Jump to content

അഹ്മദ് ബാവപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.വി. അഹ്മദ് ബാവപ്പ
തൊഴിൽകൃഷിശാസ്ത്രജ്ഞൻ,മുൻ യു.എൻ. കൺസൽറ്റന്റ്

കേരളീയനായ പ്രമുഖ കൃഷിശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര സഭ യുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്.എ.ഒ) മുൻ ഉദ്യോഗസ്ഥനുമായിരുന്നു ഡോ.കെ.വി. അഹ്മദ് ബാവപ്പ.[2] (ജനുവരി 12,1930-ഒക്ടോബർ 1,2019) ശ്രീലങ്കയിലെ എഫ്.എ.ഒ യുടെ സ്പൈസസ് എക്സ്പെർട്ടായും വിയറ്റ്നാമിൽ എഫ്.എ.ഒ. പ്രൊജക്ടിന്റെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു .[3][4]

ജീവിതരേഖ

[തിരുത്തുക]

പാലക്കാട് ജില്ലയിലെ കപ്പൂരിൽ 1930 ൽ ജനനം. കുമരനെല്ലൂർ ഹൈസ്കൂളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി ഇന്റർമീഡിയറ്റിന്‌ മദ്രാസ് മുസ്ലിം കോളേജിൽ ചേർന്നു. പിന്നീട് കൊയമ്പത്തൂർ കാർഷിക കോളേജിലും പഠനം നടത്തി. മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. മൂന്ന് വർഷം പട്ടാമ്പിയിലെ നെല്ല് ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തു.[3] 1956 മുതൽ ദക്ഷിണ കന്നട വിറ്റലിലെ കമുങ്ങ് ഗവേഷണ കേന്ദ്രത്തിൽ പതിനാലു വർഷം ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. കൊയമ്പത്തൂർ കാർഷിക കോളേജിൽ നിന്ന് എം.എസ്.സി യും(1961-63), 1973 ൽ മൈസൂർ സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. കമുങ്ങിലെ രണ്ട് വ്യത്യസ്ത ജനുസ്സുകളെ സം‌യോജിപ്പിക്കുന്നതിനെ കുറിച്ച ഗവേഷണത്തിനായിരുന്നു അദ്ദേഹത്തിന്‌ ഡോക്ടറേറ്റ് ലഭിച്ചത്.[3] കാർഷിക രംഗം മെച്ചപ്പെടണമെങ്കിൽ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെടുന്ന ബാവപ്പ ജൈവകൃഷി പിന്തുടരണമെന്ന കാഴ്ചപ്പാടുകാരനാണ്‌. കാർഷിക ഗവേഷകൻ എന്നതോടൊപ്പം ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയാണ്‌ ബാവപ്പ. പാലക്കാട് ജില്ലയിലെ കപ്പൂരിലുള്ള ദാറുൽ ഉലൂം ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ സ്ഥാപക അധ്യക്ഷനാണ്‌ അദ്ദേഹം.[3]

കൃതികൾ

[തിരുത്തുക]

185 ഗവേഷണ പ്രബന്ധങ്ങളും അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് ബാവപ്പ. തെങ്ങ്,കശുമാവ് എന്നിവയുടെ കൃഷിയെ സംബന്ധിച്ച രണ്ട് വീഡിയോ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. പുസ്തകങ്ങളുടെ വിവരങ്ങൾ താഴെ:

  • The Arecanut Palm (Central Plantation Crop Research Institute,Kasaragode:1982),
  • Plantation Crops (CPCRI,1984)
  • Coconut industry in Vietnam (Asia and Pacific Coconut Community Jakarta 1994)
  • Coconut industry in Indonesia (Asia and Pacific Coconut Community Jakarta 1996)
  • Pakarangan Farming System of Indonesia (1995)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മദ്രാസ് സർ‌വകലാശാലയുടെ അഞ്ചു സ്വർണ്ണമെഡലുകൾ
  • എഫ്.എ.ഒ അവാർഡ് (1982)
  • ഡോ. സി.എസ്. വെങ്കിട്ടരാമൻ അവാർഡ് (1988 ലും 1996 ലും)
  • പ്ലാറ്റിനം ജൂബിലി അവാർഡ് (1991)
  • ഇന്ത്യൻ ജേസീസ് അച്ചീവർ അവാർഡ് (2004)
  • ലോക സാമ്പത്തിക കൗൺസിലിന്റെ ഇന്റർനാഷനൽ ഗോൾഡ് സ്റ്റാർ മില്ലേനിയം അവാർഡ്

അവലംബം

[തിരുത്തുക]
  1. മാധ്യമം,2019 ഒക്ടോബർ 2
  2. ടൈംസ് ഓഫ് ഇന്ത്യ 2001 ജനുവരി 2
  3. 3.0 3.1 3.2 3.3 ബാവപ്പയുമായുള്ള അഭിമുഖം Archived 2022-02-16 at the Wayback Machine.-പ്രബോധനം വാരിക 2007 ജൂലൈ 14
  4. Kurian, Alice; V, Peter K. (2007-06-07). Commercial Crops Technology (in ഇംഗ്ലീഷ്). New India Publishing. ISBN 978-81-89422-52-3.
"https://ml.wikipedia.org/w/index.php?title=അഹ്മദ്_ബാവപ്പ&oldid=4098778" എന്ന താളിൽനിന്ന് ശേഖരിച്ചത്