അൾജീരിയായിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൾജീരിയായിലെ വിദ്യാഭ്യാസം അൾജീരിയായിലെ 6 മുതൽ 15 വരെ പ്രായമുള്ള പൗരന്മാർക്ക് സൗജന്യവും നിർബന്ധിതവുമാണ്.[1] എന്നിരുന്നാലും അൾജീരിയായിലെ പകുതി കുട്ടികൾ മാത്രമേ സെക്കന്ററി സ്കൂളുകളിൽ ചേരാറുള്ളു.[2] 2015ലെ കണക്കുപ്രകാരം അൾജീരിയായിൽ 92 സെക്കന്ററി വിദ്യാലയങ്ങളും 48 സർവ്വകലാശലകളുമുണ്ട്.[3]

ചരിത്രം[തിരുത്തുക]

1830ൽ ഫ്രാൻസ് അൾജിയേഴ്സ് കീഴടക്കുന്നതിനുമുമ്പ് ഹുബുസ് എന്നറിയപ്പെട്ടിരുന്ന മതപരമായ പ്രദേശങ്ങൾ മുസ്ലിം അദ്ധ്യാപകർക്ക് കൂലി നൽകിയിരുന്നു.[4] ഫ്രഞ്ചുകാർ അൾജീരിയ പിടിച്ചെടുത്തപ്പോൾ ഇത്തരം മതവിദ്യാഭ്യാസത്തിനു വേണ്ടി ഫണ്ടു നൽകുന്ന സ്ഥലങ്ങൾ നിർത്തലാക്കി.[5] അൾജീരിയായെ നെപ്പോളിയൻ മൂന്നാമൻ കോളണിയാക്കിയപ്പോൾ മദ്രസ സ്കൂളുകളെ അദ്ദേഹം അറബിയും ഫ്രഞ്ചും പഠിപ്പിക്കുന്ന പ്രാഥമികവിദ്യാലയങ്ങളായി പുനഃക്രമീകരിച്ചു.[6] എന്നിരുന്നാലും, മൂന്നാം റിപ്പബ്ലിക്കിന്റെ കാലത്ത്, പരീഷ്യൻ സർക്കാർ അൾജീരിയക്കാരെ ഫ്രഞ്ച് സംസ്കാരത്തിലേയ്ക്ക് സാംശീകരിക്കാൻ ശ്രമം നടത്തി. പക്ഷെ അവരുടെ നയങ്ങൾ വെള്ളക്കാരായ കോളനിസ്റ്റുകളിൽ നിരാശ ജനിപ്പിച്ചതിനാൽ പുതിയ അത്തരം സ്കൂളുകൾക്കുള്ള ഫണ്ട് അവർ നിർത്തലാക്കി.[7] സ്വതന്ത്രമായ സമയത്ത് അൽജീരിയ അവിടെ നിലനിന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഷ്കരിക്കാൻ അനേകം നയങ്ങൽ കൊണ്ടുവന്നു. 1963ൽ ആണ് അൾജിരിയായുടെ വിദ്യാഭ്യാസ മന്ത്രാലയം സ്ഥാപിതമായത്.

വിദ്യാഭ്യാസ സമ്പ്രദായം[തിരുത്തുക]

University of Béjaïa.

അൾജീരിയായിലെ 24% കുട്ടികൾ പ്രീസ്കൂളിലാണ് പഠിക്കുന്നത്.[8] 2003 മുതൽ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ പരിഷ്കാരം കൂടുതൽ കുട്ടികൾക്ക് പ്രീസ്കൂൾ വിദ്യാഭ്യാസം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

പ്രാഥമികസ്കൂൾ വിദ്യാഭ്യാസം 5 വർഷമാണ് ലഭ്യമായിട്ടുള്ളത്. തുടർന്ന് 4 വർഷത്തെ ലോവർ സെക്കന്ററി സ്കൂൾ വിദ്യാഭ്യാസവും തുടർന്ന്, 3 വർഷത്തെ അപ്പർ സെക്കന്ററി വിദ്യാഭ്യാസവും നൽകുന്നു. പ്രാഥമികവിദ്യാഭ്യാസവും തുടർന്നുള്ള ലോവർ സെക്കന്ററി വിദ്യാഭ്യാസവും ചേർന്ന "Enseignment Fondemental" ആണ് എല്ലാവരും അൾജീറിയായിൽ ആർജ്ജിക്കേണ്ട അടിസ്ഥാനവിദ്യാഭ്യാസമായി നിജപ്പെടുത്തിയിരിക്കുന്നത്.[9] ഇതു കഴിഞ്ഞ കുട്റ്റികൾ ഉയർന്ന വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ദേശീയമായി നടത്തുന്ന ഒരു പ്രവേശന പരീക്ഷയായ baccalauréat പാസാകേണ്ടതുണ്ട്.[10]

ഉന്നതവിദ്യാഭ്യാസത്തിനു 57 പൊതു സ്ഥാപനങ്ങൾ അൾജീരിയായിലുണ്ട്. "ഇതിൽ, 27 സർവ്വകലാശാലകൾ, 13 സർവ്വകലാശാലാകേന്ദ്രങ്ങൾ, 6 ദേശീയ സ്കൂളുകൾ (écoles nationales), 6 ദേശീയ ഇൻസ്റ്റിട്യ്യൂട്ടുകൾ (instituts nationaux), 4 അദ്ധ്യാപക പരിശീലന സ്ഥാപനങ്ങൾ (écoles normales supérieures) എന്നിവയുണ്ട്." 2015ലെ കണക്കുപ്രകാരം അൾജീരിയായിൽ 92 സെക്കന്ററി വിദ്യാലയങ്ങളും 48 സർവ്വകലാശലകളുമുണ്ട്. വിദ്യാർത്ഥികൾ ബിരുദം 3 വർഷവും ബിരുദാനന്തരബിരുദം 2 വർഷവും ഡോക്ടറേറ്റിനു രണ്ടു വർഷവും പഠിക്കണം.

School Children In Algeria 1967

ഭാഷകൾ[തിരുത്തുക]

അറബിക്കിലാണ് പൊതുവേ വിദ്യാർഥികൾ പഠിക്കുന്നത്. 2003 അനുസരിച്ച് അദ്ധ്യാപകരെ ബെർബർ ഭാഷയിലും പഠിപ്പിക്കാൻ അനുവദിച്ചിട്ടുണ്ട്. അൾജീരിയൻ സ്കൂളുകളിൽ അറബിവത്കരണത്തെ ചെറുക്കുവാനായിട്ടാണ് ബെർബർ ഭാഷ പഠിപ്പിക്കുവാൻ അനുവാദം നൽകിയിരിക്കുന്നത്.

കോളനിവത്കരണത്തിനുമുമ്പ് അറബിക്കും ബെർബറും സംസാരിക്കുന്നവർ മാത്രമായിരുന്നു അൾജീരിയയിൽ ഉണ്ടായിരുന്നത്.[11] അൾജീരിയ ഫ്രഞ്ചു കോളനിയായപ്പോൾ അൾജിരിയൻ സ്കൂളുകളിൽ ഫ്രഞ്ച് പഠിപ്പിക്കാൻ തുടങ്ങി.[12] എന്നിരുന്നാലും, ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനും ഒരു മാസം മുമ്പ് അൾജിരിയായുടെ സ്വാതന്ത്ര്യ സമരനേതാക്കൾ ഭാവി അൾജിരിയായിൽ അറബി യായിരിക്കണം ഭാഷയെന്നു നിശ്ചയിച്ചു..[13] അഹ്മദ് ബെൻ ബെല്ല 1963 മുതൽ 1964 വരെ പ്രാഥമിക പാഠശാലകൾ തുടങ്ങി അറബി എല്ലാ സ്കൂളുകളിലും പഠിപ്പിക്കാൻ വേണ്ട നിയമം പാസാക്കി. 2004ൽ ഭാഷാ നിയന്ത്രണം ശക്തമാക്കിയതിന്റെ ഫലമായി 90% സ്കൂളുകളിലും അറബിക്കുതന്നെ പഠിപ്പിക്കാൻ തുടങ്ങി.[14] 2005 നവംബറിൽ, പാർലമെന്റ്, സ്വകാര്യ വിദ്യാലയങ്ങൾ അറബിക്കിലല്ലാതെ മറ്റൊരു ഭാഷയിലും പഠിപ്പിക്കുന്നത് നിരോധിച്ചു.

പക്ഷെ, ദ്വിഭാഷാസമ്പ്രദായത്തിൽനിന്നും ഏകഭാഷാ സമ്പ്രദായത്തിലേയ്ക്കുള്ള ഈ പരിഷ്കരണം ബിരുദധാരികൾക്കും മറ്റും ലോകസാമ്പത്തിക രംഗത്ത് ഇടപേറ്റുന്നതിനു വലിയ ദോഷം ചെയ്തു.

സാക്ഷരത[തിരുത്തുക]

UIS literacy rate Algeria population plus 15 1980-2015

അൾജീരിയായിലെ സാക്ഷരതാനിരക്കിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്.1950ൽ അൾജീരിയായിലെ മുതിർന്നവരുടെ സാക്ഷരതാനിരക്ക് 20% മാത്രമായിരുന്നു.[15] 1962ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അൾജീരിയായിൽ 85% പേരും നിരക്ഷരരായിരുന്നു.[16] 2015ലെ കണക്കുപ്രകാരം സാക്ഷരതാനിരക്ക് 80% ആണ്. ഇത് മൊറോക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളേക്കാൾ കൂടുതലും ലിബിയയുടെ സാക്ഷരതാനിരക്കിനേക്കാൾ കുരവുമാണ്. 2015ലെ സാക്ഷരതാനിരക്കു പ്രകാരം 87% അൾജീരിയൻ പുരുഷന്മാർ സാക്ഷരരാണെങ്കിലും 73% സ്ത്രീകൾ മാത്രമെ സാക്ഷരരായിട്ടുള്ളു.[17]

വിദ്യാഭ്യാസത്തിലെ പണം മുടക്കലും തൊഴിൽ ലഭ്യതയും[തിരുത്തുക]

അൾജീരിയായുടെ ദേശീയ ബജറ്റിന്റെ 15% വിദ്യാഭ്യാസത്തിനാണു ചെലവാക്കുന്നത്.[18] ഉത്തരാഫ്രിക്കയിൽ അദ്ധ്യാപകർക്ക് ഏറ്റവും കൂടുതൽ ക്ഷാമമനുഭവപ്പെടുന്ന രാജ്യമാണ്. വിദ്യാഭ്യാസത്തിന്റെ സുസ്ഥിതിരവികസനത്തിന് ആ രാജ്യത്തിനു 200,000 പ്രൈമറി അദ്ധ്യാപകരുടെ ആവശ്യമുണ്ടെന്നു ഐക്യരാഷ്ട്ര സഭ പറയുന്നു.[19]

അൾജീരിയായിലെ വിദ്യാഭ്യാസക്കണക്ക്[തിരുത്തുക]

സ്വാതന്ത്ര്യത്തിനുശേഷം വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നിട്ടുണ്ട്.  1962ൽ, പ്രാഥമികവിദ്യാലയങ്ങളിൽ 750,000 കുട്ടികളും സർവ്വകലാശാലകളിൽ 3,000 കുട്ടികളും മാത്രമേ ചേർന്നു പഠിച്ചിരുന്നുള്ളു.[20] 1984 ആയപ്പോഴെയ്ക്കും 900,000 കുട്ടികൾ സ്കൂളുകളിലും 107,000 കുട്ടികൾ കോളജുകളിലും പഠിച്ചു. 2005ൽ, 97% കുട്ടികൾ പ്രാഥമിക വിദ്യാലയങ്ങളിലും 66% കുട്ടികൾ ഹയർ സെക്കന്ററി തലത്തിലും പഠിച്ചു.[21]

2011-2012 അദ്ധ്യന വർഷത്തിലെ യുനെസ്കോയുടെ ഇൻസ്റ്റിട്യ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം [22]

കുട്ടികൾ സെൻസസ്
പ്രാഥമിക വിദ്യാലയം 3.452.000
ലോവർ സെക്കന്ററി സ്കൂൾ
3.240.000
അപ്പർ സെക്കന്ററി സ്കൂൾ 1.333.000
ആകെ 8.023.000

അവലംബം[തിരുത്തുക]

  1. Singh, Kishore. "Report of the Special Rapporteur on the right to education". ohchr.org. Retrieved 19 October 2016.
  2. Algeria country profile. Library of Congress Federal Research Division (May 2008). This article incorporates text from this source, which is in the public domain.
  3. Naylor, Phillip, C. (2015). Historical Dictionary of Algeria. p. 221. ISBN 0810879190. Retrieved 20 October 2016.{{cite book}}: CS1 maint: multiple names: authors list (link)
  4. Segalla, Spencer D. (2009-01-01). Moroccan Soul: French Education, Colonial Ethnology, and Muslim Resistance, 1912-1956 (in ഇംഗ്ലീഷ്). U of Nebraska Press. ISBN 0803224680.
  5. Segalla, Spencer D. (2009-01-01). Moroccan Soul: French Education, Colonial Ethnology, and Muslim Resistance, 1912-1956 (in ഇംഗ്ലീഷ്). U of Nebraska Press. ISBN 0803224680.
  6. Naylor, Phillip, C. (2015). Historical Dictionary of Algeria. p. 404. ISBN 0810879190. Retrieved 20 October 2016.{{cite book}}: CS1 maint: multiple names: authors list (link)
  7. Segalla, Spencer D. (2009-01-01). Moroccan Soul: French Education, Colonial Ethnology, and Muslim Resistance, 1912-1956 (in ഇംഗ്ലീഷ്). U of Nebraska Press. ISBN 0803224680.
  8. "Logging into the proxy (Rutgers University Libraries)" (PDF). doi:10.1007/s11125-005-2738-x&token2=exp=1490285766~acl=/static/pdf/155/art%253a10.1007%252fs11125-005-2738-x.pdf?originurl=http%3a%2f%2flink.springer.com%2farticle%2f10.1007%2fs11125-005-2738-x*~hmac=a4ea3d25c4f0364e2152a344a3afc046912e549988c2a3a4b5901b450f8a78ad. {{cite journal}}: Cite journal requires |journal= (help)
  9. "Algeria". Education Policy Data Center. Archived from the original on 2018-05-15. Retrieved 2017-03-24.
  10. "Education in Maghreb: Algeria - WENR". wenr.wes.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-24.
  11. Segalla, Spencer D. (2009-01-01). Moroccan Soul: French Education, Colonial Ethnology, and Muslim Resistance, 1912-1956 (in ഇംഗ്ലീഷ്). U of Nebraska Press. ISBN 0803224680.
  12. "Learning English in Algeria through French-based background proficiency". Procedia - Social and Behavioral Sciences. 199: 496–500. August 2015. doi:10.1016/j.sbspro.2015.07.537. Retrieved 20 October 2016.open access publication – free to read
  13. Benrabah, Mohamed (2007-06-01). "Language-in-Education Planning in Algeria: Historical Development and Current Issues". Language Policy (in ഇംഗ്ലീഷ്). 6 (2): 225. doi:10.1007/s10993-007-9046-7. ISSN 1568-4555.
  14. The Report: Algeria 2014. Oxford Business Group. p. 217. ISBN 978-1-910068-20-5. Retrieved 20 October 2016.
  15. "Education for All Global Monitoring Report" (PDF). UNESCO: 193. 2006.
  16. Learning, UNESCO Institute for Lifelong (2015-11-24). "Effective Literacy Programmes". www.unesco.org (in ഇംഗ്ലീഷ്). Retrieved 2017-03-23.
  17. "The World Factbook". cia.gov. Archived from the original on 2016-11-24. Retrieved 19 October 2016.
  18. "UNICEF Annual Report 2015 Algeria" (PDF). unicef.org. Retrieved 20 October 2016.
  19. "The world needs almost 69 million new teachers to reach the 2030 education goals" (PDF). uis.unesco.org. Archived from the original (PDF) on 2017-06-11. Retrieved 19 October 2016.
  20. Entelis, John P. (2016-01-08). Algeria: The Revolution Institutionalized (in ഇംഗ്ലീഷ്). Routledge. ISBN 9781317360971.
  21. "Algeria: Education". EIU ViewsWire. 1 April 2008. Retrieved 23 March 2017.[പ്രവർത്തിക്കാത്ത കണ്ണി]
  22. "National Education Profile 2014 Update" (PDF). epdc.org. Archived from the original (PDF) on 2017-01-10. Retrieved 19 October 2016.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

  • List of universities in Algeria