അൽഗോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വരാസവസ് നക്ഷത്രഗണത്തിലെ രണ്ടാമത് ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് അൽഗോൾ (Algol, Beta Per, β Persei, β Per). ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ചരനക്ഷത്രങ്ങളിൽ ഒന്നാണ് ഇത്. വെറും കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ ഒറ്റ നക്ഷത്രമായി തോന്നുമെങ്കിലും, ഇത് മൂന്നു നക്ഷത്രങ്ങൾ (Beta Persei A, B, and C) ചേർന്ന ഒരു നക്ഷത്രവ്യൂഹമാണ്. ഇവയിൽ A, B എന്നീ നക്ഷത്രങ്ങൾ പരസ്പരം ചുറ്റിത്തിരിയുന്ന ഇരട്ടനക്ഷത്രങ്ങൾ ആണ്. ഇവയുടെ ഓർബിറ്റൽ തലത്തിന്റെ സവിശേഷ ദിശ കാരണം, ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇവ ഒന്ന് മറ്റൊന്നിന് മുന്നിലൂടെ പോകുന്നതായി കാണപ്പെടും. ഇതിൽ A നക്ഷത്രം B നക്ഷത്രത്തെക്കാൾ തിളക്കം കൂടിയത് ആയതിനാൽ, B, A-യുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ ഇവയുടെ ആകെ തിളക്കത്തിൽ കുറവ് വരുത്തുന്ന ഒരു ഗ്രഹണം ആയിട്ടാണ് നമുക്ക് അനുഭവപ്പെടുക. ഓരോ 2 ദിവസം 20 മണിക്കൂറിലും ഇവ പരിക്രമണം പൂർത്തിയാക്കും. അതിനിടെയിൽ 5 മണിക്കൂറോളം നക്ഷത്രഗ്രഹണം നടക്കുകയും ചെയ്യും.

"https://ml.wikipedia.org/w/index.php?title=അൽഗോൾ&oldid=2788373" എന്ന താളിൽനിന്ന് ശേഖരിച്ചത്