അർച്ചന സുശീലൻ
അർച്ചന സുശീലൻ | |
---|---|
![]() അർച്ചന സുശീലൻ | |
തൊഴിൽ | അഭിനേത്രി, ബിസിനസ്സ് [1] |
ജീവിതപങ്കാളി(കൾ) | മനോജ് യാദവ് |
മലയാള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് അർച്ചന സുശീലൻ. ഇംഗ്ലീഷ്: Archana Susheelan. വടക്കേ ഇന്ത്യയിലാണ് ജനിച്ചു വളർന്നതെങ്കിലും കേരളത്തിൽ എത്തി ടി.വി. മാധ്യമങ്ങളിൽ പ്രശസ്തയായി. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ വേഷം ചെയ്തതോടെ കലാ ജീവിതത്തിൽ വഴിത്തിരിവായി. മലയാളത്തിലും തമിഴിലും അർച്ചന അഭിനയിച്ചിട്ടുണ്ട്
ജീവിത രേഖ[തിരുത്തുക]
ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. ചെറിയ പ്രായത്തിൽ തന്നെ വീഡിയോ ജോക്കി ആയി. വടക്കേ ഇന്ത്യൻ ഭാഷാ ശൈലിയിലാണ് ഡബ്ബ് ചെയ്യുന്നത്. ഡൽഹിൽ സ്ഥിരതാമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെ വിവാഹം ചെയ്തു. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരിൽ തുണിക്കടയും തുടങ്ങിയിട്ടുണ്ട്. അർച്ചനയുടെ സഹോദരി കല്പനയും നാത്തൂൻ ആര്യയും അഭിനേത്രികളാണ്. ബുള്ളറ്റ് ഓടിക്കാൻ എക്സ്പെർട്ട് ആണ് അച്ചന.
ചലച്ചിത്ര രേഖ[തിരുത്തുക]
മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് ദിലീപിന്റെ കാര്യസ്ഥൻ എന്ന സിനിമയിലാണ്. തമിഴിൽ തൊലൈപേശി എന്ന സിനിമയിൽ അരങ്ങേറി.