അഹമ്മദാബാദ് വിമാന അപകടം (2025)

2025 ജൂൺ 12-ന്, എയർ ഇന്ത്യയുടെ അഹമ്മദാബാദ്–ലണ്ടൻ ഗാറ്റ്‌വിക് സർവീസ് നടത്താനിരുന്ന AI171 എന്ന ബോയിങ് 787-8 ഡ്രിംലൈൻർ വിമാനം, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട ഉടനെ പതനം സംഭവിച്ചു. വിമാനം പറന്നുയർന്നതിന് പിന്നാലെ ഏകദേശം 825 അടി ഉയരത്തിൽ എത്തിയപ്പോഴാണ് അതു അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. ഉച്ച കഴിഞ്ഞ് 1:38 ഓടെ അപകടം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.വിമാനത്തിൽ 232 യാത്രക്കാരും 10 ജീവനക്കാരുമായി മൊത്തം 242 പേർ ഉണ്ടായിരുന്നു. ഒരാൾ ഒഴികെ എല്ലാവരും അപകടത്തിൽ മരിച്ചു.[1]
വിമാനം പതിച്ചതോടെ അത് ഒരു മെഡിക്കൽ കോളേജിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി നിർമിച്ചിരുന്ന ഹോസ്റ്റലിൽ തട്ടി. ഇതിൽ അഞ്ച് വിദ്യാർത്ഥികൾ മരിക്കുകയും, 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[2]
അപകടത്തിന് നിമിഷങ്ങൾക്കകം പൈലറ്റിൽ നിന്നായി ഡിസ്റ്റ്രസ് കോൾ ലഭിച്ചെങ്കിലും അതിനു ശേഷം കൺട്രോൾ റൂമുമായി ആശയവിനിമയം ഉണ്ടായില്ല. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേനയും വൈദ്യസംഘങ്ങളും ഉടൻ സ്ഥലത്തെത്തി .[3]
അവലംബം
[തിരുത്തുക]- ↑ https://www.bbc.com/news/articles/cd901xn4001o.
{{cite web}}: Missing or empty|title=(help) - ↑ "Ahmedabad Plane Crash Live Updates: 5 Students Dead, 40 Injured At Medical Students' Hostel In Ahmedabad". NDTV. 2025-06-12. Retrieved 2025-06-12.
- ↑ "Ahmedabad-London Plane Crash: What We Know So Far". NDTV. 2025-06-12. Retrieved 2025-06-12.