അൻസാർ ഷാ കശ്മീരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും ദയൂബന്ദിലെ ദാറുൽ ഉലൂം വഖഫിന്റെ സ്ഥാപകനുമായിരുന്നു അൻസാർ ഷാ കശ്മീരി (1927-2008). ജാമിഅ ഇമാം അൻവർ ഷാ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. ഹനഫി പണ്ഡിതനായിരുന്ന അൻവർ ഷാ കശ്മീരിയുടെ ഇളയമകനാണ് അൻസാർ ഷാ.

ജീവിതരേഖ[തിരുത്തുക]

1927 ഡിസംബർ 6ന് ദയൂബന്ദിലാണ് അൻസാർ ഷാ കശ്മീരി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അൻവർ ഷാ കശ്മീരി പ്രമുഖനായ ഹദീഥ് പണ്ഡിതനായിരുന്നു[1]. ദാറുൽ ഉലൂം ദയൂബന്ദിൽ നിന്നാണ് ബിരുദം നേടിയത്.

1982-ൽ ഷാ ദയൂബന്ദ് ദാറുൽ ഉലൂം വഖഫ്, 1997-ൽ [1] [2] ഇമാം അൻവർ ഷാ സ്ഥാപിച്ചു. 2004ൽ ഉത്തർപ്രദേശ് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി നിയമിതനായി. അറബി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് 2003-ൽ രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റ് ഓഫ് ഓണർ ലഭിക്കുകയുണ്ടായി[1][2].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Muhammadullah Khalili Qasmi. "Mawlana Anzar Shah Kashmiri: A Tribute to His Life and Services". IlmGate.org. Retrieved 22 May 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ilmgate" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 Nur Alam Khalil Amini. Pas-e-Marg-e-Zindah (PDF) (in Urdu). Deoband: Idara Ilm-o-Adab. pp. 798–818. {{cite book}}: |work= ignored (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അൻസാർ_ഷാ_കശ്മീരി&oldid=3772442" എന്ന താളിൽനിന്ന് ശേഖരിച്ചത്