അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ ജാമിഅ അൽ ഇസ്‌ലാമിയ, ശാന്തപുരം
Al Jamia Al Islamiya, Santhapuram
Aljamia.jpg
തരംIslamic university
സ്ഥാപിതം1955[1]
റെക്ടർഡോ. എം.അബ്ദുസ്സലാം_അഹ്മദ്
അദ്ധ്യാപകർ
60+
വിദ്യാർത്ഥികൾ800+
സ്ഥലംപെരിന്തൽമണ്ണ, കേരളം, ഇന്ത്യ
ക്യാമ്പസ്ശാന്തപുരം
വെബ്‌സൈറ്റ്www.aljamia.net

കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം[2][3][4]. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു[1]. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ[5] ഡോ. യൂസുഫുൽ ഖറദാവി 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി[6]. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവ്വകലാശാലകൾ അൽജാമിഅയെ അംഗീകരിക്കുകയും ഉപരിപഠനത്തിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്[1][7]. ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്.[8]

ചരിത്രം[തിരുത്തുക]

1953ൽ പെരിന്തൽമണ്ണ പട്ടിക്കാടിനടുത്ത മുള്ള്യാകുർശി ഗ്രാമത്തിൽ വി.കെ.എം. ഇസ്സുദ്ദീൻ മൗലവി മുൻകൈയ്യെടുത്ത് സ്ഥാപിച്ച  അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയാണ് അൽ ജാമിഅയുടെ ആദ്യപടി. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീർ ആയിരുന്ന ഹാജി വി.പി. മുഹമ്മദലി സാഹിബായിരുന്നു ഉദ്ഘാടകൻ. 1955ൽ മലപ്പുറത്ത് ചേർന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയെ ശാന്തപരും ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിച്ചു. പിന്നീട് 2003 മാർച്ച് ഒന്നിന് ലോകപ്രശസ്ത പണ്ഡിതൻ യൂസുഫുൽ ഖറദാവി അൽ ജാമിഅ അൽ ഇസ്‌ലാമിയയായി(ഇസ്ലാമിക് സർവ്വകലാശാല)യായി പ്രഖ്യാപിച്ചു. [9]

ഫാക്കൽറ്റികൾ[തിരുത്തുക]

വിവിധ ഫാക്കൽറ്റികളിലായി ആയിരത്തോളം വിദ്യാർഥി വിദ്യാർഥിനികൾ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.[10] തംഹീദി (പ്രിപറേറ്ററി കോഴ്‌സ്), ഉസൂലുദ്ദീൻ, ശരീഅഃ, ഖുർആനിക് സ്റ്റഡീസ്, ദഅ്‌വ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്[11][12], ഭാഷകൾ തുടങ്ങിയ വിഭാഗങ്ങൾ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ശാന്തപുരത്തെ ബിരുദങ്ങളെ ജാമിഅ ഹംദർദ്, അലീഗഢ് തുടങ്ങിയ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

വിദൂര വിദ്യഭ്യാസ കോഴ്സ് സെൻറർ[തിരുത്തുക]

 • ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ന്യൂ ഡൽഹി യുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്ർറ് ഓപൺ ലേണിങ് സെൻറുകളിലൊന്നാണ് ശാന്തപുരം അൽ ജാമിഅ. ഇന്ത്യയിൽ 42 സെൻററുകളും കേരളത്തിൽ അൽ ജാമിഅ അടക്കം ആറ് സെൻററുകളുമാണ് നിലവിലുള്ളത്. ജാമിഅ മില്ലിയ്യയുടെ വിദൂരവിദ്യാഭ്യാസ പരീക്ഷാ കേന്ദ്രവും കൂടിയാണ് അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം. വിവിധ വിഷയങ്ങളിലുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് നിലവിൽ പ്രവേശനം നൽകുന്നുണ്ട്. [13]

അൽ ജാമിഅ സെൻട്രൽ ലൈബ്രറി[തിരുത്തുക]

അൽ ജാമിഅ കാമ്പസിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് അൽ ജാമിഅ സെൻട്രൽ ലൈബ്രറി. 50,000 ൽ പരം പുസ്തകങ്ങളും ഡിജിറ്റൽ ലൈബ്രറിയും കോൺഫറൻസ് ഹാളും റീഡിങ് റൂമും ആർക്കേവ്സും റഫറൻസ് സെക്ഷനും അടങ്ങുന്നതാണ് ലൈബ്രറി.[14] അത്യപൂർവ്വ ഇ-പുസ്തകങ്ങളും ജേർണലുകളും വായനക്കാർക്ക് വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിവിധ ശീർഷകങ്ങളിലായി തരം തിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്, കാൽലക്ഷത്തിൽപരം പുസ്തങ്ങൾ ഉള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, 25,000 ത്തിൽ പരം ഗ്രന്ഥ ശേഖരമുള്ള അറബിക് ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ് വെയർ എന്നിവ അൽജാമിഅ ഡിജിറ്റൽ ലൈബ്രറിയിലുണ്ട്.[15]

മറ്റുസ്ഥാപനങ്ങൾ[തിരുത്തുക]

അൽ ജാമിഅക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മറ്റു പ്രധാന സ്ഥാപനങ്ങൾ

അൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ്, പൂപ്പലം- പെരിന്തൽമണ്ണ[തിരുത്തുക]

അൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ് 2010 ൽ ആരംഭിച്ചു. ബി.എസ്.സി ഫുഡ്ടെക്നോളജി, മൈക്രോബയോളജി, സൈക്കോളജി, ജിയോഗ്രാഫി, കമ്പ്യൂട്ടർ സയൻസ്,ബി.സി.എ, ബികോം, ബി.ബി.എ, ബി.എ. ഇംഗ്ലീഷ്, ബി.എ. ഇസ്ലാമിക് സ്റ്റഡീസ്, എം.എ. ഇസ്ലാമിക് ഫിനാൻസ് എന്നീ കോഴിസുകൾ നിലവിലുണ്ട്. [16][17]

അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാന[തിരുത്തുക]

ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കാ​മ്പ​സു​ക​ളി​ലെ പ്ര​ഥ​മ സംരംഭമാണ് ഹരിയാനയിലെ മേവാത്തിലുള്ള അൽ ജാമിഅ കാമ്പസ്. 2017 ആഗസ്തിൽ ആരംഭിച്ച സ്ഥാപനം ദ​യൂ​ബ​ന്ദ് ദാ​റു​ൽ ഉ​ലൂം റെ​ക്ട​ർ മൗ​ലാ​ന സു​ഫ്​​യാ​നു​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അൽ ജാമിഅയുടെ ഓഫ് കാമ്പസ് ചെയർമാൻ മമ്മുണ്ണി മൗലവിയും കാമ്പസ് ഡയറക്ടർ ശിബിലി അർസലനുമാണ്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്.[18]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Shefi A.E. Islamic Education in Kerala with special reference to Madrasa Education (PDF). പുറം. 164. ശേഖരിച്ചത് 29 ഒക്ടോബർ 2019.
 2. Nazeer P. History of muslim educational institutions in Kerala during 20th century (PDF). പുറം. 151. മൂലതാളിൽ (PDF) നിന്നും 2020-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ജനുവരി 2020.
 3. Encyclopaedia Dictionary Islam Muslim World. ബ്രിൽ. പുറം. 462. ISBN 9004081127. ശേഖരിച്ചത് 2016-05-09.
 4. Sakkeer Hussain. P. Development of islamic studies in Kerala during 18th century to 20th century (PDF). പുറം. 125. മൂലതാളിൽ (PDF) നിന്നും 2020-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 നവംബർ 2019.
 5. THE WORLD’S 500 MOST INFLUENTIAL MUSLIMS-2018 (PDF). The Royal Islamic Strategic Studies Centre, Jordan. 2018. പുറം. 102. ശേഖരിച്ചത് 26 November 2019.
 6. History of muslim educational institutions in Kerala during 20th century (PDF). Cahpter 3. പുറം. 145. ശേഖരിച്ചത് 29 February 2020. Today, Santhapuram Islamiya college is known as Jamia Islamia, the formal declaration of the University and inauguration was accomplished in the hands of international Islamic Scholar Dr. Yusuf Al Qardawi in 2003.{{cite book}}: CS1 maint: location (link)
 7. http://www.arabnews.com/saudi-arabia/news/670676
 8. http://www.milligazette.com/Advertisers/2011/Islamic-Mission-Trust_Kerala_Zakat_Donation.htm
 9. "HISTORY OF MUSLIM EDUCATIONAL INSTITUTIONS IN KERALA" (PDF). shodhganga.inflibnet. http://shodhganga.inflibnet.ac.in. ശേഖരിച്ചത് 2018-07-08. {{cite web}}: External link in |publisher= (help); line feed character in |title= at position 30 (help)
 10. "അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം". http://www.islamonlive.in. ഇസ്ലാം ഓൺലൈവ്. ശേഖരിച്ചത് 2018-07-08. {{cite web}}: External link in |website= (help)[പ്രവർത്തിക്കാത്ത കണ്ണി]
 11. "Islamic finance courses create a buzz in Malabar". ടൈംസ് ഓഫ് ഇന്ത്യ. 2013-08-09. ശേഖരിച്ചത് 2016-05-08.
 12. "Al Jamia Al Islamiya Santhapuram". ICIF. ശേഖരിച്ചത് 2016-05-09.
 13. "CENTRE FOR DISTANCE AND OPEN LEARNING LIST OF STUDY CENTRES" (PDF). www.jmi.ac.in. Jamia Millia Islamia, New Delhi. മൂലതാളിൽ (PDF) നിന്നും 2018-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-08. {{cite web}}: line feed character in |title= at position 38 (help)
 14. "ഔദ്യോഗിക വെബ്സൈററ്". http://library.aljamia.in/. ശേഖരിച്ചത് 2018-07-08. {{cite web}}: External link in |website= (help)
 15. "ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽ ജാമിഅ സെൻട്രൽ ലൈബ്രറി". http://usmalayali.com. ശേഖരിച്ചത് 2018-07-08. {{cite web}}: External link in |publisher= (help)
 16. "ഔദ്യോഗിക വെബ്സൈറ്റ്". http://aljamiacollege.com/. ശേഖരിച്ചത് 2018-07-08. {{cite web}}: External link in |website= (help)
 17. http://www.edubilla.com/al-jamia-al-islamiya-santhapuram/
 18. "അൽ ജാമിഅ ഹരിയാന കാമ്പസ്​ ഉദ്ഘാടനം ചെയ്തു". madhyamam.com. madhyamam. ശേഖരിച്ചത് 2017-08-03. {{cite web}}: zero width space character in |title= at position 24 (help)