം ചെയ്ത ദി ഓപിയം ആൻഡ് ദി സ്റ്റിക്ക്, 1972-കളിൽ അമർ ലാസ്ക്രി സംവിധാനം ചെയ്ത പെട്രോൾ ഇൻ ദി ഈസ്റ്റ്, അഹമ്മദ് ലള്ളേം സംവിധാനം ചെയ്ത പ്രൊഹിബിറ്റഡ് ഏരിയ, 1975-ൽ മുഹമ്മദ് ലഖ്ദാർ-ഹമീന സംവിധാനം ചെയ്ത ക്രോണിക്കിൾ ഓഫ് ദി ഇയർസ് ഓഫ് ഫയർ, 1963-ലെ യുദ്ധാനന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള കോസ്റ്റ-ഗാവ്രസിന്റെ ഓസ്കാർ വിന്നിങ് ഡോക്യുമെന്ററിയായ പീപ്പ്ൾ എൻ മാർഷെ തുടങ്ങിയവയാണ്.
സമകാലിക ചലച്ചിത്രം
[തിരുത്തുക]1980 കളിൽ അൾജീരിയൻ സിനിമ ഇടിഞ്ഞു. പ്രധാന നിർമ്മാണങ്ങൾ അപൂർവമായി. അൾജീരിയൻ സിനിമയ്ക്ക് സർക്കാർ തലത്തിൽ സബ്സിഡി പ്രഖ്യാപിച്ചു. എന്നിട്ടും, അറബി ഭാഷയിൽ ചിത്രീകരിച്ച മുഹമ്മദ് ഔകാസ്സിയുടെ 1994-ലെ കോമഡി ചിത്രമായ കാർണിവൽ ഫൈ ഡാച്ചറ പോലെയുള്ള കുറച്ച് ചിത്രങ്ങൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. തുടർന്ന്, 1996-ൽ സംവിധായകൻ മെർസാക് അള്ളോക്ഷേയുടെ അത്മാനെ അലിയേറ്റും സലൂട്ട് കസിനും ഈ കാലഘട്ടത്തിൽ പുറത്തിറങ്ങി. ഇവയും കോമഡി ചിത്രങ്ങളായിരുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Table 8: Cinema Infrastructure - Capacity". UNESCO Institute for Statistics. Archived from the original on 2013-11-05. Retrieved 5 November 2013.
- ↑ 2.0 2.1 "Table 11: Exhibition - Admissions & Gross Box Office (GBO)". UNESCO Institute for Statistics. Archived from the original on 2018-12-25. Retrieved 5 November 2013.
- ↑ Spaas, Lieve (2001). Francophone Film: A Struggle for Identity. Manchester University Press. pp. 135–6.
- ↑ "Festival de Cannes: The Winds of the Aures". festival-cannes.com. Archived from the original on 2012-02-08. Retrieved 2009-03-08.
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- Guy Austin, Algerian National Cinema, Manchester University Press, 2012, ISBN 978-0-7190-7993-1978-0-7190-7993-1