ഉള്ളടക്കത്തിലേക്ക് പോവുക

അൽ മഹ്രഹ് സംസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Al Mahrah
ٱلْمَهْرَة
Governorate
CountryYemen
SeatAl Ghaydah
സർക്കാർ
  GovernorRajeh Said Bakrit
വിസ്തീർണ്ണം
  ആകെ
1,22,500 ച.കി.മീ. (47,300  മൈ)
ജനസംഖ്യ
  ആകെ
5,00,000
  ജനസാന്ദ്രത4.1/ച.കി.മീ. (11/ച മൈ)

അൽ മഹ്രഹ് (അറബി: ٱلْمَهْرَة Al-Mahrah), അഥവാ ചുരുക്കത്തിൽ മഹ്രഹ്, അറേബ്യൻ ഉപദ്വീപിന്റെ തെക്കുഭാഗത്തുള്ള യെമനിലെ ഒരു ഗവർണറേറ്റാണ് (മുഹാഫസ). ഗവർണ്ണറുടെ കീഴിലുള്ള ഈ ഭരണപ്രദേശത്തെ സംസ്ഥാനം എന്നു വിളിക്കാം. മുൻ മഹ്രഹ് സുൽത്താനേറ്റിന്റെ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇതിന്റെ തലസ്ഥാനം അൽ ഗയ്ദയാണ്; സൗദി അറേബ്യ, ഒമാൻ എന്നിവയുമായി ഇതിന് അന്താരാഷ്ട്ര അതിർത്തികളുണ്ട്.

ഭാഷകളും ആളുകളും

[തിരുത്തുക]

മഹ്രഹിലെ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗം അറബി ഭാഷയല്ല പ്രാഥമിക ഭാഷയായി സംസാരിക്കുന്നത്. അറബിയേതര ഭാഷ സംസാരിക്കുന്നവർ പ്രധാനമായും ഉപയോഗിക്കുന്നത് ആധുനിക ദക്ഷിണ അറേബ്യൻ ഭാഷയായ മെഹ്രി അഥവാ മഹ്രി ആണ്; [2] ഇത് ഒമാനിലെ ദോഫാർ ഗവർണറേറ്റിലേതിന് സമാനമാണ്. മഹ്രി സംസാരിക്കുന്നവർ തങ്ങളെ 'മഹ്രികൾ' എന്ന് വിളിക്കുന്നു; പുരാതന ആദ് ജനതയുടെ പിൻഗാമികളായാണ് ഇവർ കണക്കാക്കപ്പെടുന്നത്. [3]

ഭൂമിശാസ്ത്രം

[തിരുത്തുക]

അൽ മഹ്രഹിന്റെ ഭൂപ്രകൃതി അയൽപ്രദേശമായ ഒമാനിലെ ദോഫാറിന്റേതിന് സമാനമാണ്. പരുക്കൻ കൊടുമുടികൾ 1,300 m (4,300 ft) വരെ ഉയരുന്നു; വടക്കുഭാഗത്ത് റുബഉൽ ഖാലി മരുഭൂമിയാണ് ഉള്ളത്. ഒമാനുമായുള്ള അതിർത്തിക്കടുത്തുള്ള തീരപ്രദേശത്ത് അൽ മഹ്രഹിനെ കാലാനുസൃതമായ മൺസൂൺ അഥവാ ഖരീഫ് സ്വാധീനിക്കുന്നു. ഈ കാലത്ത് പർവതങ്ങൾ ജലസമൃദ്ധമാവുകയും അന്തരീക്ഷം ഈർപ്പമുള്ളതും മൂടൽമഞ്ഞു നിറഞ്ഞതുമായി മാറുകയും ചെയ്യുന്നു; സസ്യജാലങ്ങൾ തരിശായ തീരപ്രദേശത്തെ സമൃദ്ധമായ താഴ്‌വരകളും വനങ്ങളുമാക്കി മാറ്റുന്നു. ഹൗഫ് ദേശീയോദ്യാനം അൽ മഹ്രഹിലാണ് സ്ഥിതിചെയ്യുന്നത്. [ അവലംബം ആവശ്യമാണ് ]

ചരിത്രം

[തിരുത്തുക]

ആയുധക്കടത്ത് നടക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് മഹ്രഹ് ഗവർണറേറ്റ് ഏറെ ശ്രദ്ധാകേന്ദ്രമാണ്. എന്നിരുന്നാലും, 2014 ൽ ആരംഭിച്ച യെമനിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് ഈ ഗവർണറേറ്റ് വിട്ടുനിൽക്കുന്നു. [4]

2016 സെപ്റ്റംബർ 10 ന് അൽ മഹ്രഹ് ഗവർണറേറ്റിലെ മൂന്ന് തീവ്രവാദികൾ സോഷ്യൽ മീഡിയ വഴി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെയും ലെവന്റിന്റെയും (ഐഎസ്ഐഎൽ) ഒരു പുതിയ വിലായത്ത് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ ഔദ്യോഗിക ഐഎസ്ഐഎൽ മാധ്യമങ്ങൾ ഈ പ്രഖ്യാപനം അംഗീകരിച്ചില്ല. [5]

2015 മുതൽ 2017 അവസാനം വരെ അൽ മഹ്രഹ് യെമന്റെ 123-ാമത്തെയും 137-ാമത്തെയും യന്ത്രവൽകൃത ബ്രിഗേഡുകളുടെ നിയന്ത്രണത്തിലായിരുന്നു. [6] 2017 നവംബർ പകുതി മുതൽ സൗദി അറേബ്യ ഗവർണറേറ്റിലെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ തുടങ്ങി; വിവിധ സൗകര്യങ്ങൾ, നിഷ്തൂൺ തുറമുഖം, സർഫിറ്റ്, ഷെഹെൻ അതിർത്തി ക്രോസിംഗുകൾ, അൽ ഗയ്ദ വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും തീരപ്രദേശങ്ങൾക്കും ചുറ്റും സൈനിക ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തു. 2017 നവംബർ 27 ന്, സൗദി സ്വാധീനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, മഹ്രഹ് ഗവർണറായിരുന്ന മുഹമ്മദ് അബ്ദുല്ല കുദ്ദയ്ക്ക് പകരം രാജെ സെയ്ദ് ബക്രീത്ത് നിയമിതനായി. 2018 ൽ സൗദി അധിനിവേശം കാരണം മഹ്രഹിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

ജില്ലകൾ

[തിരുത്തുക]

അൽ മഹ്രഹ് ഗവർണറേറ്റിനെ പത്ത് പ്രത്യേക ജില്ലകളായി തിരിച്ചിരിക്കുന്നു. ഈ ജില്ലകളെ ഉപജില്ലകളായും പിന്നീട് ഗ്രാമങ്ങളായും തിരിച്ചിരിക്കുന്നു.

  • അൽ ഗയ്ദ ജില്ല
  • അൽ മസില ജില്ല
  • ഹാത്ത് ജില്ല
  • ഹൗഫ് ജില്ല
  • ഹുസ്‌വെയ്ൻ ജില്ല
  • മൻജാർ ജില്ല
  • കിഷ്ൻ ജില്ല
  • സെയ്ത് ജില്ല
  • ഷഹാൻ ജില്ല
  • റിമാ ജില്ല

ഇതും കാണുക

[തിരുത്തുക]
  • ഹദ്രമൗട്ട് പർവതനിരകൾ – ഭാഗികമായി ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു
  1. "Statistical Yearbook 2011". Central Statistical Organisation. Archived from the original on 2012-10-09. Retrieved 24 February 2013.
  2. "GeoCurrents article". GeoCurrents. Retrieved 6 December 2017.
  3. Caton, Steve (2013). Middle East in Focus: Yemen. ABC-CLIO, LLC. ISBN 1598849271.
  4. "Middle East Monitor article". Middle East Monitor. Retrieved 6 December 2017.
  5. "Gulf of Aden Security Review - September 12, 2016". Critical Threats. Retrieved 2019-06-23.
  6. "Saudi Arabia and the UAE in al-Mahra: Securing Interests, Disrupting Local Order, and Shaping a Southern Military". Jamestown (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-06-23.
"https://ml.wikipedia.org/w/index.php?title=അൽ_മഹ്രഹ്_സംസ്ഥാനം&oldid=4653582" എന്ന താളിൽനിന്ന് ശേഖരിച്ചത്