Jump to content

അൻഹെഡോണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഹെഡോണിയ
ഉച്ചാരണം
സ്പെഷ്യാലിറ്റിPsychiatry

അൻഹെഡോണിയ (Anhedonia) എന്നത് സുഖകരമായ കാര്യങ്ങളിൽ ആനന്ദം അനുഭവിക്കാനുള്ള കഴിവും ചോദനയും നഷ്ടമാകുന്ന അവസ്ഥയാണ്.[1] ആനന്ദം അനുഭവിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കാനാണ് ഈ പദം ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ പ്രചോദനക്കുറവ്, പ്രത്യാശക്കുറവ്, ഉപഭോഗസംതൃപ്തിയില്ലായ്മ, പഠനശാക്തീകരണത്തിലെ കുറവുകൾ എന്നിവയെ പരാമർശിക്കാനും ഗവേഷകർ അൻഹെഡോണിയ എന്ന വാക്ക് ഉപയോഗിക്കുന്നു.[2][3][4] ആനന്ദം അനുഭവിക്കാനുള്ള കഴിവ് കുറയുകയോ അല്ലെങ്കിൽ സന്തോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താൽപര്യം കുറയുകയോ ചെയ്യുന്ന ഈ അവസ്ഥ, DSM-5- പ്രകാരം, വിഷാദരോഗങ്ങൾ, ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ, മനോവൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ എന്നിവയ്ക്കുളള കാരണങ്ങളുടെ ഒരു ഘടകമാണ്.[5][6][7]

ഉണ്ടാകുന്ന രീതി

[തിരുത്തുക]

ഗുരുതരമായ വിഷാദരോഗം

[തിരുത്തുക]

വലിയ വിഷാദരോഗമുള്ള 70% ആളുകളിലും അൻഹെഡോണിയ സംഭവിക്കുന്നു. [2] ഗുരുതരമായ വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണമാണ് അനുഭൂതിക്കുറവ്; ഈ ലക്ഷണമുളളവരിൽ വിഷാദമായ മാനസികാവസ്ഥ ഇല്ലെങ്കിൽ പോലും, വിഷാദരോഗം കണ്ടെത്താൻ കഴിയും. [8] മാനസിക അസുഖങ്ങളുടെ രോഗനിർണയ സ്ഥിതിവിവരപുസ്തകത്തിൽ (ഡിഎസ്എം) "താൽപ്പര്യത്തിന്റെയോ സന്തോഷത്തിന്റെയോ അഭാവം" വിവരിക്കുന്നുണ്ട്, എന്നാൽ ആളുകൾക്ക് സന്തോഷം നൽകാത്ത കാര്യങ്ങളിൽ താൽപ്പര്യം കുറവാണെന്നതിനാൽ ഇത് തിരിച്ചറിയാൻ പ്രയാസമാണ്. ഈ ലക്ഷണമുള്ള പല വ്യക്തികൾക്കും ഭക്ഷണാസ്വാദനശേഷി കുറവുണ്ട്, ശരീരഭാരം കുറയുന്നതിനുളള DSM മാനദണ്ഡം ഒരുപക്ഷേ ഇതുമായി ബന്ധപ്പെട്ടിരിക്കാം.

ചിത്തഭ്രമം

[തിരുത്തുക]

ചിത്തഭ്രമത്തിന്റെ അശുഭ ലക്ഷണങ്ങളിൽ ഒന്നാണ് അൻഹെഡോണിയ. [2] ചിത്തഭ്രമം ബാധിച്ച ആളുകൾ ആരോഗ്യമുള്ള വ്യക്തികളെ അപേക്ഷിച്ച് പോസിറ്റീവ് വികാരങ്ങൾ കുറവാണെന്ന് മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ചിത്തഭ്രമം ബാധിച്ചവരിൽ "ഇഷ്‌ടപ്പെടൽ" അല്ലെങ്കിൽ ഉപഭോക്തൃ ആനന്ദം നിലനിൽക്കുന്നതായി കാണപ്പെടുന്നു. പാരിതോഷികങ്ങൾ ലഭിക്കുമ്പോൾ ഇത്തരക്കാർക്ക് സന്തോഷം ലഭിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, പണമായുളള പാരിതോഷികങ്ങളിൽ സന്തോഷം കുറവായും കണ്ടെത്തിയിട്ടുണ്ട്.

ലഹരിപദാർത്ഥവുമായി ബന്ധപ്പെട്ട തകരാറുകൾ

[തിരുത്തുക]

മദ്യം, ലഹരിവസ്തുക്കൾ, നിക്കോട്ടിൻ എന്നിവയുൾപ്പെടെ ഒന്നോ അതിലധികമോ വൈവിധ്യമാർന്ന മരുന്നുകളെ ആശ്രയിക്കുന്ന ആളുകളിൽ അൻഹെഡോണിയ സാധാരണമാണ്. കാലക്രമേണ അനുഭുതിയില്ലായ്മയുടെ കാഠിന്യം കുറയുന്നുണ്ടെങ്കിലും, ഇത് വീണ്ടും സംഭവിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. [9]

ആഘാതാനന്തര മാനസികസംഘർഷം

[തിരുത്തുക]

ആഘാതാനന്തരമുണ്ടാകുന്ന മാനസികക്ഷതങ്ങൾ ചോദനകളെ ഇല്ലാതാക്കുകയും അതുവഴി പ്രത്യാശകളും ആനന്ദവും കുറയുകയും ചെയ്യുന്നു.. [10]

പാർക്കിൻസൺസ് രോഗം

[തിരുത്തുക]

പാർക്കിൻസൺസ് രോഗത്തിൽ അൻഹെഡോണിയ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്, 7%-45% വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പാർക്കിൻസൺസ് രോഗത്തിലെ വിഷാദരോഗത്തിന്റെ ഉയർന്ന നിരക്കുമായി അൻഹെഡോണിയ ബന്ധപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് അജ്ഞാതമാണ്. [11]

ബൈപോളാർ ഡിപ്രഷൻ

[തിരുത്തുക]

ബൈപോളാർ ഡിപ്രഷൻ ഉള്ളവരിലും അൻഹെഡോണിയ പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ടുണ്ട്. [12]

ശ്രദ്ധക്കുറവും പിരുപിരുപ്പും മാനസികാവസ്ഥ

[തിരുത്തുക]

അൻഹെഡോണിയ ശ്രദ്ധക്കുറവും പിരുപിരുപ്പും മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാം. ADHD ഉള്ളവരുടെ തലച്ചോറിലെ ഡോപാമിനേർജിക്, സെറോടോനെർജിക് പ്രവർത്തനങ്ങളുടെ തകരാറുകൾ സുഖാനുഭവങ്ങൾ ക്രമരഹിതമാക്കുന്നതിന് കാരണമാകുന്നു, ഇത് അൻഹെഡോണിയയിലേക്ക് നയിച്ചേക്കാം. [13]

സെക്ഷ്വൽ അൻഹെഡോണിയ

[തിരുത്തുക]

പുരുഷന്മാരിലെ ലൈംഗിക അനൂഭൂതിയില്ലായ്മയായ സെക്ഷ്വൽ അൻഹെഡോണിയയെ 'ഇജാക്കുലേറ്ററി അൻഹെഡോണിയ' എന്നും വിളിക്കുന്നു. ഈ അവസ്ഥ അർത്ഥമാക്കുന്നത് പുരുഷൻ സുഖാനുഭൂതി ഇല്ലാതെ സ്ഖലനം ചെയ്യും എന്നാണ്. [14]

ഈ അവസ്ഥ മിക്കപ്പോഴും പുരുഷന്മാരിലാണ് കാണപ്പെടുന്നത്, എന്നാൽ രതിമൂർച്ഛ പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ സ്ത്രീകൾക്കും ആനന്ദത്തിന്റെ അഭാവം അനുഭവപ്പെടും.

ഇനിപ്പറയുന്ന കാരണങ്ങളാൽ ലൈംഗിക അൻഹെഡോണിയ ഉണ്ടാകാം:

  • ഹൈപ്പർപ്രോളാക്റ്റിനേമിയ
  • ഹൈപോആക്ടീവ് സെക്ഷ്വൽ ഡിസയർ ഡിസോർഡർ
  • ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ കുറഞ്ഞ അളവ് 
  • സുഷുമ്നാ നാഡിക്ക് പരിക്ക്
  • മൾട്ടിപ്പിൾ സ്ക്ലിറോസിസ്
  • എസ്എസ്ആർഐ ആന്റീഡിപ്രസന്റുകളുടെ ഉപയോഗം അല്ലെങ്കിൽ മുമ്പ് എസ്എസ്ആർഐ ആന്റീഡിപ്രസന്റുകൾ ഉപയോഗിച്ചിട്ടുണ്ട്. [15]
  • ആന്റിഡോപാമിനേർജിക് ന്യൂറോലെപ്റ്റിക്സ് (ആന്റി സൈക്കോട്ടിക്സ്) ഉപയോഗം (അല്ലെങ്കിൽ മുമ്പത്തെ ഉപയോഗം) [16] [17]
  • ക്ഷീണം
  • ശാരീരിക രോഗം

ഒരു നാഡീപരിശോധനയിലൂടെയോ രക്തപരിശോധനയിലൂടെയോ സെക്ഷ്വൽ അൻഹെഡോണിയ കാരണം നിർണയിക്കൽ പ്രയാസമാണ്.

സ്പെസിഫിക് മ്യൂസിക്കൽ അൻഹെഡോണിയ

[തിരുത്തുക]

മ്യൂസിക്കൽ ടോണുകളോ ബീറ്റുകളോ പ്രോസസ്സ് ചെയ്യുന്നതിൽ പ്രശ്‌നങ്ങളില്ലാത്ത, എന്നാൽ സംഗീതം കേൾക്കുന്നതിൽ നിന്ന് ആനന്ദം ലഭിക്കാത്ത ആളുകളെ സമീപകാല പഠനങ്ങൾ കണ്ടെത്തി. [18] സംഗീതത്തോടുള്ള ഭയമായ മെലോഫോബിയയും മ്യൂസിക്കൽ അൻഹെഡോണിയയും വ്യത്യസ്തമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Assessing anhedonia in depression: Potentials and pitfalls". Neuroscience and Biobehavioral Reviews. 65: 21–35. June 2016. doi:10.1016/j.neubiorev.2016.03.004. PMC 4856554. PMID 26959336.
  2. 2.0 2.1 2.2 Shankman S, Katz A, DeLizza A, Sarapas C, Gorka S, Campbell M (2014). "The Different Facets of Anhedonia and Their Associations with Different Psychopathologies". In Ritsner M (ed.). Anhedonia : a comprehensive handbook. Dordrecht: Springer Netherlands. p. 3. ISBN 978-94-017-8590-7. However, there are two components to the positive affect experienced in rewarding situations - anticipatory positive affect (APA) and cunsummatory positive affect (CPA)...Berridge and Robinson [2] describe these constructs as 'wanting' and 'liking', respectively.
  3. "The neurobiology of anhedonia and other reward-related deficits". Trends in Neurosciences. 35 (1): 68–77. January 2012. doi:10.1016/j.tins.2011.11.005. PMC 3253139. PMID 22177980.
  4. "Reconsidering anhedonia in depression: lessons from translational neuroscience". Neuroscience and Biobehavioral Reviews. 35 (3): 537–55. January 2011. doi:10.1016/j.neubiorev.2010.06.006. PMC 3005986. PMID 20603146.
  5. "Reconceptualizing anhedonia: novel perspectives on balancing the pleasure networks in the human brain". Frontiers in Behavioral Neuroscience. 9: 49. 2015. doi:10.3389/fnbeh.2015.00049. PMC 4356228. PMID 25814941.{{cite journal}}: CS1 maint: unflagged free DOI (link)
  6. American Psychiatric Association (2013). Diagnostic and statistical manual of mental disorders : DSM-5 (5th ed.). Washington, D.C.: American Psychiatric Association. pp. 126, 202, 259, 350, 569, 582, 598, 603, 793, 800, 806, 842. ISBN 978-0-89042-554-1.
  7. "Measuring anhedonia: impaired ability to pursue, experience, and learn about reward". Frontiers in Psychology. 6: 1409. 2015-09-17. doi:10.3389/fpsyg.2015.01409. PMC 4585007. PMID 26441781.{{cite journal}}: CS1 maint: unflagged free DOI (link)
  8. American Psychiatric Association. (2013). Diagnostic and statistical manual of mental disorders: DSM-5. Washington, D.C: American Psychiatric Association.
  9. "Anhedonia in substance use disorders: a systematic review of its nature, course and clinical correlates". The Australian and New Zealand Journal of Psychiatry. 48 (1): 36–51. January 2014. doi:10.1177/0004867413508455. PMID 24270310.
  10. "Reward functioning in PTSD: a systematic review exploring the mechanisms underlying anhedonia". Neuroscience and Biobehavioral Reviews. 51: 189–204. April 2015. doi:10.1016/j.neubiorev.2015.01.019. PMID 25639225.
  11. "Anhedonia in Parkinson's disease: an overview". The Journal of Neuropsychiatry and Clinical Neurosciences. 24 (4): 444–51. 2012. doi:10.1176/appi.neuropsych.11110332. PMID 23224450.
  12. Gałuszko-Węgielnik, Maria; Wiglusz, Mariusz Stanisław; Słupski, Jakub; Szałach, Łukasz; Włodarczk, Adam; Górska, Natalia; Szarmach, Joanna; Jakuszkowiak-Wojten, Katarzyna; Wilkowska, Alina (2019). "Efficacy of Ketamine in bipolar depression: focus on anhedonia". Psychiatria Danubina. 31 (Suppl 3): 554–560. PMID 31488790.
  13. Sternat, Tia; Fotinos, Kathryn; Fine, Alexa; Epstein, Irvin; Katzman, Martin A. (Sep 17, 2018). "Low hedonic tone and attention-deficit hyperactivity disorder: risk factors for treatment resistance in depressed adults". Neuropsychiatric Disease and Treatment. 14: 2379–2387. doi:10.2147/NDT.S170645. PMC 6149933. PMID 30271154.{{cite journal}}: CS1 maint: unflagged free DOI (link)
  14. "Contemporary management of ejaculatory dysfunction". Translational Andrology and Urology. 7 (4): 686–702. Aug 2018. doi:10.21037/tau.2018.06.20. PMC 6127532. PMID 30211060.{{cite journal}}: CS1 maint: unflagged free DOI (link)
  15. "Persistent sexual dysfunction after discontinuation of selective serotonin reuptake inhibitors". The Journal of Sexual Medicine. 5 (1): 227–33. January 2008. doi:10.1111/j.1743-6109.2007.00630.x. PMID 18173768.
  16. "Effects of repeated low dose administration and withdrawal of haloperidol on sexual behaviour of male rats". Pharmacology & Toxicology. 84 (6): 292–5. June 1999. doi:10.1111/j.1600-0773.1999.tb01497.x. PMID 10401732.
  17. "[Neuroleptics and sexual dysfunction in man. Neuroendocrine aspects]". Schweizer Archiv für Neurologie, Neurochirurgie und Psychiatrie = Archives Suisses de Neurologie, Neurochirurgie et de Psychiatrie. 122 (2): 285–313. 1978. PMID 29337.
  18. "Dissociation between musical and monetary reward responses in specific musical anhedonia". Current Biology. 24 (6): 699–704. March 2014. doi:10.1016/j.cub.2014.01.068. PMID 24613311.

പുറം കണ്ണികൾ

[തിരുത്തുക]
Classification

ഫലകം:Bipolar disorder

"https://ml.wikipedia.org/w/index.php?title=അൻഹെഡോണിയ&oldid=3765942" എന്ന താളിൽനിന്ന് ശേഖരിച്ചത്