അർജുൻ രാംപാൽ
ദൃശ്യരൂപം
(അർജുൻ രാംപാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർജുൻ രാംപാൽ | |
---|---|
തൊഴിൽ | മോഡൽ, അഭിനേതാവ്, നിർമ്മാതാവ് |
സജീവ കാലം | 2001 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | മെഹർ ജെസിയ |
ഇന്ത്യൻ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും മോഡലുമാണ് അർജുൻ രാംപാൽ(ഹിന്ദി: अर्जुन रामपाल), (ജനനം: 26 നവംബർ 1972).
പശ്ചാത്തലം
[തിരുത്തുക]മദ്ധ്യപ്രദേശിലെ ജബൽപൂർ ആണ് ജന്മസ്ഥലം. അർജുൻ രാംപാൽ ഗുജ്ജർ സമുദായത്തിൽപെട്ട ആളാണ്. അദ്ദേഹത്തിന്റെ ബന്ധുവായ കിം ശർമ്മയും ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടിയാണ്.
സ്വകാര്യ ജീവിതം
[തിരുത്തുക]മുൻ മിസ്സ്. ഇന്ത്യയും മോഡലുമായ മെഹർ ജെസിയയെ ആണ് അർജുൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് പെണ്മക്കളുണ്ട്.
മോഡൽ ജീവിതം
[തിരുത്തുക]രോഹിത് ബാൽ എന്ന വസ്ത്ര ആലേഖകനാണ് അർജുനെ മോഡലിംഗ് രംഗത്തേക്ക് കൊണ്ടു വന്നത്. ഡെൽഹിയിലെ ഹിന്ദു കോളെജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് അർജുൻ മോഡൽ രംഗത്തേക്ക് വന്നത്.
സിനിമ ജീവിതം
[തിരുത്തുക]തന്റെ ആദ്യ സിനിമ 2001 ൽ ഇറങ്ങിയ മോക്ഷ എന്ന ചിത്രമായിരുന്നു. അശോക് മേഹ്‌ത ആയിരുന്നു ഇത് സംവിധാനം ചെയ്തത്. 2002 ലെ ആംഖേൻ എന്ന ചിത്രം 2005 ലെ ഏക് അജ്നബി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായി.