അഹ്‌മദ് സകീ യമാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹ്‌മദ് സകീ യമാനി
أحمد زكي يماني
Zaki.jpg
Yamani (left), with Ali Akbar Abdolrashidi, 2004
Minister of Petroleum and Mineral Resources
ഓഫീസിൽ
9 March 1962 – 5 October 1986
മുൻഗാമിAbdullah Tariki
പിൻഗാമിHisham Nazer
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-06-30)30 ജൂൺ 1930
മക്ക, സൗദി അറേബ്യ
മരണം23 ഫെബ്രുവരി 2021(2021-02-23) (പ്രായം 90)
ലണ്ടൻ, യു.കെ
ദേശീയതSaudi Arabian
അൽമ മേറ്റർCairo University
New York University
Harvard Law School
University of Exeter

സൗദി അറേബ്യയിലെ പെട്രോളിയം, ധാതുവിഭവ മന്ത്രി, 25 വർഷത്തോളം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിൽ (ഒപെക്) മന്ത്രി എന്നീ നിലകളിൽ അഹമ്മദ് സാകി യമാനി ( അറബി: أحمد زكي يماني  ; 30 ജൂൺ 1930 - 23 ഫെബ്രുവരി 2021) പ്രസിദ്ധനാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ, ഹാർവാർഡ് ലോ സ്കൂൾ , എക്സീറ്റർ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ[1] യമാനി, 1958 ൽ സൗദി സർക്കാറിന്റെ ഉപദേശകനായി[2]. 1962 ൽ എണ്ണ മന്ത്രിയായ അദ്ദേഹം 1973-ലെ എണ്ണ പ്രതിസന്ധിയോടെ എണ്ണവില നാലിരട്ടിയാകുന്നതിൽ മുഖ്യപങ്ക് വഹിക്കുകയുണ്ടായി.

ഓസ്ട്രിയയിലെ വിയന്നയിൽ 1975 ഡിസംബറിൽ യമാനിയെയും മറ്റ് ഒപെക് മന്ത്രിമാരെയും കാർലോസും (ജാക്കൽ) സംഘവും ബന്ദികളാക്കി . വധിച്ചുകളയാൻ നിർദ്ദേശിക്കപ്പെട്ടിട്ടും[3] വടക്കൻ ആഫ്രിക്കയിലുടനീളം രണ്ട് ദിവസം വിമാനത്തിൽ കൊണ്ടുനടന്ന ശേഷം ബന്ദികളെ വിട്ടയക്കുകയായിരുന്നു[4]. 1986 ഒക്റ്റോബറിൽ ഫഹദ് രാജാവ് പുറത്താക്കുന്നത് വരെ യമാനി മന്ത്രിയായി തുടർന്നു.[5]

2021 ഫെബ്രുവരി 23 ന് തന്റെ 90-ആം വയസ്സിൽ അഹ്‌മദ് സകീ യമാനി അന്തരിച്ചു, പിന്നീട് അദ്ദേഹത്തിന്റെ ജന്മനാടായ മക്കയിൽ സംസ്‌കരിച്ചു. [6]

അവലംബം[തിരുത്തുക]

 

  1. McFadden, Robert D. (23 February 2021). "Ahmed Zaki Yamani, Former Saudi Oil Minister, Dies at 90". The New York Times. മൂലതാളിൽ നിന്നും 23 February 2021-ന് ആർക്കൈവ് ചെയ്തത്.
  2. "His Excellency Sheikh Ahmed Zaki Yamani". CGES. മൂലതാളിൽ നിന്നും 16 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 October 2012.
  3. Patrick Bellamy. "Carlos the Jackal: Trail of Terror". truTV. മൂലതാളിൽ നിന്നും 7 January 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 December 2015.
  4. John Follain (1998). Jackal: The Complete Story of the Legendary Terrorist, Carlos the Jackal. Arcade Publishing. പുറം. 102. ISBN 978-1559704663. മൂലതാളിൽ നിന്നും 3 May 2016-ന് ആർക്കൈവ് ചെയ്തത്.
  5. Kechichian, Joseph A. (9 April 2012). "King Faisal's lieutenant on world stage". Gulf News. മൂലതാളിൽ നിന്നും 28 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 October 2012.
  6. Issawi, Charles (1978). "The 1973 Oil Crisis and After". Journal of Post Keynesian Economics. 1 (2): 3–26. doi:10.1080/01603477.1978.11489099. ISSN 0160-3477. JSTOR 4537467. മൂലതാളിൽ നിന്നും 23 June 2020-ന് ആർക്കൈവ് ചെയ്തത്.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഹ്‌മദ്_സകീ_യമാനി&oldid=3538890" എന്ന താളിൽനിന്ന് ശേഖരിച്ചത്