അർബാന ഷഹാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2015ലെ ഇന്റർനാഷണൽ വിമൻ ഓഫ് കറേജ് അവാർഡ് നേടിയ അർബാന ഷഹാറ

കൊസോവോയിൽ നിന്നുള്ള അൽബേനിയൻ വംശജയായ അന്വേഷണാത്മക പത്രപ്രവർത്തകയാണ് അർബാന ഷഹാറ- (English: Arbana Xharra ) 2015ലെ അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്‌മെന്റ് നൽകുന്ന ഇന്റർനാഷണൽ വിമൻ ഓഫ് കറേജ് അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

തൊഴിൽ[തിരുത്തുക]

2001 മുതൽ പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിച്ചുവരുന്നു.[1] കൊസോവോയിൽ നിന്നു പുറത്തിറങ്ങുന്ന കൊഹ ഡിറ്റോറെ എന്ന വാർത്താ പത്രത്തിന് വേണ്ടി 2006-2007ൽ ജോലിചെയ്തിരുന്നു.[2] തെക്കുകിഴക്കൻ യൂറോപ്പിൽ നിന്നും പുറത്തിറങ്ങിയിരുന്ന ബൽകൻ ഇൻസൈറ്റ് അന്വേഷണാത്മക പ്രസിദ്ധീകരണത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു. 2017 മെയ് വരെ സെറി എന്ന പത്രത്തിന്റെ മുഖ്യ പത്രാധിപയായിരുന്നു

രാഷ്ട്രീയ രംഗത്ത്[തിരുത്തുക]

2017 മെയ് 9ന് സെറിയുടെ മുഖ്യ പത്രാധിപ സ്ഥാനം രാജിവെച്ച് കൊസോവൊയിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ പിഡികെയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു.

പുരസ്‌കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

2006, 2007, 2008 വർഷങ്ങളിൽ തുടർച്ചയായി മൂന്നു തവണ യുഎൻഡിപി അവാർഡിന് അർഹയായി.

അവലംബം[തിരുത്തുക]

  1. "Flet gazetarja Arbana Xharra: Ekstremistet islamike më kanë kërcënuar me djemtë e mi". Koha Jone. 10 March 2015. Archived from the original on 11 March 2015. Retrieved 11 March 2015.
  2. "KOHA Ditore Online". online.koha.net. KOHAnet. Archived from the original on 2018-07-03. Retrieved 11 March 2015.
"https://ml.wikipedia.org/w/index.php?title=അർബാന_ഷഹാറ&oldid=3971351" എന്ന താളിൽനിന്ന് ശേഖരിച്ചത്