അൽ-മാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അബുൾ അല അൽ-മാറി (A.D 973-1058)സിറിയയിൽ ജീവിച്ചിരുന്ന അന്ധനായ കവിയും ദാർശനികാനും എഴുത്തുകാരനും യുക്തിവാദിയും ആയിരുന്നു.യഹുദ,ക്രിസ്തീയ,ഇസ്ലാം മതങ്ങളോട് പരിഹ്സ്യാകരമായ നിലപടുകൾ എടുത്തുകൊണ്ടു മതങ്ങൾ അവകാശപെടുന്ന സത്യങ്ങൾ പ്രതേകിച്ചു ഇസ്ലാം മതത്തിലെ പ്രവാചക വചനമെന്നു കരുതിപോന്നവ സത്യമാല്ലതിരിക്കുവാൻ സാധ്യത്യുള്ളതും നുണകളുമാനെന്നും പറഞ്ഞു അവയെ വിമർശിച്ചിരുന്ന വിവാദ യുക്തിചിന്തകനയിരുന്നു അദ്ദേഹം.സസ്യഭുക്കായിരുന്ന അബുൽ മൃഗ്രങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചിരുന്നു.

ജിവിത രേഖ[തിരുത്തുക]

സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ ജന്മദേശം.തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു മുതുമുത്തച്ഛൻ നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ വസൂരി ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു.

11-12 വയസിൽ അദ്ദേഹം കവിത രചന ആരംഭിച്ചു.ആലെപ്പോയിലും മാറായിലും പ്രാഥമിക വിദ്യാഭ്യാസം ചെയ്തു,പിന്നിട് അന്ത്യൊക്യയിലും മറ്റു സിറിയൻ നഗരങ്ങളുമായി വിദ്യാഭ്യാസം പൂർതിയാക്കി. അദ്ദേഹത്തിന്റെ ആലെപ്പോയിലെ അദ്ധ്യാപകർ ബിൻ ഖൽ വൈഹ് എന്നാ ഇസ്ലാമിക-അറബി ഭാഷ പണ്ഡിതന്റെ സഭയിലെ അംഗങ്ങൾ ആയിരുന്നു. റിസലത്ത് അൽ -ഗുഫ്രാൻ എന്നാ കവിത രചിച്ചു ബാലനായിരുന്ന അബുൽ അല, ബിന് ഖൽ വൈഹിന്റെ നിര്യാണത്തിൽ വിലപിക്കുന്നുണ്ട്. അലി കിഫ്തിയുടെ രേഖകൾ അനുസരിച്ച് ട്രിപ്പോളിയിലേക്കുള്ള യാത്ര മദ്ധ്യേ ലടകിയയിൽ വച്ച് ഒരു ക്രിസ്തീയ ആശ്രമത്തിൽ ഗ്രീക്ക് തത്വശാസ്ത്രത്തെകുറിച്ചുള്ള ചർച്ച ശ്രവിക്കനിടയയത് മത വിരുദ്ധ നിലപടുകളിലെക്കും സംശയ ചിന്തകളിലേക്കും നയിച്ചതായി കരുതപെടുന്നു. എന്നാൽ ഇബ്ന് അൽ-അദിമിനെപോലുള്ള ചരിത്രകാരന്മാർ ഈ വാദ ഗതികൾ നിഷേധിക്കുകയും ഇസ്ലാമാല്ലാതെ മറ്റൊരു ദൈവശാസ്ത്ര വീക്ഷണവും അദ്ദേഹത്തിന് പരിചിതമാല്ലെന്നും അഭിപ്രയപെടുന്നുണ്ട്. ബാഗ്ദാദ്ൽ പതിനെട്ടു മാസം ചില വിട്ട അദ്ദേഹത്തെ ആക്കലാതെ മികച്ച സാഹിത്യ സദസുകൾ ആദരവോടെ സ്വീകരിച്ചിരുന്നു. A.D 1010 ഇൽ മാതാവിന്റെ മരണത്തെതുടർന്ന് മാറയിൽ തിരിച്ചെത്തിയ അബുൽ അല ശേഷിച്ച ജീവിതം ഭൌതിക സുഖങ്ങൾ ത്യജിച്ചു ഏകാനായി ജീവിച്ചു പോന്നു. എന്നിരുനാലും പ്രദേശത്തെ അനേകം വിദ്യര്തികളുടെ സ്നേഹത്തിലും ബഹുമാനത്തിലും അദ്ദേഹം സന്തോഷിക്കുകയും വിദേശത്തുള്ള പണ്ഡിതന്മാരുമായി ബന്ധം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു .

ദർശനം[തിരുത്തുക]

അൽ-മാറി എനും സംശയലുവയിരുന്നു. അന്ധവിശ്വാസങ്ങളെയും മതങ്ങളിലെ തെളിവുകളില്ലാത്ത വിശ്വാസപ്രമാണങ്ങളെയും അദ്ദേഹം ജിച്ചിരുന്നു.ആയതിനാൽ അൽ-മാറയെ അശുഭപ്രതീക്ഷയുള്ള സ്വതന്ത്ര ചിന്തകനയാണ്‌ കരുതി പോരുന്നത്. ആചാരങ്ങൾക്കും അധികാരത്തിനും പാരംബര്യങ്ങല്ക്കും പകരം യുക്തി ആയിരുന്നു അദ്ദേഹത്തിന്റെ ദാര്ശനിക അടിസ്ഥാനത്തിലെ സ്ഥയിക ഭാവം. മതം "പുർവികർ കണ്ടെത്തിയ കെട്ടുകഥ"യാണെന്നും വിശ്വാസികളെ ചൂഷണം ചെയ്യാനല്ലാതെ മതതെകൊണ്ട് മറ്റൊരു പ്രയോജനവും ഇല്ലെന്നു അബു അല തന്റെ ശിക്ഷ്യരെ പഠിപ്പിച്ചിരുന്നു. "പ്രവാചകരുടെ മൊഴികൾ സത്യമാണെന്ന് കരുതരുത്;അവയെല്ലാം കെട്ടിച്ചമച്ചതാണ്.അവ വന്നു ജീവിതം നശിപ്പിക്കുന്നത് വരെ മനുഷ്യർ ആശ്വാസത്തോടെ ജീവിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം ഏതുകാലെത്തെയും പോലെ മടിയന്മാരുണ്ടാക്കിയ ഒരു കെട്ട് മടിയന്മാരുടെ കഥകളാണ്". അൽ-മാറി ഇസ്ലാമിലെ ഹജ്ജ് അടക്കമുള്ള അനേകം വിശ്വാസപ്രമാണങ്ങളെ വിമര്ഷിച്ചുപോന്നു.ഹജ്ജിനെ അവിശ്വാസികളുടെ യാത്ര എന്നു അദ്ദേഹം വിളിച്ചു. എല്ലാ ദൈവിക വെളിപ്പാടുകളെയും അബുൾ ആല തള്ളികളഞ്ഞു. യുക്തി അധിഷ്ടിതമായി സന്മാര്ഗനിര്ദേശം നല്കുന്ന സന്യാസ ജീവിതം നയിക്കുന്ന ദർശനികരിൽ നിന്നും നന്മ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം . അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വസമില്ലയിമ തന്റെ ബന്ധുവിന്റെ വിയോഗത്തെതുടർന്ന് എഴുതിയ വിലാപഗീതത്തിൽ ഇനി ഒരു കുട്ടിക്കും ജന്മം കൊടുക്കതിരിക്കട്ടെ അങ്ങനെ ജീവിത ദുരിതതിൽനിന്നു മനുഷ്യർ രക്ഷ പെടട്ടെ എന്ന് അദേഹതെകൊണ്ട് എഴുതിച്ചു. ഭൂമിയിൽ രണ്ടുതരത്തിലുള്ളവർ വസിക്കുന്നു അതിൽ ഒരു കുട്ടർക്കു ബുദ്ധിയുണ്ട് പക്ഷെ മതമില്ല,മറ്റൊരു കുട്ടര്ക് ബുദ്ധിയില്ല പക്ഷെ മതമുണ്ട്‌ എന്നുള്ള തീവ്രനിലപാടുകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാവുന്നതാണ്.പുരോഹിതർ പ്രാദേശിക ആചാരങ്ങൾ പിന്തുടരുകയനെന്നും അവർ എവിടെ ജനിക്കുന്നു അതനുസരിച്ചാണ് അവരുടെ വിശ്വാസങ്ങൾ രുപികരിക്കപെടുന്നത് എന്ന് അബുൽ അല വിശ്വസിച്ചിരുന്നു.

സാഹിത്യ രചനകൾ[തിരുത്തുക]

സകത് അൽ സാന്ദ് (തീകൊള്ളി പ്രകാശം ) എന്നാ കൃതി അദ്ദേഹത്തെ കവി എന്നാ സ്ഥാനതെക്കുയർത്തി.രണ്ടാമത്തെ മൗലിക കൃതിയാണ് ലുസും മ ലം യൽസ (അനാവശ്യമായ ആവശ്യം) അതിൽ ജീവിത വ്യവഹാരത്തെ കവി എങ്ങനെ നോക്കി കാണുന്നു എന്ന് വിശദികരിക്കുന്നു. മൂനാമത്തെ പ്രസിദ്ധമായ ഗ്രന്ഥമായ രിസലത് അല-ഗുഫ്രാനിൽ (ക്ഷമയുടെ ലേഖനങ്ങൾ )കവി സ്വർഗം സന്ദർശിക്കുന്നതും ഖുറാനിലെ ദൈവത്തെ വിശ്വസിച്ചാൽ മാത്രമേ സ്വർഗം പ്രപിക്കുകയുള്ളൂ (ഖുറാൻ 4:48) എന്നാ മുസ്ലിം വിശ്വാസപ്രമാണത്തിനു വിരുദ്ധമായി അവിടെ ഇസ്ലാമിന് മുൻപുള്ള അറബി ലോകത്തെ കവികളെ കാണുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽ-മാറി&oldid=2339217" എന്ന താളിൽനിന്നു ശേഖരിച്ചത്