Jump to content

അൽമിത്ര പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Almitra Patel
Patel in 2021
ജനനം1936
അറിയപ്പെടുന്നത്Environmental and anti-pollution activism

ഒരു ഇന്ത്യൻ പരിസ്ഥിതി നയ അഭിഭാഷകയും മലിനീകരണ വിരുദ്ധ പ്രവർത്തകയുമാണ് അൽമിത്ര പട്ടേൽ (ജനനം: 1936) .

വിദ്യാഭ്യാസം

[തിരുത്തുക]

അൽമിത്രയുടെ അച്ഛൻ ഒരു ബിസിനസുകാരനും അമ്മ അവർ സ്ഥാപിച്ച ഒരു എജ്യുക്കേഷൻ സൊസൈറ്റിയുമായി ബന്ധപ്പെട്ടു ഒരു പൗര പ്രവർത്തകയുമായിരുന്നു. ചെറുപ്പം മുതലേ ശാസ്ത്രത്താൽ ചുറ്റപ്പെട്ട അൽമിത്ര അവരുടെ കസിനോടൊപ്പം ബാർൺസ് ഹൈസ്‌കൂളിൽ സയൻസ് പഠിച്ച ആദ്യത്തെ പെൺകുട്ടി ആയിരുന്നു.

അവർ എഞ്ചിനീയറിംഗ് പഠിക്കാൻ അവരുടെ പിതാവ് ആഗ്രഹിച്ചു. അതിനാൽ സെറാമിക്സിൽ ഉന്നത പഠനത്തിനായി മകളെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് (എംഐടി) അയച്ചു. മൂന്ന് വർഷത്തിനുള്ളിൽ ജനറൽ എഞ്ചിനീയറിംഗിൽ ബിഎസ്‌സിയും സെറാമിക്‌സിൽ എംഎസും പൂർത്തിയാക്കിയ അവർ 1959-ൽ എംഐടിയിൽ നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതാ എഞ്ചിനീയറായി.[1] അടുത്ത മൂന്ന് ദശാബ്ദങ്ങളിൽ, അവർ അബ്രാസീവ്സ്, ഫൗണ്ടറി-റിഫ്രാക്ടറീസ്, സിമന്റ് ടൈൽ ഇൻഡസ്ട്രീസ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു.

ആക്ടിവിസം

[തിരുത്തുക]

1970-കൾ മുതൽ, ഗിർ സിംഹങ്ങളെ സംരക്ഷിക്കുക, ട്രീ വാർഡൻ ആവുക, അൾസൂർ തടാകത്തെ സംരക്ഷിക്കുക, ഖരമാലിന്യ സംസ്കരണം, ചെലവ് കുറഞ്ഞ വീടുകൾ പണിയുക എന്നിവ ഉൾപ്പെടെയുള്ള നാഗരിക, പാരിസ്ഥിതിക പ്രശ്‌നങ്ങളിലും അൽമിത്ര ഇടപെട്ടിരുന്നു. അൽമിത്ര പരിസ്ഥിതി നയ വാദത്തിൽ സജീവമായി. ഖരമാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളിൽ അവർ വിവിധ തിങ്ക് ടാങ്കുകളിലും സർക്കാർ പാനലുകളിലും ഏർപ്പെട്ടിരിക്കുകയാണ്.[2]

1991-ൽ, അൽമിത്ര ശുചിത്വമുള്ള മുനിസിപ്പൽ ഖരമാലിന്യ സംസ്കരണത്തിന് ഒരു പരിഹാരം കണ്ടെത്താൻ തുടങ്ങി. 1994-1995 കാലഘട്ടത്തിൽ താൻ സന്ദർശിച്ച 80 ഇന്ത്യൻ നഗരങ്ങളിൽ ഭൂരിഭാഗവും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലോ അപ്രോച്ച് റോഡുകളിലോ അല്ലാതെ മാലിന്യം തള്ളാൻ ഒരിടത്തും ഇല്ലെന്ന് കണ്ടെത്തി. [3]

മുനിസിപ്പൽ ഖരമാലിന്യം തുറന്ന് തള്ളുന്നതിനെതിരെ 1996-ൽ അൽമിത്ര പട്ടേൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി മുനിസിപ്പൽ ഖരമാലിന്യ സംസ്‌കരണ ചട്ടം രൂപീകരിക്കുന്നതിൽ നിർണായകമായി.

അവലംബം

[തിരുത്തുക]
  1. Bassett, Ross Knox. The technological Indian. Cambridge, Massachusetts. ISBN 9780674088986. OCLC 925305899.
  2. "Almitra Patel: The First Indian Woman Engineer at MIT". 13 April 2016. Archived from the original on 24 June 2016. Retrieved 16 June 2016.
  3. Sridhar, Asha. "A woman's battle to keep waste from ending up in landfills".
"https://ml.wikipedia.org/w/index.php?title=അൽമിത്ര_പട്ടേൽ&oldid=3735707" എന്ന താളിൽനിന്ന് ശേഖരിച്ചത്