അൽ-യമാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യമാമ പ്രദേശം അതിന്റെ ഏറ്റവും വിസ്തൃതമായ അവസ്ഥയിൽ. ഇസ്‌ലാമിന് മുൻപും ഇസ്‌ലാമിന്റെ ആദ്യകാലത്തും മേഖലയിൽ നിലവിലുണ്ടായിരുന്ന പ്രമുഖ ജനവാസകേന്ദ്രങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു.

നിലവിലെ സൗദി അറേബ്യയുടെ മധ്യഭാഗത്തായി നിലവിലുണ്ടായിരുന്ന ഒരു പുരാതന മേഖലയായിരുന്നു അൽ-യമാമ (അറബി: اليمامة) . നജ്‌ദ് പ്രദേശത്തിന്റെ ഭാഗമായിരുന്നു യമാമ. ആധുനിക സൗദി അറേബ്യയിൽ അൽ ഖർജിനടുത്ത് നിലകൊള്ളുന്ന ജവ്വ് അൽ യമാമ എന്ന പുരാതനഗ്രാമം മാത്രമാണ് അവശേഷിക്കുന്നത്. ഒരു മേഖല എന്നോ പ്രദേശം എന്നോ നിലയിൽ ഇന്ന് നിലനിൽക്കുന്നില്ലെങ്കിലും ഭൂതകാല പാരമ്പര്യം സൂചിപ്പിക്കാനായി ഈ പേര് ഉപയോഗിക്കപ്പെടുന്നുണ്ട്. (ഉദാഹരണത്തിന് റിയാദിലെ സൗദി സർക്കാരിന്റെ ആസ്ഥാനം യമാമ കൊട്ടാരം എന്നറിയപ്പെടുന്നു).

628-ൽ യമാമയിലെ രാജാവിന് പ്രവാചകൻ മുഹമ്മദ് ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയക്കുകയുണ്ടായി.[1][2]

പ്രവാചകൻ മുഹമ്മദിന്റെ വിയോഗത്തോടെ ഈ മേഖലയിൽ സംഭവിച്ച രിദ്ദ യുദ്ധങ്ങളാൽ ഈ പേര് (യമാമ യുദ്ധം) വിഖ്യാതമായി മാറി.

പരാമർശങ്ങൾ[തിരുത്തുക]

  1. Akbar Shāh Ḵẖān Najībābādī, History of Islam, Volume 1, p. 194. Quote: "Again, the Holy Prophet «P sent Dihyah bin Khalifa Kalbi to the Byzantine king Heraclius, Hatib bin Abi Baltaeh to the king of Egypt and Alexandria; Allabn Al-Hazermi to Munzer bin Sawa the king of Bahrain; Amer bin Aas to the king of Oman. Salit bin Amri to Hozah bin Ali— the king of Yamama; Shiya bin Wahab to Haris bin Ghasanni to the king of Damascus"
  2. Safiur-Rahman Mubarakpuri, The Sealed Nectar, p. 227

 

"https://ml.wikipedia.org/w/index.php?title=അൽ-യമാമ&oldid=3549314" എന്ന താളിൽനിന്ന് ശേഖരിച്ചത്