അഹമ്മദാബാദ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Ahmedabad District
District
Ahmedabad location in Gujarat
Ahmedabad location in Gujarat
Country India
StateGujarat
HeadquartersAhmedabad
Government
 • District CollectorVijaysinh Vaghela
വിസ്തീർണ്ണം
 • ആകെ8,107 കി.മീ.2(3,130 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ7,059,056
 • റാങ്ക്1 of 33 in Gujarat
 • ജനസാന്ദ്രത870/കി.മീ.2(2,300/ച മൈ)
Demonym(s)Amdavadi
സമയമേഖലI
 • Summer (DST)IST (UTC+05:30)
വാഹന റെജിസ്ട്രേഷൻGJ-1, GJ-27, GJ-38
വെബ്സൈറ്റ്gujaratindia.com
District of central Gujarat

ഗുജറാത്ത് സംസ്ഥാനത്തിലെ കത്തിയവാഡ് ഉപദ്വീപിന്റെ കിഴക്കുഭാഗത്തായാണ്‌ അഹമ്മദാബാദ് ജില്ല സ്ഥിതിചെയ്യുന്നത്. 8,707 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള [2]ഇവിടത്തെ ജനസംഖ്യ, 2001 ലെ കണക്കുകൾ പ്രകാരം, 58,16,519 ആണ്‌. ഇതിൽ 80.18% ആളുകൾ നഗരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. [3]. ഭരണസൗകര്യത്തിനായി ഈ ജില്ലയെ 11 താലൂക്കുകളായി വിഭജിച്ചിരിക്കുന്നു, ഇവിടെ 551 വില്ലേജുകളാണുള്ളത്. പരുത്തി തുണിമില്ലുകൾക്ക് പ്രസിദ്ധമായിരുന്ന അഹമ്മദാബാദ് , കിഴക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെട്ടിരുന്നു. [4]


ഭൂമിശാസ്ത്രം[തിരുത്തുക]

അഹമ്മദാബാദ് ജില്ലയുടെ വടക്ക് മെഹ്സാന,സബർകന്ത,ഗാന്ധിനഗർ എന്നീ ജില്ലകളും കിഴക്ക് ഖേഡ ജില്ലയും തെക്ക് ഭാവ്നഗർ ജില്ലയും കാംബേ ഉൾക്കടലും പടിഞ്ഞാറ് സുരേന്ദ്ര നഗർ ജില്ലയും സ്ഥിതിചെയ്യുന്നു. അഹമ്മദാബാദ് നഗരമാണ്‌ ജില്ലാസ്ഥാനം.[5]

ജില്ലയുടെ വടക്ക് കിഴക്കേ ഭാഗം മൊട്ടക്കുന്നുകൾ നിറഞ്ഞു കാണുന്നു. തെക്ക്പടിഞ്ഞാറേക്കു ചെല്ലുന്നതോടെ ഇവ എണ്ണത്തിലും പൊക്കത്തിലും കുറഞ്ഞ് വിശാലമായ സമതലമായി പരിണമിക്കുന്നു. ജില്ലയിലെ മിക്കവാറും പ്രദേശങ്ങൾ ഫലഭൂയിഷ്ഠമായ കൃഷിപ്രദേശമാണ്. മില്ലറ്റ്, പരുത്തി, ഗോതമ്പ്, പയറുവർഗങ്ങൾ തുടങ്ങിയവയാണ് പ്രധാനവിളകൾ. ചില ഭാഗങ്ങൾ കുറ്റിക്കാടുകൾ നിറഞ്ഞതാണ്. തെക്കോട്ടൊഴുകി കാംബേ ഉൾക്കടലിൽ പതിക്കുന്ന സബർമതിയും അതിന്റെ പോഷകനദികളുമാണ് ജില്ലയുടെ മുഖ്യ ജലസ്രോതസ്സുകൾ.

ചരിത്രം[തിരുത്തുക]

സുൽത്താൻ അഹമ്മദ് ഷാ 1411-ൽ അഹമ്മദാബാദ് സ്ഥാപിച്ചു.1572-ൽ അക്‌ബർ അഹമ്മദാബാദ് കീഴടക്കി മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ബ്രിട്ടീഷുകാർ 1818-ൽ അഹമ്മദാബാദ് കീഴടക്കുകയും തുണിമില്ലുകൾ സ്ഥാപിക്കുകയും ചെയ്തു [2]

അവലംബം[തിരുത്തുക]

  1. "Districts of Gujarat".
  2. 2.0 2.1 ഇന്ത്യ9.കോം അഹമ്മദാബാദ് ജില്ല
  3. "censusindiamaps.net". മൂലതാളിൽ നിന്നും 2015-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-29.
  4. "Students' Britannica India, Volumes 1-5". Dale Hoiberg, Indu Ramchandani. google books. ശേഖരിച്ചത് 2009-10-08.
  5. അഹമ്മദാബാദ് കളക്ടറേറ്റ് വെബ് താൾ , ജിയോഗ്രഫിക് വ്യൂ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അഹമ്മദാബാദ്_ജില്ല&oldid=3773247" എന്ന താളിൽനിന്ന് ശേഖരിച്ചത്