അസർബൈജാൻ സാങ്കേതിക സർവ്വകലാശാല
Azərbaycan Texniki Universiteti | |
തരം | Public university |
---|---|
സ്ഥാപിതം | 1950 |
റെക്ടർ | Vilayət Vəliyev |
കാര്യനിർവ്വാഹകർ | 1,100 |
വിദ്യാർത്ഥികൾ | 6,500 |
മേൽവിലാസം | 25 Hussein Javid prospekti, Baku 370073, Azerbaijan, Baku, Azerbaijan 40°22′13″N 49°48′55″E / 40.37028°N 49.81528°E |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | www |
അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ സ്ഥിതിചെയ്യുന്ന സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവ്വകലാശാലയാണ് അസർബൈജാൻ സാങ്കേതിക സർവ്വകലാശാല Azerbaijan Technical University (AzTU; Azerbaijani: Azərbaycan Texniki Universiteti) അസർബൈജാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സർക്കാർ1950ലാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. 54 ഡിപ്പാർറ്റ്‌മെന്റുകളും ഒമ്പത് പഠനവിഭാഗങ്ങളും ഏകദേശം 1100 ഫാക്കൽറ്റി അംഗങ്ങളും 6500 വിദ്യാർത്ഥികളും അടങ്ങിയതാണ് ഈ സർവ്വകലാശാല.
ചരിത്രം
[തിരുത്തുക]1920 നവംബർ 14 ന് സോവിയറ്റ് സർക്കാർ മുമ്പത്തെ സാങ്കേതിക വിദ്യാലയം "ബാക്കു പോളിടെക്നിക്കം" അടച്ച് പകരം "ബാക്കു പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട്" സ്ഥാപിക്കാൻ തീരുമാനിച്ചു. കൃഷി, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോ മെക്കാനിക്സ്, ഇക്കണോമിക്സ്, പെട്രോളിയം തുടങ്ങിയ മേഖലകളിലെ എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്നതിലാണ് പുതിയ സ്കൂൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1923 ൽ സ്കൂളിന്റെ പേര് "അസർബൈജാൻ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട്" എന്ന് മാറ്റി. കൃഷി, സമ്പദ്‌വ്യവസ്ഥ, പെട്രോളിയം എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് സ്വതന്ത്ര സ്കൂളുകളായി ഈ സ്കൂളിനെ വിഭജിക്കുമെന്ന് 1929 മാർച്ചിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അസർബൈജാൻ തീരുമാനിച്ചു. പെട്രോളിയത്തിന് പുറത്തുള്ള മറ്റ് മേഖലകളിലെ എഞ്ചിനീയർമാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ സ്കൂൾ പാഠ്യപദ്ധതി വിപുലീകരിക്കുന്നതിലേക്ക് നയിച്ചു, 1934 ൽ സ്കൂളിൻറെ പേര് വീണ്ടും മാറ്റി, ഇത്തവണ "അസർബൈജാൻ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട്" എന്നാക്കി. 1950-ൽ സർക്കാർ ഒരു പ്രത്യേക "അസർബൈജാൻ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് (AzPI)" സ്ഥാപിക്കുകയും പെട്രോകെമിക്കൽ ഇതര പാഠ്യപദ്ധതി ഒരു പുതിയ സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. 1993 ൽ, സോവിയറ്റ് യൂണിയന്റെ തകർച്ചക്കും അസർബൈജാന്റെ സ്വാതന്ത്ര്യത്തിനും രണ്ട് വർഷത്തിന് ശേഷം,"അസർബൈജാൻ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് (AzPI)" അസർബൈജാൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയായി. [1]
പഠന വിഭാഗങ്ങൾ
[തിരുത്തുക]- ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, പവർ എഞ്ചിനീയറിംഗ്
- ട്രാൻസ്‌പോർട്ട്
- ടെക്‌നോളജിക്കൽ മെഷീൻസ്
- സ്‌പെഷ്യൽ എക്വിപ്‌മെന്റ് ആൻഡ് ടെക്‌നോളജീസ്
- റേഡിയോ എഞ്ചിനിയറിങ് ആൻഡ് കമ്മ്യൂണിക്കേഷൻ
- ലോഹസംസ്‌കരണശാസ്ത്രം
- മെഷീൻ ബിൽഡിങ്
- എഞ്ചിനിയറിങ് ബിസിനസ് ആൻഡ് മാനേജ്‌മെന്റ്
അവലംബം
[തിരുത്തുക]- ↑ "Организации: Азербайджанский технический университет, г. Баку, Азербайджан". www.mathnet.ru (in റഷ്യൻ). Retrieved 2018-06-04.