അഹ്മദുല്ലാ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഹ്മദുല്ലാ ഷാ
തദ്ദേശീയ പേര്مولوئ احمداللّہ شاھ
ജനനംSikandar Shah
1787
Vijigapattan South India, Arcot State
മരണം5 June 1858
Shahjahanpur, Uttar Pradesh, India
മറ്റ് പേരുകൾMoulavi, Danka Shah, Nakkaar Shah
പ്രശസ്തിFigure of Indian Rebellion of 1857, Islam
മാതാപിതാക്കൾ
  • Ghulam Hussein (father)

ഫൈസാബാദിലെ മൌലവി എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന അഹ്മദുല്ലാ ഷാ (Urdu/Arabic: مولوئ احمداللّہ شاھ)(Hindi : अहमदुल्लाह शाह) (ജീവിതകാലം (1787 - ജൂൺ 5, 1858) 1857-ലെ ഇന്ത്യൻ ലഹളയുടെ മുൻനിരയിലുണ്ടായിരുന്നയാൾ ആയിരുന്നു. അവാധ് മേഖലയിൽ കലാപത്തിന്റെ വിളക്കുമാടം എന്നാണ് മൌലവി അഹ്മദുള്ള ഷാ അറിയപ്പെട്ടിരുന്നത്.[1] ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായിരുന്ന ജോർജ് ബ്രൂസ് മല്ലേസൺ, തോമസ് സീറ്റൺ തുടങ്ങിയവരേപ്പോലെയുള്ളവർ അഹ്മദുള്ളയുടെ ധൈര്യം, ശൗര്യം, വ്യക്തിപരമായ സംഘടനാ ശേഷി എന്നിവയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജി. ബി. മല്ലേസൺ 1857-ലെ ഇന്ത്യൻ ലഹളയേക്കുറിച്ച് 6 വാല്യങ്ങളിലായി എഴുതിയ ഹിസ്റ്ററി ഓഫ് ഇന്ത്യൻ മ്യൂട്ടിണി എന്ന പുസ്തകത്തിൽ അഹമദുള്ളയെക്കുറിച്ച് ആവർത്തിച്ചു പരാമർശിച്ചിരിക്കുന്നു.[2][3]

അവലംബം[തിരുത്തുക]

  1. "Maulavi Ahmad Ullah Shah and Great revolt of 1857". Book by Rashmi Kumari. ശേഖരിച്ചത് 3 January 2018.
  2. "History of the Indian Mutiny, 1857-1858". George Bruce Malleson (1858).
  3. "Muslim Freedom Fighters Missing in the Indian History Books". ശേഖരിച്ചത് 15 August 2017.
"https://ml.wikipedia.org/w/index.php?title=അഹ്മദുല്ലാ_ഷാ&oldid=2868769" എന്ന താളിൽനിന്ന് ശേഖരിച്ചത്