Jump to content

അഹമ്മദ് സെക്കൂ ടൂറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹമ്മദ് സെക്കൂ ടൂറെ
Ahmed Sékou Touré
അഹമ്മദ് സെക്കൂ ടൂറെ

President Ahmed Sékou Touré of the
Republic of Guinea arrives at Andrews
Air Force Base
in Maryland during a visit
to Washington DC. (June 1982)


പദവിയിൽ
October 2, 1958 – March 26, 1984
മുൻഗാമി None (position first established)
പിൻഗാമി Louis Lansana Beavogui

ജനനം (1922-01-09)ജനുവരി 9, 1922
Faranah, French Guinea
മരണം മാർച്ച് 26, 1984(1984-03-26) (പ്രായം 62)
Cleveland, Ohio,
United States
രാഷ്ട്രീയകക്ഷി Democratic Party of Guinea
മതം Muslim

ആഫ്രിക്കൻ രാഷ്ട്രീയ നേതാവും ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമാണ് അഹമ്മദ് സെക്കൂ ടൂറെ (ജനുവരി 9, 1922 - മാർച്ച് 26, 1984).

ജീവിതരേഖ

[തിരുത്തുക]

ഒരു കർഷകന്റെ പുത്രനായി 1922 ജനു. 9-ന് ഇദ്ദേഹം ഗിനിയിലെ ഫറനാ എന്ന സ്ഥലത്തു ജനിച്ചു. കൊനാക്രിയിലെ സ്കൂളുകളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. ടെക്നിക്കൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ ഭക്ഷ്യസമരത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ ഇദ്ദേഹത്തെ സ്കൂളിൽനിന്നും പുറത്താക്കി. ഫ്രഞ്ച് കോളനി ഭരണകൂടത്തിന്റെ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് വകുപ്പിൽ 1941-ൽ ഉദ്യോഗസ്ഥനായ ടൂറെ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ തൊഴിലാളി നേതാവെന്ന നിലയിൽ അംഗീകാരം നേടുകയും 1945-ൽ പോസ്റ്റൽ ജീവനക്കാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുകയും ചെയ്തു. ഇദ്ദേഹം 1946-ൽ ഗിനിയിലെ ട്രഷറി ഡിപ്പാർട്ട്മെന്റിൽ നിയമിതനായി. താമസിയാതെ ട്രഷറി ജീവനക്കാരുടെ സംഘടനയുടെ സെക്രട്ടറി ജനറലായി. ഈ കാലയളവിൽ ടൂറെയുടെ പ്രവർത്തനം രാഷ്ട്രീയ രംഗത്തേയ്ക്കും വ്യാപിച്ചിരുന്നു. ആഫ്രിക്കൻ ഡെമോക്രാറ്റിക് റാലി എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകാംഗമായിരുന്ന ടൂറെയ്ക്ക് അതിന്റെ ഉപാദ്ധ്യക്ഷനാകാനും കഴിഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ജോലിയിൽ നിന്നും പുറത്താക്കിക്കൊണ്ടു ഗവൺമെന്റ് ഇദ്ദേഹത്തെ നേരിട്ടു. ഇതോടെ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായി മാറി. തുടർന്ന് ഗിനിയൻ ഡെമോക്രാറ്റിക് പാർട്ടി എന്നൊരു രാഷ്ട്രീയ കക്ഷി സ്ഥാപിക്കുന്നതിന് ടൂറെ നേതൃത്വം നൽകി. 1950-ഓടുകൂടി ജനറൽ വർക്കേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ സെക്രട്ടറി ജനറൽ ആയ ടൂറെയ്ക്ക് 1952-ൽ ഗിനിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സെക്രട്ടറി ജനറൽ പദവിയിലേക്കുമുയരാൻ സാധിച്ചു. 1956-ൽ കൊനാക്രിയിലെ മേയറായും ഇതേവർഷംതന്നെ ഫ്രഞ്ച് നാഷണൽ അസംബ്ലിയിലേക്കുള്ള ഗിനിയുടെ പ്രതിനിധിയായും തെരഞ്ഞെടുത്തുകൊണ്ട് ജനങ്ങൾ ഇദ്ദേഹത്തെ അംഗീകരിക്കുകയാണു ചെയ്തത്. 1957-ൽ ജനറൽ യൂണിയൻ ഒഫ് വർക്കേഴ്സ് ഒഫ് ബ്ലായ്ക്ക് ആഫ്രിക്ക എന്ന പ്രമുഖ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ടൂറെയ്ക്ക് അതിന്റെ പ്രസിഡന്റാകാനും അവസരമുണ്ടായി. സ്വതന്ത്ര ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് 1958-ലായിരുന്നു. പിന്നീട് 1963-ലും 68-ലും 74-ലും 80-ലും ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റു പക്ഷത്തുള്ള രാജ്യങ്ങളിൽ നിന്നും ഗിനി റിപ്പബ്ലിക്കിനുവേണ്ടി ഇദ്ദേഹം സഹായം സ്വീകരിച്ചിരുന്നു. 1984 മാർച്ച്. 26-ന് ഒഹായോവിലെ ക്ലീവ് ലൻഡിൽ ഇദ്ദേഹം നിര്യാതനായി.

2021 ഒക്ടോബറിൽ, 1971 ഒക്ടോബർ കൂട്ടക്കൊലയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച്, സാക്കോ ടൂറി ഭരണകൂടത്തിൻ കീഴിൽ വധിക്കപ്പെട്ട 70 ഗിനിയക്കാരുടെ ബന്ധുക്കൾ പ്രസിഡന്റ് മാമാടി ഡംബൗയയോട് പുനരധിവാസത്തിനും ഇരകൾക്ക് മാന്യമായ ശവസംസ്കാരത്തിനും ആവശ്യപ്പെട്ടു.

അവലംബം

[തിരുത്തുക]
  • Henry Louis Gates, Anthony Appiah (eds). Africana: The Encyclopedia of the African and African. 'Ahmed Sékou Touré pp1857–58. Basic Civitas Books (1999). ISBN 0465000711
  • Molefi K. Asante, Ama Mazama. Encyclopedia of Black Studies. Sage Publications (2005) ISBN 076192762X
  • Ibrahima Baba Kake. Sékou Touré. Le Héros et le Tyran. Paris, 1987, JA Presses. Collection Jeune Afrique Livres. 254 p
  • Lansiné Kaba. From Colonialism to Autocracy: Guinea under Sékou Touré, 1957–1984; in Decolonization and African Independence, the Transfers of Power, 1960-1980. Prosser Gifford and William Roger Louis(eds). New Haven: Yale University Press, 1988.
  • Phineas Malinga. Ahmed Sékou Touré: An African Tragedy Archived 2018-10-22 at the Wayback Machine.
  • Baruch Hirson. Communalism and Socialism in Africa: The Misdirection of C.L.R . James. Communalism and Socialism in Africa, 1989.
  • John Leslie. Towards an African socialism, International Socialism (1st series), No.1, Spring 1960, pp. 15–19.
  • Alpha Mohamed Sow, Conflits ethnique dans un État révolutionnaire (Le cas Guinéen), in Les ethnies ont une histoire, Jean-Pierre Chrétien, Gérard Prunier (ed), pp. 386–405, KARTHALA Editions (2003) ISBN 2845863896
  • Parts of this article were translated from French Wikipedia's fr:Ahmed Sékou Touré.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഹമ്മദ് സെക്കൂ ടൂറെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=അഹമ്മദ്_സെക്കൂ_ടൂറെ&oldid=4079965" എന്ന താളിൽനിന്ന് ശേഖരിച്ചത്