Jump to content

അഹ്‌മദ്‌ കോയ ശാലിയാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്‌ലാമിക പണ്ഡിത പ്രമുഖൻ
അഹ്‌മദ്‌ കോയ ശാലിയാത്തി
പൂർണ്ണ നാമംശിഹാബുദ്ദീൻ അബുസ്സആദത്ത് അഹ്മദ് കോയ
Ethnicityമലബാരി
കാലഘട്ടംആധുനിക കേരളം
Regionഇന്ത്യ
Madh'habശാഫിഈ
വിഭാഗംഖാദിരിയ്യ , നക്ഷബന്ദിയ്യ
പ്രധാന താല്പര്യങ്ങൾസൂഫിസം , ഫിഖ്ഹ്, ഗോളശാസ്ത്രം, കവിത
സൃഷ്ടികൾ'

കേരളത്തിൽ ജീവിച്ചിരുന്ന ലോക പ്രശസ്തനായ മുസ്ലിം പണ്ഡിതനാണ് “അഹ്‌മദ്‌ കോയ ശാലിയാത്തി” എന്ന “ശിഹാബുദ്ദീൻ അബുസ്സആദത്ത് അഹ്മദ് കോയ”. സൂഫി, മത കർമ്മ ഗവേഷകൻ, മുഫ്തി, ഗ്രന്ഥകാരൻ, ചരിത്രകാരൻ, കവി, വൈദ്യശാസ്ത്ര വിദഗ്ധൻ, ഗോളശാസ്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ച ഇദ്ദേഹം “ആധുനിക ഗസ്സാലി” എന്ന് വിശേഷിക്കപ്പെടുന്നു. കേരളത്തിലെ പാരമ്പര്യ മുസ്ലിം മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് “അഹ്‌മദ്‌ കോയ ശാലിയാത്തി”. [1]

ജീവരേഖ

[തിരുത്തുക]

എ ഡി: 1884 (ഹിജ്‌റ: 1302, ജമാദുൽ ഉഖ്‌റ 22) സൂഫി വര്യനും, പണ്ഡിത പ്രമുഖനുമായ ഇമാമുദ്ദീൻ കുഞ്ഞാലി കുട്ടി മുസ്‌ലിയാരുടെയും, ഫരീദയുടെയും മകനായി ചാലിയത്തുള്ള പൂ താറമ്പത്ത് വീട്ടിലാണ് അഹ്‌മദ്‌ കോയയുടെ ജനനം. [2]

പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, ഖുർആൻ പഠനവും, പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ ദർസിൽ ചേർന്നു. ദശാബ്ദ കാലത്തോളം മത വിഷയങ്ങളിൽ അവഗാഹം നേടുകയും അദ്ധ്യാത്മ ധാരയായ ഖാദിരിയ്യ ത്വരീഖത്ത് ആലി മുസ്ലിയാരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു. പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കീഴിൽ മതവിഷയങ്ങളിൽ ഗവേഷണ പഠനത്തിലേർപ്പെട്ടു. “ചാലിലകത്തിന്റെ” അടുത്ത് നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം വീണ്ടും ആലി മുസ്ലിയാരുടെ കീഴിൽ പൊടിയാട്ട് ദർസിൽ ജ്ഞാന സമ്പാദനം. തുടർന്ന് വിവിധ മത കർമ്മ ശാസ്ത്രത്തിൽ വിജ്ഞാനം ആർജ്ജിക്കുവാനായി മദ്രാസ്സിൽ “മൗലാനാ മുഫ്തി മഹ്മൂദിൻറെ” കീഴിലെ ഗവേഷണത്തിലൂടെ അറബി സാഹിത്യം, ഗോളശാസ്ത്രം, തർക്ക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഉന്നത അവഗാഹം നേടി . വൈദ്യശാസ്ത്രത്തിലും വൈദഗ്ധ്യം നേടിയതിന് പിന്നാലെ വെല്ലൂർ ലത്വീഫിയ്യ കോളജിൽ നിസ്സാമിയ്യ പാഠ്യ പദ്ധതിയിലൂടെ നാല് മദ്ഹബുകളിലും പഠനസപര്യത്തിൽ ഏർപ്പെട്ടു. അല്ലാമ ശൈഖ് ഹുസൈൻ അഹ്മദുൽ ഖാദിരി, സയ്യിദ് മുഹിയുദ്ദീൻ അബ്ദുല്ലത്വീഫുൽ ഖാദിരി എന്നിവരായിരുന്നു ലത്തീഫിയയിലെ ഗുരുക്കന്മാർ. [3]

അത്യുന്നത വിജ്ഞാനത്തിൻറെ പ്രസരണമായതോടെ ലത്തീഫിയ അധികാരികൾ അവിടം തന്നെ അധ്യാപകനായി നിയമിച്ചു, അതി വിദഗ്ദ്ധരായ പണ്ഡിതന്മാരെ മാത്രം ഉൾപ്പെടുത്തുന്ന ഫത്‌വ സമിതിയിലും അംഗമാക്കി. പിന്നീട് തിരുനെൽവി പേട്ടയിലെ മത ഗുരുകുലത്തിൽ പ്രധാന അധ്യാപകനായി നിയമിതനായി. ശേഷം നക്ഷബന്ധി, ചിശ്തിയ്യ സരണികളിലെ മഹാഗുരുവും, വിശ്വ പണ്ഡിതനുമായ അഹ്‌മദ്‌ റസാഖാൻറെ ശിഷ്വത്വം സ്വീകരിച്ചു ജ്ഞാന സമ്പാദനത്തിൽ ഏർപ്പെട്ടു.[4] മത പാണ്ഡിത്യ രംഗത്ത് വിശ്രുതനായതോടെ ഹൈദ്രബാദ് നിസ്സാം തെന്നിന്ത്യൻ മുഫ്തിയായി ഇദ്ദേഹത്തെ നിയമിച്ചു കൊണ്ട് വിജ്ഞാപനമിറക്കി. വെല്ലൂർ ലത്തീഫിയയിൽ മുഖ്യ ഗുരുവായി നിയമനമേറ്റെടുത്തതിനെ തുടർന്ന് ഹൈദ്രബാദ് വിട്ടെങ്കിലും ശാലിയാത്തിയെ മുഫ്ത്തി പട്ടത്തിൽ നിന്നും മാറ്റാൻ നൈസാം തയ്യാറായില്ല.[5]

വെല്ലൂരിലെ സേവനത്തിനിടെ ഗുരുവും, അദ്ധ്യാത്മ മാർഗ്ഗ ദർശിയുമായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ ക്ഷണം ശാലിയാത്തിനെ തേടിയെത്തി. ഹജ്ജിനും, ഖാദിരിയ്യ അദ്ധ്യാത്മ സഞ്ചാരത്തിനുമായി മക്ക സന്ദർശിക്കുന്നതിനാൽ മടങ്ങി വരും വരെ തനിക്ക് പകരമായി തിരൂരങ്ങാടി ദർസിൽ അധ്യാപകനായി സേവനമനുഷ്‌ടിക്കാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ എഴുത്ത്. ഗുരുവിൻറെ ആജ്ഞ അനുസരിച്ചു കേരളത്തിലേക്ക് തിരിച്ചു വന്ന “ശാലിയാത്തി” തിരൂരങ്ങാടി ദർസ്സിന്റെ ചുമതല ഏറ്റെടുത്തു. ആലി മുസ്‌ലിയാർ മടങ്ങി വന്നതിനെ തുടർന്ന് അഞ്ച് വർഷത്തോളം കൊടിയത്തൂരിലെ ദർസിൽ പ്രധാന അധ്യാപകവൃത്തി നോക്കി.[6] ആലി മുസ്ലിയാരുടെ നിർദ്ദേശ പ്രകാരം ഖാദിരിയ്യ ത്വരീഖത്ത് ആചാര്യനായ ശൈഖ് മുഹമ്മദ് ഹസ്ബുല്ലാഹിബ്‌നു മക്കിയെ സന്ദർശിച്ച് ഖാദിരിയ്യ സരണിയിൽ ഇജാസിയ്യത്ത് (സരണി കൈമാറ്റ അനുമതി) നേടി നാട്ടിലേക്ക് മടങ്ങി. മദ്രാസ്, നാഗൂർ എന്നിവിടങ്ങളിൽ മുഖ്യ മതാധ്യാപകനായി ജോലി നോക്കി. മലബാർ വിപ്ലവത്തെ തുടർന്ന് ഗുരുവായ ആലി മുസ്‌ലിയാർ വധിക്കപ്പെട്ട വാർത്ത അറിഞ്ഞു മലബാറിലേക്ക് തിരിച്ചെത്തി. 1924 ശേഷം അറേബ്യൻ പണ്ഡിതനായ ഇബ്നു വഹാബിൽ ആകൃഷ്ടരായ മുസ്ലിം പരിഷ്കരണ വാദികൾ കേരളത്തിൽ ഉദയം പൂണ്ടു. പാരമ്പര്യ മുസ്ലിം ആചാരങ്ങളെയും, അനുഷ്‌ടാനങ്ങളെയും വിമർശിച്ചു ഇവർ രംഗത്തിറങ്ങിറങ്ങിയതോടെ ബ്രിട്ടീഷ് വിരുദ്ധ-അനുകൂല പക്ഷങ്ങളിൽ നിന്ന് കലഹിച്ചിരുന്ന പാരമ്പര്യ പണ്ഡിതർ സംഘടിക്കുകയും പരിഷ്കർത്താക്കൾക്കെതിരെ രംഗത്തിറങ്ങുകയും ചെയ്തു. ഖാദിരിയ്യ, നക്ഷബന്ദിയ്യ സരണികളിലെ മഹാ ഗുരുവായി മാറിയ അഹ്‌മദ്‌ കോയ ശാലിയാത്തി ആയിരുന്നു പാരമ്പര്യ പണ്ഡിത സഭയിലെ ശ്രദ്ധാബിന്ദു. പരിഷ്കർത്താക്കൾക്കെതിരെ അതിശക്തമായി നിലകൊണ്ട ശാലിയാത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പാരമ്പര്യ പണ്ഡിത സഭ രൂപീകരണത്തിലും സജീവ സാന്നിധ്യമായി. സമസ്ത മുശാവറയിലെ പത്ത് പണ്ഡിതമാരിൽ ഒരാളായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. [7] [8]

മുഫ്തി ശൈഖ് ഉബൈദുല്ലാഹി മദിരാശിയുടെ ആവിശ്യ പ്രകാരം ഭട്കലിലെ മതപഠനശാലയിലെ മുഖ്യഗുരുവായി സേവനമനുഷ്‌ടിക്കുന്നതിനിടെ രോഗാരുതനായി നാട്ടിലേക്ക് മടക്കം. പിന്നീട് അധ്യാപനവൃത്തി ഉപേക്ഷിച്ചു സ്വദേശമായ ചാലിയത്ത് ഒതുങ്ങികൂടി. ഈ സമയം വിവിധ ഗ്രന്ഥ രചനകൾക്കായി ഇദ്ദേഹം ഉപയോഗപ്പെടുത്തി. അമൂല്യമായ ഗ്രന്ഥസമ്പത്ത് മറ്റുള്ളവർക്കും ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹത്താൽ അസ്ഹരിയ്യ കുതുബ് ഖാന എന്ന പേരിൽ വിശാലമായ ഗ്രന്ഥാലയം പണിതു. അറബി,ഉറുദു ,പേർഷ്യൻ ,സംസ്കൃതം ,സുറിയാനി ,ഹീബ്രു ,ഇംഗ്ളീഷ് തുടങ്ങി പതിനെട്ടിൽ പരം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്ന ഈ മഹാ പണ്ഡിതൻ നാല് മദ്ഹബുകളിലും അഗ്രജ്ഞാനം നേടിയ മുഫ്തിയായിരുന്നു.[9] . മതം, ചരിത്രം, വൈദ്യശാസ്ത്രം, കവിത എന്നിങ്ങനെ വിത്യസ്ത മേഖലകളായി അമ്പതിലധികം ഗ്രന്ഥ രചനകൾ നടത്തിയിട്ടുണ്ട്. അതിൽ മുപ്പത് ഗ്രന്ഥങ്ങളുടെയും പ്രസാധകർ വിദേശങ്ങളിലായിരുന്നു എന്നത് അദ്ദേഹത്തിൻറെ പ്രശസ്തി വെളിവാക്കുന്നു. ഇസ്‌ലാമിക ആഗമനത്തിന് ശേഷം മലബാറിൽ ജീവിച്ചിരുന്ന വിഖ്യാത മുസ്ലിം പണ്ഡിതരുടെ ജീവ ചരിത്രം പ്രതിപാദിക്കുന്ന “തറാജുമുൽ മുഅല്ലിഫീൻ ലിൽ ഖുത്വുബി മിൻ അഹ്‌ലി ദിയാരി മലൈബാർ” എന്ന ചരിത്ര ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ട രചനകളിൽ ഒന്നാണ്. മലബാറിൽ ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ ഐനുൽ ഖിബ്‌ല വിവാദത്തിൽ ഗുരുവായ ചാലിലകത്ത് കുഞ്ഞഹമ്മദ്‌ ഹാജിയുടെ എതിർപക്ഷത്ത് ആയിരുന്നു അഹ്‌മദ്‌ കോയ ശാലിയാത്തി. മറ്റൊരു പ്രധാന ശിഷ്യനായ ചെറുശ്ശേരി അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ ഗുരുവിനോടൊപ്പം നിലയുറപ്പിച്ചു. വിവാദവുമായി ബന്ധപ്പെട്ട് ശാലിയാത്തി രചിച്ച ഗോള ശാസ്ത്ര ഗ്രന്ഥമാണ് “ഖീറത്തുൽ അദില്ല ഫീ ഹദിയിസതിഖ്” [10] 1954 ഇൽ മരണം [11]

പ്രധാന രചനകൾ

[തിരുത്തുക]
  • അസ്മാഉൽ മുഅല്ലിഫീൻ ഫി ദിയാറിൽ മലയ്ബാർ
  • ഖൈറുൽ അദാല ഫി ഹദ്‌യിൽ ഇസ്തിഖ്ബാലിൽ ഖിബ്‌ല
  • കശ്ഫുസ്വാദിരി നള്മി അവാമിലി ശൈഖി അബ്ദുൽ ഖാഹിർ ജുർജാനി
  • ഇത്തിഹാഫുദ്ദലീൽ ഫീ റദ്ദീത്തജ്ഹീൽ
  • അസ്സീയറുൽ ഹസീസ് ലി തഖ്‌രീജുൽ അർബഈനൽ ഹദീസ്
  • അൽ മഖാലുൽ ഹാവി ഫീ റദ്ദിൽ ഫതാവാ വദ്ദആവീ
  • അല് ബയാനുൽ മൗസൂഖ്
  • ശറഹുൽ ലതീഫ് വബയാനുൽ മുനീഫ്
  • അൽ അവാഇദുദ്ദീനിയ്യ ഫീ തല്ഹീസിൽ ഫുആദിൽ മദനിയ്യ
  • ദഫ്ഹുൽ ഔഹാം ഫീ തൻസീലി ദവിൽ അർഹാം
  • അൽ ഫതാവാ അൽ അസ്ഹരിയ്യ
  • ഇഫാദത്തുൽ മുസ്തഈദ് ബി ഇആദത്തിൽ മുസ്തഫീദ്
  • അൽ അറഫുശ്ശദീയ്യ്
  • തഹ്ഖീഖു അൽ മഖാൽ ഫീ മബ്ഹസിൽ ഇസ്തിഖ്ബാൽ [12]

അവലംബം

[തിരുത്തുക]
  1. M S Chaliyam,(history of) Ahmad Koya Shaliyathi, Introduction
  2. ahmed koya shaaliyaatthi , tharajumul muallifeen lil khuthubi min ahli diyaari malaibaar
  3. muhammed saddam chaaliyatthinte chalithra chalanangal p 99
  4. nellikutth muhammadali musliyaar, aalimul aalam ahmed koya shaaliyaathi, malayaalatthile mahaaradhanmaar
  5. dr:jamaludden faruqi,keraleeyarude arabi vainjaanika grandhangal,reserch paper,muslim heritage confrence
  6. AHMED KOYA SHALIYATHI : JEEVITHAM, NJANAM, PRATHIBHATHAM (Malayalam Edition)
  7. Lambert M. Surhone, Mariam T. Tennoe, Susan F. Henssonow Kerala Jamiyyathul Ulama, Betascript Publishing,ISBN 13: 9786135191400
  8. islamika vinjana kosham,vol:7,iph,2003
  9. chaaliyathinte charithra chalanangal pp 100 -101
  10. ainul qibla vivadham mathavum shaasthravum onnicha sandarbham , kaalikaav naushad ,bodhanam 2014 Jan - March Vol no-15 Issue no-11
  11. M S Chaliyam,(history of) Ahmad Koya Shaliyathi, p 72
  12. dr:jamaludden faruqi,keraleeyarude arabi vainjaanika grandhangal,reserch paper,muslim heritage confrence