അൻ‌വർ അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അൻ‌വർ അലി

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ്‌ അൻ‌വർ അലി. കവി, വിവർത്തകൻ, എഡിറ്റർ, സിനിമാ/ഡോക്യുമെന്ററി എഴുത്തുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട മാർഗ്ഗം, ശയനം തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1966 ജൂലൈ 1-ന്‌ തിരുവനന്തപുരം ജില്ലയിലെ ചിറയൻ‌കീഴിൽ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റയുടെ കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേ‌ഴ്സിൽ നിന്നും എം.ഫിൽ ബിരുദവും നേടി. പിതാവ്:എ. അബ്ദുൾ ജലീൽ. മാതാവ്:എം.അൻസാർബീഗം. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവും. ഇപ്പോൾ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ ജീവനക്കാരനാണ്‌. കേരള കാർഷിക സർവകലാശാല ഓ‍ഡിറ്റിൽ ഓഡിറ്റ് ഓഫീസറാണ്.

കവിതാജീവിതം[തിരുത്തുക]

1983 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതി വരുന്നു. മഴക്കാലം ആദ്യ കവിതാസമാഹാരമാണ്‌. ജപ്പാനീസ് വിദ്യാഭ്യാസരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ച തെത്സുകോ കുറയോനഗിയുടെ ടോട്ടോച്ചാൻ എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, ആസ്സാമീസ്, മറാഠി, ഗുജറാത്തി, മൈഥിലി തുടങ്ങിയ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷിക്കൂട്ടംഎന്ന സാഹിത്യപ്രസിദ്ധീകരണത്തിന്റെയും കവിതക്ക് ഒരിടം എന്ന കവിതകൾക്കു മാത്രമായുള്ള പ്രസിദ്ധീകരണത്തിന്റെയും സഹ-എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • മഴക്കാലം
  • ആടിയാടി അലഞ്ഞ മരങ്ങളേ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കുഞ്ചുപിള്ള സ്മാരക അവാർഡ് -മഴക്കാലം എന്ന കൃതിക്ക്(1992)
  • കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ്-കവിതകൾക്ക്(2000)
  • ഏറ്റവും നല്ല സിനിമാ തിരക്കഥക്കുള്ള അവാർഡ് -The South-South Film Encounter- മൊറോക്കോ(2003),ഫാജർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ-ടെഹ്റാൻ (2003)
  • കേരള സംസ്ഥാന ഫിലിം അവാർഡ്-മാർഗ്ഗം എന്ന സിനിമയുടെ കഥക്ക് (2003)

പുറമേ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൻ‌വർ_അലി&oldid=2983899" എന്ന താളിൽനിന്ന് ശേഖരിച്ചത്