അൽ-ബത്താനി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
അൽ-ബത്താനി | |
|---|---|
محمد بن جابر بن سنان البتاني | |
A folio from a Latin translation of Kitāb az-Zīj aṣ-Ṣābi’ (c. 900), Latin 7266, Bibliothèque nationale de France | |
| ജനനം | Before 858 ഹാരൻ, ഇസ്ലാമിക സിറിയ (ആധുനിക തുർക്കി) |
| മരണം | 929 ഖസർ അൽ-ജിസ്, സമാറ |
| Academic work | |
| Era | ഇസ്ലാമിക സുവർണ്ണകാലം |
| Main interests | ഗണിതം, ജ്യോതിശാസ്ത്രം, ജ്യോതിഷം |
| Notable works | Kitāb az-Zīj |
| Notable ideas | |
അൽ-ബത്താനി (858 - 929 ന് മുമ്പ്) ഒരു അറബി ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്നു അൽ-ബത്താനി. അദ്ദേഹം ഒരുപാട് ട്രിഗണോമെട്രികൽ റിലേഷനുകൾ മുന്നോട്ടുവച്ചു. കിതാബ് അസ്-സിജ് എന്ന അദ്ദേഹത്തിന്റെ പുസ്തകം കോപ്പർനിക്കസ് അടക്കമുള്ള മധ്യകാല ജ്യോതിശാസ്ത്രജ്ഞർ സാധാരണയായി ഉദ്ധരിച്ചിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സിറിയയിലെ റാഖയിലാണ് താമസിച്ചതും ജോലി ചെയ്തതും. മധ്യകാല ഇസ്ലാമിക ലോകത്തിലെ ഏറ്റവും പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
ജീവിതരേഖ
[തിരുത്തുക]അബു അബ്ദുല്ലാഹ് മുഹമ്മദ് ഇബ്നു ജാബിർ ഇബ്നു സിനാൻ അൽ-റഖ്ഖി അൽ-ഹറാനി അൽ-സാബി അൽ-ബത്താനി എന്ന് മുഴുവൻ പേരുള്ള അൽ-ബത്താനിയുടെ, ലാറ്റിൻ നാമം അൽബതെഗ്നിയസ് എന്നായിരുന്നു. 858 ന് മുമ്പ് ആധുനിക തുർക്കി നഗരമായ ഉർഫയിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ (27 മൈൽ) തെക്കുകിഴക്കായി, ബിലാദ് അഷ്-ഷാമിലെ (ഇസ്ലാമിക സിറിയ) ഹാറാനിലാണ് അദ്ദേഹം ജനിച്ചത്. ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ നിർമ്മാതാവായിരുന്ന ജാബിർ ഇബ്നു സിനാൻ അൽ-ഹറാനിയുടെ മകനായിരുന്നു അദ്ദേഹം.[1]'അൽ-സാബി' എന്ന വിശേഷണം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം ഹാറാനിലെ സാബിയൻ പഗൻ വിഭാഗത്തിൽപ്പെട്ടവരായിരുന്നുവെന്നാണ്. നക്ഷത്രാരാധനയായിരുന്ന അവർക്ക് ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും താൽപ്പര്യമുള്ള മെസൊപ്പൊട്ടേമിയൻ പാരമ്പര്യം പാരമ്പര്യമായി ലഭിച്ചുവെന്ന് കരുതപ്പെടുന്നു.[2] അദ്ദേഹത്തിന്റെ സമകാലികനായ ബഹുമുഖ പ്രതിഭയുമായിരുന്ന താബിത് ഇബ്‌നു ഖുറയും പതിനൊന്നാം നൂറ്റാണ്ടിൽ കാലഹരണപ്പെട്ട സാബിയനിസത്തിന്റെ അനുയായിയായിരുന്നു.[3] അദ്ദേഹത്തിന്റെ പൂർവ്വികർ സാബിയൻ വംശജരായിരിക്കാൻ സാധ്യതയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആദ്യനാമം സൂചിപ്പിക്കുന്നത് പോലെ അൽ-ബത്താനി ഒരു മുസ്ലീമായിരുന്നു.[4] 877 നും 918/19 നും ഇടയിൽ അദ്ദേഹം ഹാരാന് സമീപം യൂഫ്രട്ടീസിനടുത്തുള്ള ഒരു പുരാതന റോമൻ വാസസ്ഥലമായിരുന്ന വടക്കൻ മധ്യ സിറിയയിലെ റാഖയിലാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ അന്ത്യോക്യയിലും[1] താമസിച്ച അദ്ദേഹം, അവിടെ 901-ൽ ഒരു സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നിരീക്ഷിച്ചിരുന്നു. അറബ് ജീവചരിത്രകാരനായ ഇബ്നു അൽ-നദീമിന്റെ അഭിപ്രായത്തിൽ, വാർദ്ധക്യത്തിൽ അൽ-ബത്താനി നേരിട്ട സാമ്പത്തിക പ്രശ്നങ്ങൾ അദ്ദേഹത്തെ റാഖയിൽ നിന്ന് ബാഗ്ദാദിലേക്ക് താമസം മാറ്റാൻ നിർബന്ധിതനാക്കി.[5]
റാഖയിലെ ഒരു വംശത്തിനുവേണ്ടി[6] അന്യായമായ നികുതി പരാതി പരിഹരിച്ചതിന് ബാഗ്ദാദിൽ നിന്ന് മടങ്ങിയെത്തിയ അൽ-ബത്താനി 929-ൽ സമറയ്ക്കടുത്തുള്ള ഖസർ അൽ-ജിസ്സിൽ വച്ച് അന്തരിച്ചു.[2]
അവലംബം
[തിരുത്തുക]- 1 2 Angelo 2014, p. 78.
- 1 2 Zamani 2014.
- ↑ Ronan 1983, p. 208.
- ↑ O'Connor, John J.; Robertson, Edmund F. "Abu Abdallah Mohammad ibn Jabir Al-Battānī". MacTutor. University of St Andrews. Archived from the original on 17 July 2017. Retrieved 21 January 2023.
- ↑ Van Dalen 2007.
- ↑ Angelo 2014, p. 79.