അൽഫോൻസ (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽഫോൻസ
സംവിധാനംഒ.ജെ. തോട്ടാൻ
നിർമ്മാണംഎൻ.എക്സ്. ജോർജ്ജ്
രചനഒ.ജെ. തോട്ടാൻ
അഭിനേതാക്കൾആർ. സുരേന്ദ്രനാഥ്
പി.കെ. മോഹൻ
ജോസ് പ്രകാശ്
റോസ്
സി.ആർ. ലക്ഷ്മി
കമലാക്ഷി
മിസ് കുമാരി
ഇ.സി. ജേക്കബ്
അൻസലീസ്
ടി.എം. അബ്രഹാം
സംഗീതംടി.ആർ. പാപ്പ
ഛായാഗ്രഹണംഎൻ.എം. ശങ്കർ
സ്റ്റുഡിയോസിറ്റാഡൽ
റിലീസിങ് തീയതി05/02//1952
രാജ്യംഇന്ത്യ
ഭാഷമലയാളം

1952-ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് അൽഫോൻസ.[1] കോട്ടയം ജിയോപിക്ചേഴ്സിന്റെ പ്രഥമോപഹാരമായി അൽഫോൻസ 1952 ഫെബ്രുവരി 5-നു പ്രദർശനം ആരംഭിച്ചു. അൽഫോൻസയുടെ കഥയും സംഭാഷണവും ഒ. ജോസ്തോട്ടാനും ഗാനരചന അഭയദേവും എൻ.എസ്. കുര്യനും ചേർന്നും നിർവഹിച്ചു. ഈ ഗാനങ്ങൾക്ക് ഈണം പകർന്നത് റ്റി.ആർ. പാപ്പയായിരുന്നു. സിറ്റാഡൽ സ്റ്റുഡിയൊയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രം സിനീമയാക്കിയതും തോട്ടാൻ‌ തന്നെയാണ്. തങ്കപ്പൻ നൃത്തസംവിധാനവും, എസ്.എ.കാലിക് വേഷവിധാനവും, വിമലൻ ശബ്ദലേഖനവും, കൃഷ്ണൻ ആശാരി കലാസംവിധാനവും എൻ.എം. ശങ്കർ ചിത്ര സംയോജനവും നിർവഹിച്ചു. കേരളത്തിലെ വിതരണാവകാശികൾ കോട്ടയം ജിയോപിക്ചേഴ്സ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

ആർ. സുരേന്ദ്രനാഥ്
പി.കെ. മോഹൻ
ജോസ് പ്രകാശ്
റോസ്
സി.ആർ. ലക്ഷ്മി
കമലാക്ഷി
മിസ് കുമാരി
ഇ.സി. ജേക്കബ്
അൻസലീസ്
ടി.എം. അബ്രഹാം

പിന്നണിഗായകർ[തിരുത്തുക]

എ.പി. കോമള
ജാനമ്മ ഡേവിഡ്
ജോസ് പ്രകാശ്
മോത്തി
നാഗയ്യ
പി. ലീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]