Jump to content

അൽ മൊറാവിദ് ദീനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽമൊറാവിദ് ദീനാർ
الدينار المرابطي
ദീനാർ

വടക്ക്-പടിഞ്ഞാറൻ ആഫ്രിക്കയിലും ഐബീരിയയിലുമായി നിലനിന്ന അൽ മൊറാവിദ് സാമ്രാജ്യത്തിന് കീഴിൽ നിലനിന്ന സ്വർണ്ണനാണയമാണ് അൽ മൊറാവിദ് ദീനാർ (അറബി: الدينار المرابطي)[1][2]. സഹാറ മരുഭൂമിയിലെ തെക്കു-പടിഞ്ഞാറൻ ഭാഗത്ത് ഉണ്ടായിരുന്ന സ്വർണ്ണഖനികളിൽ നിന്നാണ് ഇവക്കുള്ള സ്വർണ്ണം ശേഖരിച്ചിരുന്നത്[1][3]. സാമ്രാജ്യത്തിന് പുറത്തും വ്യാപകമായി ഇവ ഉപയോഗിക്കപ്പെട്ടുവന്നു. ഐബീരിയയിലെ തന്നെ മറ്റു ക്രിസ്ത്യൻ ഭരണകൂടങ്ങൾ ഇതിനെ മറാവിദി, മറാബതിൻ എന്നെല്ലാം വിളിച്ചു വന്നു[3].

അവലംബം

[തിരുത്തുക]
  1. 1.0 1.1 Messier, Ronald A. (1980). "Quantitative Analysis of Almoravid Dinars". Journal of the Economic and Social History of the Orient. 23 (1/2): 102–118. doi:10.2307/3632235. ISSN 0022-4995. JSTOR 3632235.
  2. Messier, Ronald A. (March 1974). "The Almoravids: West African Gold and the Gold Currency of the Mediterranean Basin". Journal of the Economic and Social History of the Orient. 17 (1): 31–47. doi:10.2307/3596249. ISSN 0022-4995. JSTOR 3596249.
  3. 3.0 3.1 "Qantara - The Almoravid dynasty (1056-1147)". www.qantara-med.org. Retrieved 2020-05-25.
"https://ml.wikipedia.org/w/index.php?title=അൽ_മൊറാവിദ്_ദീനാർ&oldid=3688509" എന്ന താളിൽനിന്ന് ശേഖരിച്ചത്