അൽ മഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ്
New block for Al-Maqar Dawa college and Public library at Darul Aman campus.jpg
ലാറ്റിൻ പേര്Jamia Al Maqar جامعة المقر السني الإسلامA
തരംഇസ്‍ലാമിക്
സ്ഥാപിതം1989
ചാൻസലർചിത്താരി ഹംസ മുസ്ലിയാർ
വിദ്യാർത്ഥികൾ3,730
സ്ഥലംതളിപ്പറമ്പ്, കേരളം, ഇന്ത്യ
ക്യാമ്പസ്ദാറുൽ അമാൻ, ബദ്റിയ്യ നഗർ
കായിക വിളിപ്പേര്Al-Maqar
അഫിലിയേഷനുകൾجامعة الهند الإسلامي
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ചിത്താരി ഹംസ മുസ്ലിയാരുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ ബദ്റിയ്യ നഗറിൽ 1989 ലാണ് അൽ മഖർറിന് തുടക്കമിട്ടത്. മത സാംസ്കാരിക വൈജ്ഞാനിക രംഗത്ത് രാജ്യ ശ്രദ്ധ നേടിയ സ്ഥാപനമാണ് അൽ മഖർ(ഇംഗ്ലീഷ്:  Al Maqar). അൽ മഖർറിന്റെ പൂർണ്ണനാമം അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ് എന്നാണ്. 1989 മെയ്‌ 25 ന് തളിപ്പറമ്പ് ബദ്റിയ്യ നഗറിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം ഇന്ന് പതിനഞ്ചിലധികം സ്ഥാപങ്ങളിലായി 3,730[1] വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.[2][3][4]

ചില സ്ഥാപനങ്ങൾ[തിരുത്തുക]

 • ആര്ട്സ് ആൻഡ്‌ സയൻസ് കോളേജ്
 • ദഅ് വ കോളേജ്
 • ശരീഅത്ത് കോളേജ്
 • ഖുർആൻ പഠന കേന്ദ്രം
 • വനിതാ അറബിക് കോളേജ്[5][6]
 • അനാഥ-അഗതി മന്ദിരങ്ങൾ(4)
 • റെസിഡെൻഷ്യൽ സ്കൂൾ
 • റെസിഡെൻഷ്യൽ ഇസ്ലാമിക് കോച്ചിംഗ് സെന്റെർ
 • സ്കൂളുകൾ

മത, ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് അൽ മഖർ നടപ്പാക്കുന്നത്. അനാഥാലയങ്ങൾ(4), കോളേജുകൾ, സ്കൂളുകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ(3), തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് അൽ മഖർ.[7]

കാരുണ്യം ദഅ് വ സെൽ[തിരുത്തുക]

തളിപ്പറമ്പ് ആസ്ഥാനമായി ലാഭേച്ഛ കൂടാതെ ജനനന്മക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടനയാണ് കാരുണ്യം ദഅ് വ സെൽ.[8] 2012 - ൽ പ്രവർത്തനമാരംഭിച്ച ഈ സംഘടനയുടെ മേധാവി അൽ മഖർ പ്രസിഡണ്ട് ചിത്താരി ഹംസ മുസ്ലിയാർ തന്നെയാണ്.[9]

ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പ്[തിരുത്തുക]

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലോന്നായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ കഅ്ബ, ജംറകൾ, മസ്അ തുടങ്ങിയവ പ്രതീകാത്മകമായി നിർമിച്ച് ഹജ്ജിന്റെ കർമങ്ങൾ പ്രായോഗികമായി കാണിച്ചുകൊടുക്കുന്നതാണ് ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പ്[10][11]. വർഷംതോറും നടന്നു വരാറുള്ള സൗജന്യ ക്യാമ്പിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നിന്ന് മാത്രം 2000യിരത്തോളം പേര് രാജിസ്ട്രെഷൻ നടത്തി പങ്കെടുക്കാറുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. https://shaheedazhary.wordpress.com/2010/10/11/al-maquar-al-islami-growing-muslim-center-in-kannur-kerala/
 2. "മുഹ്യുദ്ദീൻ മാല ആലാപനവും താജുൽ ഉലമ അനുസ്മരണവും". Madhyamam. ശേഖരിച്ചത് 2017-01-20.
 3. "അൽ മഖർ ഐക്യദാർഢ്യ സമ്മേളനംസമാപിച്ചു". Mathrubhumi. ശേഖരിച്ചത് 2017-01-20.
 4. "കുടുംബസംഗമം നടത്തി അൽ മഖർ വാർഷികം ഉദ്ഘാടനം ഇന്ന്". Deshabhimani. ശേഖരിച്ചത് 2017-01-20.
 5. "List of College codes" (PDF). Kannur University.
 6. "List of Oriental Title Colleges - Al-Maqar Arabic College, Nadukani,Taliparamba, Kannur 670142" (PDF).
 7. https://web.archive.org/web/20140106185221/http://almaquaronline.com/
 8. കാരുണ്യം ദഅ് വ സെല്ലിന്റെ ഫേസ്ബുക്ക്പേജ്
 9. അൽ മഖർ സിൽവർ ജൂബിലിയോട് അനുബന്ധിച് പൂങ്കാവനം മാസിക ചിത്താരി ഹംസ മുസ്ലിയാരുമായി നടത്തിയ അഭിമുഖം
 10. http://www.kasargodvartha.com/2011/09/blog-post_4596.html
 11. http://www.muhimmathonline.com/2015/08/al-maqr-hajj-camp.html

കണ്ണി[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അൽ_മഖർ&oldid=3198963" എന്ന താളിൽനിന്ന് ശേഖരിച്ചത്