അർജ്ജുനന്റെ പത്ത്നാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർജ്ജുനൻ[തിരുത്തുക]

പഞ്ചപാണ്ഡവരിൽ ( കർണ്ണനൊഴികെ) മധ്യസ്ഥനും (മൂന്നാമൻ) കെങ്കേമനും,വില്ലാളിവീരനും, അസ്ത്ര വിദ്യയിൽ ശ്രേഷ്ഠനുമായിരുന്നു ഇന്ദ്രപുത്രൻ അർജ്ജുനൻ. മഹായോദ്ധാവും ശ്രീ കൃഷ്ണ ഭഗവാന്റെ ഉറ്റതോഴനും ആശ്രിതനുമായ അർജ്ജുനന്റെ പത്ത്നാമങ്ങൾ സ്തുതിക്കുക വഴി പേടിപ്പെടുത്തുന്ന സ്വപനങ്ങളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും മുക്തിയും രക്ഷയും കൈവരിക്കാനാവുമെന്ന് പുരാതന കാലം മുതലെ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ധൈര്യമാനും തേജോമയനുമായ അർജ്ജുനന്റെ 10 നാമങ്ങൾ കോർത്തിണക്കിയ ശ്ലോകം ദിവസവും ഭക്തിയോടെ ജപിക്കുക എന്നത് ഒരു ആചാരമായി മാറി.

ശ്ലോകം[തിരുത്തുക]

അർജ്ജുനൻ ഫൽഗുണൻ പാർത്ഥൻ വിജയനും വിശ്രുതമായ പേര് പിന്നെ കിരീടിയും ശ്വേതശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യ ഭയങ്ങൾ അകന്നു പോം നിർണ്ണയം

നാമ പ്രാപ്ത കാര്യം[തിരുത്തുക]

  • അർജ്ജുനനൻ

ജനിച്ചപ്പോൾ വെളുത്ത നിറമായതിനാല് ‘അര്ജ്ജുനൻ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

  • ഫല്ഗുണൻ ഫാല്ഗുനമാസത്തിൽ അഥവാ ഫാല്ഗുനനക്ഷത്രത്തില് (ഉത്രം) ജനിച്ചതിനാല് ഫല്ഗുനൻ എന്ന പേരിലും അറിയപ്പെടുന്നു.
  • പാർത്ഥൻ

പൃഥ യുടെ അഥവാ കുന്തിയുടെ പുത്രനായതിനാല് ‘പാര്ത്ഥൻ ‘ എന്നും അറിയപ്പെടുന്നു.

  • കിരീടി: അസുരനാശം വരുത്തിയപ്പോള് പിതാവായ ഇന്ദ്രന് ദേവകിരീടം ശിരസ്സില് അണിയിച്ചതിനാല് ‘കിരീടി ‘എന്നും അറിയപ്പെട്ടു.
  • വിജയൻ

എപ്പോഴും വിജയം വരിക്കുന്നതിനാല് ‘വിജയന് ‘എന്നും പേരിലും അറിയപ്പെട്ടു.

  • ശ്വേതാശ്വൻ വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാല് ‘ശ്വേതാശ്വൻ ‘ എന്നും അറിയപ്പെട്ടു.
  • ജിഷ്ണു: ഖാണ്ഡവദാഹത്തില് ജിഷ്ണു (ഇന്ദ്രന് )വിനെ ജയിച്ചതിനാൽ ‘ജിഷ്ണു‘ എന്നും അറിയപ്പെട്ടു.
  • ധനഞ്ജയൻ: അശ്വമേധയാഗത്തിന് ഉത്തരദിക്കില്നിന്നും ധാരാളം ധനം കൊണ്ടുവന്നതിനാല് ‘ധനഞ്ജയൻ‘ എന്നും അറിയപ്പെട്ടു.
  • സവ്യസാചി: രണ്ടുകൈകള്കൊണ്ടും അസ്ത്രങ്ങള് അയക്കുന്നതിനാല് ‘സവ്യസാചി ‘ എന്നും അറിയപ്പെട്ടു.
  • ബീഭത്സു: യുദ്ധത്തില് ഭീകരനായതിനാൽ ‘ബീഭത്സു’ എന്നും അര്ജ്ജുനനു പേര് ലഭിച്ചു.

നാമ പട്ടിക[തിരുത്തുക]

എണ്ണം നാമങ്ങൾ
1 അർജ്ജുനൻ
2 ഫല്ഗുണൻ
3 പാർത്ഥൻ
4 വിജയൻ
5 കിരീടി
6 ശ്വേതാശ്വൻ
7 ധനഞ്ജയൻ
8 ജിഷ്ണു
9 ബീഭത്സു
10 സവ്യസാചി

അവലംബം: മഹാഭാരതം

"https://ml.wikipedia.org/w/index.php?title=അർജ്ജുനന്റെ_പത്ത്നാമം&oldid=2593438" എന്ന താളിൽനിന്നു ശേഖരിച്ചത്