അർജുൻ രാം മേഘ്വാൾ
അർജുൻ റാം മേഘ്‌വാൾ | |
|---|---|
| കേന്ദ്ര നിയമ-നീതി വകുപ്പ്മന്ത്രി | |
| പദവിയിൽ 2023 - തുടരുന്നു | |
| പ്രധാനമന്ത്രി | നരേന്ദ്ര മോദി |
| കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല) | |
| പദവിയിൽ 2017 - തുടരുന്നു | |
| പ്രധാനമന്ത്രി | നരേന്ദ്ര മോദി |
| ലോക്സഭാംഗം | |
| പദവിയിൽ 2024, 2019, 2014, 2009 | |
| മണ്ഡലം | ബിക്കാനീർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 20 ഡിസംബർ 1953 വയസ്സ്) രാജസ്ഥാൻ ബിക്കാനീർ |
| രാഷ്ട്രീയ കക്ഷി | ബിജെപി |
| പങ്കാളി | പനാ ദേവി |
| കുട്ടികൾ | 4 |
As of 17 ഓഗസ്റ്റ്, 2025 ഉറവിടം: mpa.gov.in | |
2023 മുതൽ കേന്ദ്ര നിയമ നീതി വകുപ്പ് മന്ത്രിയായി തുടരുന്ന രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് അർജുൻ റാം മേഘ്വാൾ(20 ഡിസംബർ 1953) 2009-ൽ ബിക്കാനീറിൽ നിന്നും ആദ്യമായി ലോക്സഭാംഗമായ മേഘ്‌വാൾ പിന്നീട് നടന്ന എല്ലാ ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ബിക്കാനീറിൽ നിന്നും വിജയിച്ചു. 2013-ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നേടി. .[1][2][3][4]
ജീവിതരേഖ
[തിരുത്തുക]രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ഒരു ദളിത് കുടുംബത്തിൽ ലുക്കു റാം മേഘ്വാളിൻ്റെയും ഹീര ദേവിയുടേയും മകനായി 1953 ഡിസംബർ 20 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എം.എ,എൽ.എൽ.ബി,എംബിഎ ബിരുദങ്ങൾ നേടി.ടെലിഫോൺ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ഐ.എ.എസ് നേടി. സിവിൽ സർവീസിൽനിന്ന് രാഷ്‌ട്രീയത്തിലെത്തി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2009-ലെ പതിനഞ്ചാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിക്കാനീർ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗമായ അർജുൻ റാം പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിക്കാനീറിൽ നിന്നു തന്നെ ലോക്സഭയിലെത്തി. 2014-ൽ ലോക്‌സഭയിലെ പാർട്ടിയുടെ ചീഫ് വിപ്പായി നിയമിതനായ മേഘ്‌വാൾ 2016 മുതൽ കേന്ദ്ര മന്ത്രിയായി തുടരുന്നു.
പ്രധാന പദവികളിൽ
- 2024 : ലോക്സഭാംഗം, ബിക്കാനീർ
- 2023- : കേന്ദ്ര നിയമ-നീതി വകുപ്പ്മന്ത്രി
- 2021-2024 : കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി(സംസ്ഥാന ചുമതല)
- 2019-2021 : കേന്ദ്ര വൻകിട വ്യവസായ പൊതുമേഖല കാര്യ വകുപ്പ് മന്ത്രി(സംസ്ഥാന ചുമതല)
- 2019 : ലോക്സഭാംഗം, ബിക്കാനീർ
- 2017 - : കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ്മന്ത്രി(സംസ്ഥാന ചുമതല)
- 2016-2017 : കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ വകുപ്പ് മന്ത്രി(സംസ്ഥാന ചുമതല)
- 2016-2017 : കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി(സംസ്ഥാന ചുമതല)
- 2014-2016 : ലോക്‌സഭ-ചീഫ് വിപ്പ്, ബിജെപി
- 2014 : ലോക്സഭാംഗം, ബിക്കാനീർ
- 2010 : ബിജെപി ദേശീയ നിർവാഹക സമിതി അംഗം
- 2010 : സംസ്ഥാന ഉപാധ്യക്ഷൻ, രാജസ്ഥാൻ ബിജെപി
- 2009 : ലോക്സഭാംഗം, ബിക്കാനീർ
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : പനാ ദേവി
- 2 sons
- 2 daughters
അവലംബം
[തിരുത്തുക]- ↑ india
.gov .in /my-government /indian-parliament /meghwal-arjun-ram - ↑ https://www.newsonair.gov.in/govt-taking-strong-action-to-eradicate-terrorism-union-minister-arjun-ram-meghwal/
- ↑ https://lawchakra.in/legal-updates/learn-tricolour-law-minister-arjun-ram/?amp=1
- ↑ https://www.thehindu.com/news/national/bringing-motion-to-remove-justice-varma-matter-of-mps-government-not-in-picture-says-arjun-ram-meghwal/article69827132.ece