Jump to content

അസ്‌ഗർ അലി എൻ‌ജിനീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്‌ഗർ അലി എൻ‌ജിനീർ
തൊഴിൽഎഴുത്തുകാരൻ,സന്നദ്ധപ്രവർത്തകൻ
ദേശീയതഇന്ത്യ
അവാർഡുകൾ2004:റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്

ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവർത്തകനുമാണ്‌ അസ്‌ഗർ അലി എൻ‌ജിനിയർ(10 മാർച്ച് 1939 – 14 മേയ് 2013). പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും ,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികൾ, തെക്കുകിഴക്കൻ ഏഷ്യയിലെ വർഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകൾ എന്നിവയിലൂടെയും അന്തർദേശീയ തലത്തിൽ പ്രസിദ്ധനാണ്‌ അസ്ഗർ അലി എൻ‌ജിനിയർ.

ജീവിതരേഖ

[തിരുത്തുക]

രാജസ്ഥാനിലെ സാലുമ്പർ എന്ന സ്ഥലത്ത് 1939 മാർച്ച് 10 ന് ഒരു ബോറ പുരോഹിതനായ ശൈഖ് ഖുർ‌ബാൻ ഹുസൈന്റെ മകനായാണ്‌ അസ്ഗർ അലി എൻ‌ജിനിയറുടെ ജനനം. ഖുർ‌ആന്റെ വിവരണം, ഫിഖ്‌ഹ്, ഹദീസ്, അറബി ഭാഷ എന്നിവയിൽ പിതാവ് തന്നെ അസ്‌ഗറലിയെ പരിശീലിപ്പിച്ചു[1]. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂനിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എൻ‌ജിനിയറിംഗിൽ ബിരുദമെടുത്ത അദ്ദേഹം ബോംബെ മുനിസിപ്പൽ കോർപറേഷനിൽ 20 വർഷക്കാലം സേവനമനുഷ്ഠിച്ചു. 1972 ൽ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.

1972 ൽ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടർന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻ‌നിരനേതാവായി മാറി അസ്ഗർ അലി. 1977 ൽ ഉദയ്പൂരിൽ നടന്ന ദ സെണ്ട്രൽ ബോർഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തിൽ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2004 ൽ ദാവൂദി ബോറ മതവിഭാഗത്തെ വിമർശിച്ചു എന്ന പേരിൽ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ൽ മുംബൈയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്‌ അദ്ദേഹം രൂപം നൽകി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി[2]. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ൽ അദ്ദേഹം സ്ഥാപിച്ചതാണ്‌ 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' ഇതുവരെയായി 50 ൽ കൂടുതൽ കൃതികളും ദേശീയവും അന്തർദേശീയവുമായി ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്നു.

പ്രവർത്തനമേഖല

[തിരുത്തുക]
അസ്‌ഗർ അലി എൻ‌ജിനിയർ

സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാർദ്ദത്തിനുമായി വാദിക്കുന്ന അസ്ഗർ അലി എൻ‌ജിനിയർ,ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.[3] അസ്‌ഗർ അലി എൻ‌ജിനിയർ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായിരുന്നു.[4][5] വിവിധ ലോക വീക്ഷണങ്ങൾ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകൾ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടൻഷൻ' എന്ന വെബ്‌സൈറ്റിൽ സ്ഥിരമായി എഴുതിയിരുന്നു.‍

കൃതികൾ

[തിരുത്തുക]
  • എ ലിവിങ് ഫെയിത്
  • മൈ ക്വസ്റ്റ് ഫോർ പീസ്
  • ഹാർമണി ആൻഡ് സോഷ്യൽ ചെയിഞ്ച് ( ആത്മകഥ)

പുരസ്കാരം

[തിരുത്തുക]

നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അസ്ഗർ അലി എനി‌ജിനിയർ

  • സാമുദായിക സൗഹാർദ്ദത്തിന്‌ 1990 ലെ ഡാൽമിയ അവാർഡ്
  • 1993 ൽ കൽക്കട്ട സർ‌വകലാശാലയുടെ ഡിലിറ്റ്
  • കമ്മ്യൂണൽ ഹാർമണി അവാർഡ് 1997
  • 2004 ലെ റൈറ്റ് ലൈവ്‌ലി അവാർഡ് (സ്വാമി അഗ്നിവേശുമായി പങ്കുവെച്ചു).[6]

അവലംബം

[തിരുത്തുക]
  1. Asghar Ali Engineer: the man Muslims in India Since 1947: Islamic Perspectives on Inter-faith Relations, by Yoginder Sikand. Routledge, 2004. ISBN 0415314860. Page 12-13.
  2. "തുറന്ന കത്ത്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 746. 2012 ജൂൺ 11. Retrieved 2013 മെയ് 08. {{cite news}}: Check date values in: |accessdate= and |date= (help)
  3. About Asghar Ali Engineer Archived 2007-05-19 at the Wayback Machine. Rutgers University.
  4. Institute of Islamic Studies and Centre for Study of Society and Secularism Archived 1999-10-07 at the Wayback Machine..
  5. Asghar Ali Engineer gets alternative Nobel Indian Express, October 2, 2004.
  6. Right Livelihood - Asghar Ali Engineer Archived 2008-11-22 at the Wayback Machine. Right Livelihood Award

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസ്‌ഗർ_അലി_എൻ‌ജിനീർ&oldid=3843974" എന്ന താളിൽനിന്ന് ശേഖരിച്ചത്